Tag: ട്രെക്കിങ്
കാടും മേടും താണ്ടാന്‍ കല്പേശ്വര്-രുദ്രനാഥ് ട്രെക്കിങ്
ദുര്‍ഘടം പിടിച്ച കാടും മലയും താണ്ടി ഉയരങ്ങളില്‍ എത്തി നിറഞ്ഞ സന്തോഷത്തോടെ തിരിഞ്ഞ് നോക്കി നില്‍ക്കാനും മുകളില്‍ നിന്നുള്ള താഴ്വര കാഴ്ചകള്‍ കാണാനും ഏറെ പ്രിയമാണ് എല്ലാവര്ക്കും. ട്രെക്കിങ് ഹരമായി കാണുന്ന സഞ്ചാരികള്‍ക്ക് കണ്ണും പൂട്ടി പോകാന്‍ പറ്റുന്ന ഇടമാണ് കല്പേശ്വര്-രുദ്രനാഥ്. യാത്രയ്ക്ക് ശേഷം എക്കാലത്തും ഓര്‍മ്മിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ സമാമനിക്കുന്ന ഇടമാണ് കല്പേശ്വര്-രുദ്രനാഥ്. കാനന പാത താണ്ടിയുള്ള യാത്രയില്‍ സുന്ദരമായ പ്രകൃതി കാഴ്ചകളുമൊക്കെ സഞ്ചാരികളുടെ ഉള്ളു കുളിര്‍പ്പിക്കുമെന്നതില്‍ സംശയമില്ല. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങള്‍ ഉള്ള നാടാണ് ഉത്തരാഖണ്ഡ്. കല്പേശ്വര് ട്രെക്കിങ് പാത സ്ഥിതി ചെയ്യുന്നതും ഈ നാട്ടില്‍ തന്നെയാണ്. കാട്ടുചെടികളുടെ കൂട്ടങ്ങളും വലിയ വൃക്ഷങ്ങളും പച്ചയണിഞ്ഞ താഴ്വരകളുമൊക്കെയുള്ള ഈ അടവിയാത്ര ഏറെ രസകരമാണ്. ദേവ്ഗ്രാമില്‍ നിന്നും ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് രുദ്രനാഥിലാണ്. യാത്രയുടെ ബേസ് ക്യാമ്പ് ഋഷികേശ് ആണ്. അഞ്ചുദിവസങ്ങള്‍ കൊണ്ടാണ് ഈ ട്രെക്കിങ്ങ് പൂര്‍ത്തിയാകുന്നത്. വേനല്‍ക്കാലമാണ് യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം. ജൂണ്‍ പകുതിവരെ അനുകൂലമായ കാലാവസ്ഥയായിരിക്കും. ദേവ്ഗ്രാമില്‍ ... Read more