Tag: ചെറായി

വൈപ്പിന്‍ തീരത്ത് കടല്‍ക്കുറിഞ്ഞി വസന്തം

സഞ്ചാരികളുടെ കണ്ണിലും മനസിലും മായക്കാഴ്ചകളൊരുക്കി മൂന്നാറിലെ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തമാണ് ഇപ്പോള്‍. എന്നാല്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞി വാര്‍ത്തകള്‍ക്കിടയില്‍ അധികമാരും അറിയാതെ, കാണാതെ പോകുന്ന മറ്റൊരു പൂവസന്തമുണ്ട് ഇങ്ങ് കടലോരത്ത്. വൈപ്പിന്‍ തീരത്തെ കടല്‍ക്കുറിഞ്ഞികളുടെ വയലറ്റ് വസന്തമാണത്. അടമ്പ് എന്ന ചെടിയുടെ വയലറ്റു നിറമുള്ള പൂക്കളാണ് കടല്‍ക്കുറിഞ്ഞിയെന്ന് അറിയപ്പെടുന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞികളെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇവയ്ക്കു കടല്‍ക്കുറിഞ്ഞിയെന്നു പേരുവീണത്. പ്രളയശേഷം കടല്‍ത്തീരത്തെ മണല്‍പരപ്പുകള്‍ ഉപ്പുരസം വീണ്ടെടുത്തതോടെ തീരമാകെ പടര്‍ന്നുവളര്‍ന്ന് പൂത്തുലഞ്ഞു നില്‍ക്കുന്ന കടല്‍ക്കുറിഞ്ഞികള്‍ തീരദേശ റോഡ് വഴി യാത്രചെയ്യുന്നവര്‍ക്കൊരു അപൂര്‍വ്വ കാഴ്ചയാണ്. ചെറായി, കുഴുപ്പിളളി, എടവനക്കാട്, പുതുവൈപ്പ് തീരങ്ങളിലെല്ലാം ഈ ചെടി കാണാം. കിലോമീറ്ററുകളോളം പടര്‍ന്നുവ്യാപിക്കുന്ന അടമ്പ് ചെടിയുടെ പൂക്കള്‍ കൊഴിയാതെ ദിവസങ്ങളോളം നില്‍ക്കും. കോളാമ്പിയുടെ ആകൃതിയിലുള്ള വയലറ്റ് പൂക്കള്‍ക്ക് അധികദിവസം ആയുസുണ്ടാവില്ല. പക്ഷേ ഒരോ ദിവസവും നൂറുകണക്കിനു പുതിയ പൂക്കള്‍ വിരിയുമെന്നതിനാല്‍ ആഴ്ചകളോളം കടല്‍ത്തീരം വയലറ്റ് പരവതാനി വിരിച്ച പ്രതീതിയിലാവും. പുല്ലുപോലും കിളിര്‍ക്കാത്ത മണല്‍പരപ്പ് പൂന്തോട്ടമായി മാറിയതു കണ്ട് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ... Read more