Tag: ഛത്രപതി ശിവാജി
അറ്റകുറ്റപണികള്‍ക്കായി മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേ 22 ദിവസം അടച്ചിടും
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടു റണ്‍വേകള്‍ അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും. ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും. 22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളില്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്കുകള്‍. പല വിമാന കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് സര്‍വീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു. ഫെബ്രുവരി എഴു മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാകും റണ്‍വേകള്‍ അടച്ചിടുക. ... Read more
ഛത്രപതി ശിവാജി പ്രതിമയുടെ ഉയരത്തില്‍ മാറ്റം
അറബിക്കടലില്‍ ഉയരുന്ന ഛത്രപതി ശിവാജിയുടെ പ്രതിമയുടെ ഉയരത്തില്‍ ഭേദഗതി വരുത്തുന്നു. ശിവാജിയുടെ രൂപം, കുതിര, വാള്, അതു നില്ക്കുന്ന പ്ലാറ്റ്ഫോം എന്നിവ അടങ്ങുന്ന പ്രതിമയുടെ ആകെ ഉയരം 212 മീറ്ററാണ്. ഇതില്‍ കുതിരയും ശിവാജിയുടെ പ്രതിമയും വാളും വരുന്ന ഭാഗം 121.2 മീറ്റര്‍ ഉയരം വരും. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പ്രതിമയുടെ ഉയരം കുറയ്ക്കുകയും വാളിന്റെ നീളം കൂട്ടുകയും ചെയ്യാനാണു തീരുമാനം. എന്നാല്‍, ഇതുവഴി പ്രതിമയും വാളും ചേര്‍ന്നുള്ള ആകെ ഉയരത്തില്‍ മാറ്റമുണ്ടാകുന്നില്ല. അത് 121.2 മീറ്റര്‍ തന്നെയായിരിക്കും. പ്രതിമയും വാളും ചേര്‍ന്നുള്ള 121.2 മീറ്ററിനു പുറമെ അതു സ്ഥിതി െചയ്യുന്ന പ്ലാറ്റ്ഫോമിന്റെ ഉയരം കൂടി വരുമ്പോഴാണ് ആകെ ഉയരം 212 മീറ്ററാവുന്നത്. നേരത്തേ, ആകെ ഉയരം 210 മീറ്ററാണു നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടു മീറ്റര്‍ കൂടി ഉയര്‍ത്തി ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി മാറ്റുകയാണു ... Read more