Tag: ടൂറിസം മേഖല
മെയ് 1 ടൂറിസം മേഖല കരിദിനമായി ആചരിക്കുന്നു
കോവിഡിന്റെ രണ്ടാം വ്യാപനവും അതേ തുടർന്നുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയുടെ ഉപജീവനം ഇല്ലാതാക്കുമെന്ന് ടൂറിസം സംരക്ഷണസമിതി ആശങ്കപ്പെടുന്നു. നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരുന്ന സാഹചര്യത്തിൽ തന്നെ ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടൂറിസം ടൂറിസം മേഖലയിലുണ്ടായിരുന്നത്. സംസ്ഥാനത്തെ ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം വർഷത്തിൽ 44000 കോടി രൂപയോളമാണ് 15 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്ന ഈ മേഖല കഴിഞ്ഞ ഒരു വർഷത്തിലധികമായി കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും, നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരികയും, ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് വരുമാന മാർഗം ഇല്ലാതാവുകയും, വലുതും ചെറുതുമായ എല്ലാ വിഭാഗങ്ങളും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധയാകർഷിക്കുന്നതിനും, ടൂറിസം മേഖലയെ സംരക്ഷിച്ചു നിലനിർത്തണം എന്നും ആവശ്യപ്പെട്ട്, ടൂറിസം വ്യവസായത്തിൽ പ്രവർത്തിക്കുന്ന സംരംഭകരും തൊഴിലാളികളും മെയ് ഒന്നിന് സംസ്ഥാന വ്യാപകമായി കറുത്ത മാസ്ക് ധരിച്ച് പ്രതിഷേധം രേഖ പെടുത്തുവാൻ തീരുമാനിച്ചു. സോഷ്യൽ മീഡിയയിലൂടെ സേവ് ടൂറിസം ... Read more
ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം
ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള് കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്പോണ്സര് ചെയ്യുന്നത് ചോലന്‍ ടൂര്‍സാണ്. മെയ് ആറിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും, റണ്ണേഴ്സ് അപ് വിജയികള്‍ക്ക് 20000 രൂപയും ട്രോഫിയുമാണ് സമ്മാനം. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിശദ വിവരവങ്ങള്‍ക്കായി ഫോണ്‍: 9995822868
കേരള ബജറ്റ്; ടൂറിസത്തിന് 372 കോടി, അടിസ്ഥാന വികസനത്തിനായി 132 കോടി അനുവദിച്ചു
പിണറായി വിജയന് സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റും ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് കേരള ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചത്. മൊത്തം ബജറ്റില്‍ നിന്ന് 82 കോടി രൂപ ടൂറിസം രംഗത്തെ മാര്‍ക്കറ്റിങ്ങിനായി മാറ്റി വെച്ചു. ടൂറിസം മേഖലയുടെ വിജയത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം വിജയകരമായ മാര്‍ക്കറ്റിങ്ങാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഫലപപ്രദമായ പ്രചരണത്തിന്റെ പിന്‍ബലത്തിലാണ് സംരംഭകത്വം കേരളത്തില്‍ വിജയിച്ചത്. സമീപകാലത്ത് നിപ്പയും, പ്രളയവും, നിരുത്തരവാദപരമായ ഹര്‍ത്താലകളും സൃഷ്ടിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ പ്രചാരണം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് മന്ത്രി ബജറ്റ് അവതരണത്തിനടയില്‍ പറഞ്ഞു. ഗവണ്മെന്റിന്റെ ഉചിതമായി പദ്ധതികള്‍ക്കനുസരിച്ച് മാര്‍ക്കറ്റിങ്ങിന് അനുവദനീയമായ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന വികസനത്തിനായി 132 കോടി രൂപ വകവരുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് ടൂറിസം വികസനത്തിന് ... Read more
ഹര്‍ത്താലുകള്‍ ഒഴിവാക്കണം; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന് അറിയിച്ചത്. ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ ടൂറിസം മേഖലയുടെ വികസനത്തിന് തടയിടാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കുംവഹിക്കാത്ത ചിലര്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട് അടിക്കാനും ശ്രമിക്കുന്നുണ്ട്. ഹര്‍ത്താല്‍ എന്ന സമരമുറയെ പാടെ തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാധാരണഗതിയില്‍ തയ്യാറാവില്ല. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പല തലങ്ങളില്‍ വരും. പികെ ബഷീര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലീഗിന്റേയും ... Read more
ലോക ക്രൂസ് ടൂറിസം ഭൂപടത്തിലേക്ക് കൊല്ലം ജില്ലയും
ലോക ക്രൂസ് ടൂറിസം ഭൂപടത്തില്‍ കൊല്ലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദേശികളുടെ വിദഗ്ധ സംഘം കൊല്ലം തുറമുഖത്തെത്തി. എം വൈ ബ്രവാഡോ എന്ന മാള്‍ട്ടന്‍ ആഡംബരനൗകയിലാണ് 11 പേരടങ്ങുന്ന മാലിദ്വീപ് സംഘം കൊല്ലത്ത് എത്തിയത്. തുടര്‍ന്ന വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കും. ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്മല ഇക്കോ ടൂറിസം തുടങ്ങിയ കേന്ദ്രങ്ങളാവും സംഘം സന്ദര്‍ശിക്കുക. ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ടൂറിസം രംഗത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലകളില്‍ ഒന്നാണ് ക്രൂസ് ടൂറിസം. സന്ദര്‍ശനത്തിന് ശേഷം സംഘം അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ടൂറിസം മേഖലയില്‍ കൊല്ലം ജില്ലയ്ക്കുള്ള വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ കൊച്ചിയാണ് കേരളത്തില്‍ ക്രൂസ് ടൂറിസത്തിന് പ്രിയപ്പെട്ട ഇടം. കൊല്ലം ജില്ല സന്ദര്‍ശിച്ചതിന് ശേഷം സംഘം കൊച്ചിയിലേക്കാകും തിരിക്കുക. പാക്സ് ഷിപ്പിങ്ങാണ് ഇവരെ കൊല്ലത്ത് എത്തിക്കുന്നത്. പോര്‍ട്ട്, കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതരും സന്ദര്‍ശനത്തോട് സഹകരണ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഹർത്താൽ ടൂറിസത്തെ ബാധിച്ചു; ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഹർത്താലുകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളെ കാട്ടാന കുത്തിക്കൊന്നാലും ഹർത്താലുണ്ടോയെന്ന് ജനങ്ങൾ ചോദിക്കുന്ന അവസ്ഥയായെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഹർത്താൽ ടൂറിസം മേഖലയെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ആരംഭിച്ച പുഷ്പോത്സവം ഉദ്ഘാടനം ചെയ്യവെയാണ് ഹർത്താലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചു. ചില രാജ്യങ്ങൾ യാത്രാ മുന്നറിയിപ്പ് വരെ നൽകി. പ്രതിഷേധങ്ങളുടെ അവസാന ഘട്ടമാണ് ഹർത്താൽ എന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ പാസാക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത കെ മുരളീധരനും പറഞ്ഞു. ഹർത്താൽ ആഘോഷമാക്കുന്ന മനോഭാവം മാറണമെന്നും മുരളിധരൻ പറഞ്ഞു. കനകക്കുന്നിൽ ഈ മാസം 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പോത്സവം. പൂർണമായും സ്പോൺസർഷിപ്പിലൂടെയാണ് വസന്തോത്സവത്തിന്റെ സംഘാടനം.
പ്രതിഷേധം ഫലം കണ്ടു; ടൂറിസത്തിനെ ബാധിക്കാത്ത ആദ്യ പണിമുടക്കില്‍ കേരളം
പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം തന്നെ വലഞ്ഞത് നാട് കാണാനെത്തിയ സഞ്ചാരികളായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നു. ഒടുവില്‍ ഇനിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം രംഗത്തിനെ ബാധിക്കില്ല എന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദ സഞ്ചാരികളെയാണ്. ഇനിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് വിനോദ സഞ്ചാര മേഖല പ്രതിഷേധവുമായി മുന്നോട്ട് വന്നത്. സംസ്ഥാനത്തിന്റെ എല്ലാ ... Read more
ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി: സമ്മർദം ഫലം കണ്ടു
ഒടുവിൽ ജനം ജയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കിൽ കടകമ്പോളങ്ങൾ തുറന്നിരിക്കും. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്നൊഴിവാക്കി. ടൂറിസ്റ്റുകൾക്ക് ഒരു തടസവും സൃഷ്ടിക്കരുതെന്ന നിർദേശം നൽകിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു. ഇതാദ്യമാണ് പണിമുടക്ക്, ഹർത്താൽ എന്നിവയിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കിയുള്ള പരസ്യ പ്രഖ്യാപനം . പണിമുടക്ക് ഹര്‍ത്താലല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കേണ്ട. കടകൾ അടയ്ക്കാൻ ആഹ്വാനം നൽകിയിട്ടില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ ഇന്നലെ പറഞ്ഞിരുന്നു. ഹർത്താലിനെതിരെ ജന വികാരം ശക്തമാകുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പുതിയ നിലപാട് എന്നത് വ്യക്തം കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ രണ്ടു ദിവസം പണിമുടക്ക് നടത്തുന്നത്.
ഹര്‍ത്താല്‍; വായ മൂടിക്കെട്ടി പ്രതിഷേധം പ്രകടനം നടത്തി വയനാട് ടൂറിസം മേഖല
അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ വയനാട് ടൂറിസം മേഖല വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി. വയനാട് മേഖലയെ ഏറെ ബാധിച്ച നിപ്പവൈറസിനും പ്രളയത്തിനും ശേഷം ടൂറിസം രംഗം ഉയര്‍ത്തേഴുന്നേറ്റു വരുന്ന സാഹചര്യത്തിലായിരുന്നു. എന്നാല്‍ ഈ സമയത്താണ് അപ്രഖ്യാപിത ഹര്‍ത്താലുകള്‍ കാരണം മേഖല സ്തംഭിച്ചത്. വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്, വയനാട് ടൂറിസം അസോസിയേഷന് എന്നിവര്‍ നേതൃത്വം നല്കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വയനാട് മേഖലയിലെ ടൂറിസം സംഘടനകളും, ടൂര്‍ ഓപ്റേറ്റര്‍മാരും, ജീവനക്കാരും വായമൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു. സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ ജാഥ കല്‍പ്പറ്റ ടൗണ്‍ മുഴുവന്‍ ചുറ്റി പുതിയ ബസ്റ്റാന്റിന് സമീപത്താണ് അവസാനിച്ചത്. മേഖലയിലെ വിവിധ രംഗത്ത് നിന്നുള്ള 70 പേര് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സെക്രട്ടറി പ്രവീണ്‍ പി രാജ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ജോമോന് ജോര്‍ജ്, വയനാട് ടൂറിസം അസോസിയേഷന് പ്രതിനിധി സുബൈര്‍ എലംകുളം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹര്‍ത്താലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഇനി ... Read more
ഹർത്താലിനെതിരെ ടൂറിസം മേഖല
നാളത്തെ ഹർത്താലിനെതിരെ ടൂറിസം മേഖല രംഗത്ത്. ടൂറിസം രംഗത്ത് പ്രവർത്തനം സാധാരണ നിലയിൽ നടക്കുമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് (അറ്റോയ് ) അറിയിച്ചു. തുടരെ നടക്കുന്ന ഹർത്താലുകൾ വിനോദ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നൂറോളം ഹർത്താലുകളാണ് നടന്നത്. നിപ്പ വൈറസ് ബാധയും പിന്നീടെത്തിയ പ്രളയവും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ ടൂറിസം മേഖല പെടാപ്പാട് പെടുന്നതിനിടെയാണ് അടുത്ത ഹർത്താൽ വരുന്നത്. ടൂറിസം മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന സർവകക്ഷി യോഗത്തിലെ പ്രഖ്യാപനവും നടപ്പായിട്ടില്ല. വളരെ മുൻകൂട്ടി തീരുമാനിക്കുന്ന ടൂർ പ്ലാനുമായി വിനോദ സഞ്ചാരികൾ കേരളത്തിലെത്തുമ്പോൾ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കും വിധം ഹർത്താൽ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഹർത്താലുകൾക്ക് ആധാരമായി ഉന്നയിക്കുന്ന വിഷയങ്ങളോട് അറ്റോയ്ക്ക് വിയോജിപ്പില്ല. വിയോജിപ്പ് വഴി മുടക്കുന്ന സമര രീതിയോടാണ്. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുകയും ടൂറിസം പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് പൊലീസ് ... Read more
ഹര്‍ത്താൽ മുക്ത കേരളത്തിന് പിന്തുണയേറുന്നു: ടൂറിസം മേഖല വ്യാഴാഴ്ച യോഗം ചേരും
ഹർത്താലിനെതിരെ ജനരോഷം ശക്തമാകുന്നു. ഹർത്താൽ മുക്ത കേരളത്തിന് പിന്തുണയേറുന്നു. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, എഴുത്തുകാരൻ സക്കറിയ, വ്യാപാരി വ്യവസായി സംഘടനകൾ, ടൂറിസം രംഗത്തെ സംഘടനകൾ തുടങ്ങിയവർ ഹർത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകൾ ഹർത്താൽ മുക്ത കേരളം തുടർ നടപടികൾക്കായി വ്യാഴാഴ്ച കൊച്ചിയിൽ യോഗം ചേരും. ബി ടി എച്ച് സരോവരത്തിൽ വൈകിട്ട് മൂന്നിനാണ് യോഗം. ടൂറിസം മേഖലയിലെ 28 സംഘടനകളും യോഗത്തിൽ പങ്കെടുക്കും. ഹര്‍ത്താലുകള്‍ വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. 10 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് പ്രതിവർഷം കേരളം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം 120 ഹര്‍ത്താലുകളാണ് കേരളത്തിൽ നടന്നത്. ഈ വര്‍ഷം ഇതിനകം 97 ഹർത്താലായി. വിദേശികളുടെ അവരുടെ ഒഴിവ് ദിനങ്ങള്‍ ആറ് മാസം മുന്‍പേ തന്നെ തീരുമാനിക്കുന്നതാണ് അങ്ങനെ ദിവസങ്ങള്‍ പ്ലാന്‍ ചെയ്താണ് അവര്‍ ഇവിടെ എത്തുന്നത്. Procession organized by ATTOI in Thiruvananthapura 10 ദിവസം ഇവിടെ തങ്ങാന്‍ എത്തുന്നവര്‍ ... Read more
മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലായി കൊച്ചിയില്‍ 900 വിദേശ വിനോദസഞ്ചാരികള്‍ എത്തി
പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല കൂടുതല്‍ സജീവമാകുന്നു. യുകെയില്‍ നിന്നുള്ള 900 വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ എത്തി. കപ്പല്‍ മാര്‍ഗം രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടങ്ങും. കപ്പലിലെത്തിയവരില്‍ ആയിരത്തോളം പേര് വിമാനത്തിലും വിമാനത്തിലത്തിയവരെല്ലാം കപ്പലിലുമാണ് മടങ്ങുന്നത്. പ്രളയത്തിനു ശേഷം ആദ്യമായാണ് കേരളത്തിലേക്ക് ഇത്ര വലിയ വിദേശ വിനോദസഞ്ചാരികളുടെ സംഘം എത്തുന്നത്. ഇന്നലെ വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഉച്ചയോടെയെത്തിയ രണ്ടു വിമാനങ്ങളിലായി അറുനൂറോളം വിദേശ സഞ്ചാരികളുണ്ടായിരുന്നു. രണ്ടു ദിവസം സംഘം കേരളത്തില്‍ ചിലവഴിക്കും. 300 യാത്രക്കാരുമായി മൂന്നാമത്തെ വിമാനം ഇന്നെത്തും.
അറ്റോയ് ആവശ്യം അംഗീകരിച്ചു: ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് സി പി എം
കേരളത്തിൽ അനാവശ്യ ഹർത്താലുകൾ നടത്തുന്നതിനെതിരെ മുന്നണികൾ. ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ സി പി എം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്തിനും ഏതിനും ഹർത്താൽ നടത്തുന്ന സമീപനം മാറണമെന്നും മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വികസന ഉച്ചകോടിയിൽ കോടിയേരി വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഹർത്താൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് എങ്ങനെ ഒഴിവാക്കാം എന്നാലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഹർത്താലാകാം .ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കുന്ന കാര്യത്തിൽ മറ്റു പാർട്ടികൾ സമന്വയത്തിലെത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. Procession organized by ATTOI in Thiruvananthapuram (ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട് )
കേരള ടൂറിസത്തിനു ഉത്തേജനമേകാന്‍ നിര്‍ദേശങ്ങളുമായി ടൂറിസം മേഖല
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന്റെ തിരിച്ചു വരവിനു നിര്‍ദേശങ്ങളുമായി ടൂറിസം മേഖല. കൊച്ചിയില്‍ ചേര്‍ന്ന ടൂറിസം രംഗത്തെ പ്രമുഖരുടെ യോഗമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ടൂറിസം രംഗത്തിന്റെ ഉണര്‍വിനു ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള ടൂറിസത്തിന്റെ പ്രചരണാര്‍ത്ഥം വ്യാപക പരസ്യം നല്‍കണം. പ്രമുഖ മാധ്യമങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ മീഡിയ, ഇന്‍ ഫ്ലൈറ്റ് മാഗസിനുകള്‍ എന്നിവയിലും പരസ്യം വരണം. കേരള ടൂറിസത്തിന്റെ പ്രചാരണത്തിന് ടെക്കികളുടെ സഹായം തേടണം. സംസ്ഥാനത്തെ വിവിധ സൈബര്‍ പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ കേരള ടൂറിസം പ്രചാരണത്തെ സഹായിക്കണം എന്ന് യോഗം അഭ്യര്‍ഥിച്ചു. കേരളത്തിന്റെ മനോഹര ദൃശ്യങ്ങളും ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന വാര്‍ത്തകളും ഷെയര്‍ ചെയ്യാനും യോഗം ടെക്കികളോട് അഭ്യര്‍ഥിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിനം കേരള ടൂറിസത്തിന്റെ പ്രചാരണാവസരമായി കാണണം. ഇക്കാര്യത്തില്‍ ബിസിസിഐയുമായി സര്‍ക്കാര്‍ തന്നെ സംസാരിച്ച് അനുകൂല തീരുമാനമുണ്ടാക്കണം. ഏറെ ഫോളോവേഴ്സ് ഉള്ള ബ്ലോഗ് എഴുത്തുകാരെ കൊണ്ടുവന്നു ... Read more