Tag: ഡോ. ഗിരീസ് മ്യൂസിയം
ചെന്നൈയിലെത്തിയാല്‍ കാണേണ്ട മ്യൂസിയങ്ങള്‍
ചരിത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിക്കിടക്കുന്ന നഗരമാണ് ചെന്നൈ. പഴയകാല സ്മരണകള്‍ ഇന്നും എല്ലാ കോണുകളിലും ഒളിപ്പിച്ചിരിക്കുന്ന ഈ നാടിനെ കണ്ടു തീര്‍ക്കുക എന്നതിനേക്കാള്‍ അറിഞ്ഞു തീര്‍ക്കുക, അല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക എന്ന വാക്കായിരിക്കും കൂടുതല്‍ യോജിക്കുക. പണിതു തീര്‍ത്ത സ്മാരകങ്ങളും കെട്ടിടങ്ങളും തേടി നടക്കുന്നതിലും എളുപ്പത്തില്‍ ചെന്നൈയെ അറിയുവാന്‍ ഒരു വഴിയേ ഉള്ളു. അത് മ്യൂസിയങ്ങളാണ്. കഴിഞ്ഞ കാലത്തെ ഇന്നും ജീവിപ്പിക്കുന്ന കുറച്ചധികം മ്യൂസിയങ്ങള്‍. ചെന്നൈയിലെ പ്രധാനപ്പെട്ട കുറച്ച് മ്യൂസിയങ്ങള്‍ പരിചയപ്പെടാം… ഫോര്‍ട്ട് മ്യൂസിയം ആര്‍ക്കിയോളജികക്ല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന മ്യൂസിയമാണ് ചെന്നൈയിലെ ഫോര്‍ട്ട് മ്യൂസിയം. ആര്‍ക്കിയോളജിക്കല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ ഖനനങ്ങളില്‍ നിന്നും കുഴിച്ചെടുത്ത സാധനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വളരെ പഴയ കാലത്തിന്റെ പോലും ചരിത്രം ഇവിടെ എത്തിയാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും റീജിയണല്‍ റെയില്‍ മ്യൂസിയം ചെന്നൈയ്ക്ക് സമീപത്തുള്ള പെരമ്പൂരിലാണ് റീജിയണല്‍ റെയില്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ വളര്‍ച്ചയിടെ മാറ്റങ്ങളും നാഴികക്കല്ലുകളും അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണിത്. 2002 ... Read more