Tag: ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം
കാന്താ ഞാനും വരാം… തൃശ്ശൂര്‍ വിശേഷങ്ങള്‍ കാണാന്‍
പൂരപ്പെരുമയുടെ നാടാണ് തൃശ്ശൂര്‍. മേളക്കൊഴുപ്പില്‍ തല ഉയര്‍ത്തി ഗജവീരന്മാരും വര്‍ണ്ണശബളമായ കുടമാറ്റവും തൃശ്ശിവപ്പേരൂര്‍ സ്വദേശികളുടെ മാത്രമല്ല വിദേശീയരേയും ഒരുപോലെ രസിപ്പിക്കുന്ന കാഴ്ചകളാണ്. പശ്ചിമഘട്ട മലയോരപ്രദേശവും സമതലപ്രദേശങ്ങളായ കടല്‍ത്തീരവും ഉള്‍പ്പെടുന്ന തൃശ്ശൂര്‍ ജില്ല വ്യത്യസ്തമായ ഭൂപ്രകൃതികളാല്‍ സമ്പന്നമാണ്. കാഴ്ചകളുടെ പെരുമഴയായ തൃശ്ശൂര്‍ ജില്ല വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മനസ്സില്‍ വിരിയുന്ന കാഴ്ചകള്‍ക്ക് കൗതുകം ഒരുക്കി തൃശ്ശൂര്‍ തയാറായി നില്‍പ്പാണ്. അതിരപ്പിള്ളി-വാഴച്ചാല്‍ മണ്‍സൂണിന്റെ ആഗമനത്തില്‍ വന്യസൗന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി-വാഴച്ചാല്‍. വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറകൂടിയാണ്. വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങളുടെയും ആപൂര്‍വങ്ങളായ പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലം താണ്ടിയാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് ... Read more