Tag: ഡിടിപിസി
രാമക്കല്‍മേട്ടില്‍ ഓഫ് റോഡ് ജീപ്പ് സവാരിക്ക് വീണ്ടും നിരോധനം
രാമക്കല്‍മേട്ടില്‍ നടന്നു വന്നിരുന്ന ഓഫ് റോഡ് ജീപ്പ് സവാരിക്കു ഡിടിപിസിയും, മോട്ടര്‍ വാഹനവകുപ്പും വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. ശനിയാഴ്ച കുരുവിക്കാനം കാറ്റാടിപ്പാടത്തു അനധികൃത ഓഫ് റോഡ് സര്‍വീസ് നടത്തിയ ജീപ്പ് മറിഞ്ഞു വിനോദസഞ്ചാരിയായ വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് നിരോധനം. കുരുവിക്കാനത്തു ഓഫ് റോഡ് ട്രക്കിങ്ങിനു അനുമതി നല്‍കിയിട്ടില്ലെന്നു റവന്യു വിഭാഗവും അറിയിച്ചു. ഡിടിപിസിയും, മോട്ടര്‍ വാഹന വകുപ്പും അപകടത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കും. ഇതിനു ശേഷം തുടര്‍നടപടി സ്വീകരിക്കും. അപകടത്തെ തുടര്‍ന്നു രാമക്കല്‍മേട്ടില്‍ നടത്താനിരുന്ന ഓഫ് റോഡ് സവാരിയുമായി ബന്ധപ്പെട്ട യോഗം ഇന്ന് നെടുങ്കണ്ടത്ത് നടക്കും. രാമക്കല്‍മെട്ടില്‍ നടക്കുന്ന യോഗത്തില്‍ ഡിടിപിസി, ആര്‍ടിഒ, പൊലീസ്, ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍, വിവിധ യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവില്‍ ആമക്കല്ലിലേക്ക് മാത്രമാണ് നിയന്ത്രണങ്ങളോടെ ഓഫ് റോഡ് ജീപ്പ് ട്രക്കിങ് നടത്തുവാന്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ അനധികൃതമായി ടൂറിസ്റ്റുകളുമായി അപകട സാധ്യത ഏറിയ സ്ഥലത്തു കൂടി ചിലര്‍ ട്രക്കിങ് ... Read more
അന്‍പതില്‍ തിളങ്ങി നിത്യഹരിതയായ മലമ്പുഴ യക്ഷി
നിത്യഹരിതയായ യക്ഷി സുന്ദരി അന്‍പതാണ്ടു പിന്നിടുമ്പോള്‍ ശില്പി കാനായി കുഞ്ഞിരാമനും 81 വയസ്സിന്റെ ചെറുപ്പം. ഇന്നലെ അവരുടെ പിറന്നാള്‍ ആഘോഷമായിരുന്നു, മലമ്പുഴയുടെ മനോഹാരിതയില്‍. 50 വയസ്സായ യക്ഷി ശില്പത്തിനും 81 വയസ്സിലേക്കു കടന്ന ശില്പി കാനായി കുഞ്ഞിരാമനും ആശംസകളറിയിക്കാന്‍ മലമ്പുഴ ഉദ്യാനത്തില്‍ ജനം തടിച്ചു കൂടി. കേരള ലളിതകലാ അക്കാദമിയാണു പിറന്നാളുകള്‍ ആഘോഷിച്ചത്. കാനായിയെ ആദരിക്കുന്നതിന്റെ ഭാഗമായി 12 ദിവസം നീളുന്ന ‘യക്ഷിയാനം’ പരിപാടിക്കും യക്ഷി പാര്‍ക്കില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഡിടിപിസി, ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, ഒ.വി. വിജയന് സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. കലാകാരന്മാരും സാംസ്കാരിക സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ശക്തമായ താക്കീതാണു യക്ഷി ശില്പമെന്നു മന്ത്രി പറഞ്ഞു. 80 വയസ്സിലും മനസ്സുകൊണ്ടു ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച യക്ഷി ശില്പവും മന്ത്രി അനാച്ഛാദനം ചെയ്തു. എം.ബി. ... Read more
രണ്ടു ദിവസത്തെ ടൂര്‍ പാക്കേജുമായി എറണാകുളം ഡി ടി പി സി
എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്കോടി രണ്ടു ദിവസത്തെ ടൂര്‍ പാക്കേജ് 23ന് ആരംഭിക്കും. മധുര മീനാക്ഷി ക്ഷേത്രം, പാമ്പന്‍ പാലം, അബ്ദുള്‍ കലാം മെമ്മോറിയല്‍, രാമനാഥ സ്വാമി ക്ഷേത്രം, ധനുഷ്കോടി തുടങ്ങിയവ സന്ദര്‍ശിക്കും. രാമേശ്വരം ക്ഷേത്രത്തില്‍ തീര്‍ത്ഥ ജല സ്നാനത്തിനും ക്ഷേത്ര ദര്‍ശനത്തിനു ശേഷം താമസ സൗകര്യവും ഉണ്ടായിരിക്കും. ഗൈഡിന്റെ സേവനം, എസി പുഷ്ബാക്ക് വാഹനം, മിനറല്‍ വാട്ടര്‍,സ്നാക്സ്, താമസം, ഭക്ഷണം എന്നിവ പാക്കേജിലുണ്ട്. എറണാകുളത്തു നിന്നു വെളളിയാഴ്ച വൈകിട്ട് പുറപ്പെട്ടു ഞായറാഴ്ച വൈകിട്ട് മടങ്ങിയെത്തും. ഒരാള്‍ക്കു ജിഎസ്ടി അടക്കം 4199 രൂപയാണ് നിരക്ക്. 8893998888
കരുത്തോടെ മൂന്നാര്‍; 75 പേരടങ്ങുന്ന സ്കാനിയ ബസ് മൂന്നാറിലെത്തി
പ്രളയാനന്തരം ടൂറിസം മേഖല വന്‍കുതിപ്പോടെ തിരിച്ചെത്തിയിരിക്കുകയാണ്. മഴക്കെടുതിയ്ക്ക് ശേഷം ആദ്യ സ്ക്കാനിയ ബസ് മൂന്നാറിലെത്തി. 75 പേരടങ്ങുന്ന സംഘവുമായി ട്രാവല്‍ ഓപ്റേറ്റേഴ്സ് അസോസിയേഷന് ഓഫ് കേരളയുടെ ബസ്സാണ് മൂന്നാറില്‍ ഇന്നലെ എത്തിയത്. ആദ്യ സംഘത്തിന്റെ വരവോട് കൂടി മൂന്നാര്‍ മേഖല ശക്തമായി തിരിച്ചെത്തിയിരിക്കു എന്ന സന്ദശമാണ് ഇതിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നത്. മൂന്നാറിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘത്തിനെ ഷോകേസ് മൂന്നാര്‍, ഡിടിപിസി, വ്യാപാരി വ്യാവസായി സമിതി, എംഎച്ച്ആര്‍എ, ടീം അഡ്വഞ്ചര്‍ തുടങ്ങിയ സംഘടനകളും സ്വാഗതം ചെയ്തു. അതിജീവിനത്തിന്റെ പാതയിലൂടെ കരകയറുന്ന മൂന്നാര്‍ വിനോദസഞ്ചാര മേഖലയിലെ അറ്റകുറ്റപണികള്‍ നടക്കുന്ന റോഡുകളും പാലങ്ങളും തിരിച്ചറിയുന്നതിന് വേണ്ടി മുന്നറിയിപ്പ് ബോര്‍ഡും, റിബണുകളും മറ്റും അവിടെ എത്തിയ സംഘം സ്ഥാപിച്ചു തുടര്‍ന്ന് പ്രളയത്തിന് ശേഷം ആദ്യമെത്തിയ സംഘത്തിനെ മൂന്നാര്‍ മേഖലയിലെ ടൂറിസ്റ്റ് ടാക്സി അസോസിയേഷന് സ്വാഗതം ചെയ്തു. പ്രകൃതിരമണീയമായ മൂന്നാറിലെത്തിയ സംഘത്തിന് ഊഷ്മള വരവേല്പ് സംഘടിപ്പിച്ച ഷോക്കോസ് മൂന്നാറിനോടും മറ്റ് സംഘടനകളോടും ട്രാവല്‍ ഓപ്റേറ്റേഴ്സ് അസോസിയേഷന് ഓഫ് ... Read more
നീലക്കുറിഞ്ഞി കാണാന്‍ പ്രത്യേക ടൂര്‍ പാക്കേജ്
നീലക്കുറിഞ്ഞി കാണാന്‍ എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊല്യൂഷനും സംയുക്തമായി പ്രത്യേക ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജ് ഇന്ന് ആരംഭിക്കും. രാവിലെ 6.45നു വൈറ്റിലയില്‍നിന്ന് ആരംഭിച്ച് വാളറ വെള്ളച്ചാട്ടം , ചീയപ്ര വെള്ളച്ചാട്ടം, ഫോട്ടോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. പകല്‍ രണ്ടുമുതല്‍ അഞ്ചുവരെ സഞ്ചാരികള്‍ക്ക് നാഷണല്‍ പാര്‍ക്കില്‍ സമയം ചെലവഴിക്കാം. അഞ്ചിനുശേഷം മടക്കയാത്ര. എസി വാഹനത്തില്‍ പുഷ്ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശനടിക്കറ്റുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 975 രൂപയാണ് ഒരാള്‍ക്ക് ചെലവ്. സംഘം ചേര്‍ന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് (കുറഞ്ഞത് 12 പേര്) പ്രത്യേക സൗജന്യവും അവര്‍ക്ക് ഇഷ്ടാനുസരണമുള്ള സ്ഥലങ്ങളില്‍നിന്ന് കയറാമെന്ന പ്രത്യേകതയുമുണ്ട്. വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി എന്നിവിടങ്ങളില്‍നിന്നും കയറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 918893998888, 91 889385 8888, 91 4842367334.
നാലമ്പല ദര്‍ശനവുമായി എറണാകുളം ഡിടിപിസി
രാമായണ പാരായണം പോലെ തന്നെ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന ഒന്നാണ് നാലമ്പല ദര്‍ശനം. രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് അവസരമൊരുക്കി എറണാകുളം ഡി ടി പി സിയുടെ ആത്മീയ ടൂര്‍ ആരംഭിക്കുന്നു . തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ക്ഷേത്രങ്ങളിലാണ് ദര്‍ശനം നടത്തുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം എറണാകുളം ജില്ലയിലും അടുത്തുള്ള ജില്ലകളിലെയും വിവിധ സ്ഥലങ്ങളിലേക്ക് ഏകദിന യാത്രകള്‍ നടത്തിയിരുന്ന കേരള സിറ്റി ടൂര്‍ സംരംഭവുമായി സഹകരിച്ചുള്ള ടൂര്‍ പാക്കേജുകളാണ് ഡിടിപിസി സംഘടിപ്പിച്ചിരിക്കുന്നത്. മൂഴിക്കുളം ശ്രീ ലക്ഷമണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന നാലമ്പല ക്ഷേത്ര ദര്‍ശന പാക്കേജിന് 799 രൂപയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ഡിടിപിസി തയ്യാറാക്കിയിരിക്കുന്ന ബസ് രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിക്കും. അങ്കമാലി, പറവൂര്‍ കവല, ആലുവ, മുട്ടം, കളമശ്ശേരി, ഇടപ്പള്ളി, വൈറ്റില ഹബ്ബ് എന്നിവടങ്ങളില്‍ സ്റ്റോപുണ്ടാവും. നാലമ്പല ദര്‍ശനത്തിന് ... Read more