Tag: ജില്ലാ കളക്ടർ
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോക്കോളുമായി കളക്ടര്‍ വാസുകി
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പൊങ്കാല മഹോത്സവ ദിനങ്ങളിൽ ക്ഷേത്ര പരിസരത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. കെ വാസുകി അറിയിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഫെബ്രുവരി 20നാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 12 മുതൽ 21 വരെയാണ് പൊങ്കാല മഹോത്സവം. ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോർപ്പറേഷൻ വാർഡുകളിൽ പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. പൊങ്കാലയ്ക്ക് വരുന്ന ഭക്തജനങ്ങൾ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം. മൺകപ്പ്, സ്റ്റീൽ പാത്രങ്ങൾ, പാം പ്ലേറ്റ്സ് എന്നിവ ഉപയോഗിക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് തുറക്കുന്ന താത്കാലിക കടകളിലടക്കം പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ല. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ അടച്ചുപൂട്ടും. പ്ലാസ്റ്റിക്കിന് പകരം ബ്രൗൺ കവറുകളിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കാവുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഉത്സവത്തിനായി ലൈസൻസ് നൽകുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ ... Read more