Tag: ഗുവാഹത്തി

ഉമാനന്ദ; ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന ആസാമില്‍ തന്നെയാണ് ഉമാനന്ദ ദ്വീപും നിലകൊള്ളുന്നത്. നിരവധി ഐതീഹ്യങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമി കഷ്ണം. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപെന്ന വിശേഷണവും ഉമാനന്ദയ്ക്കുണ്ട് . ബ്രിട്ടീഷുകാര്‍ പീകോക്ക് ദ്വീപെന്നും തദ്ദേശവാസികള്‍ ഭസ്മാച്ചല്‍ ദ്വീപെന്നുമൊക്കെ വിളിക്കുന്ന ഈ മണ്ണില്‍ കുറച്ചു ഗോത്രവര്‍ഗങ്ങള്‍ മാത്രമാണ് താമസം. ഗുവാഹത്തിയില്‍ നിന്നും പത്തുമിനിറ്റ് ബ്രഹ്മപുത്ര നദിയിലൂടെ യാത്ര ചെയ്താല്‍ ഉമാനന്ദ ദ്വീപിലെത്താം. ഫെറിയിലാണ് ദ്വീപിലേക്കുള്ള യാത്ര. ബ്രഹ്മപുത്രയുടെ താളത്തിലുള്ള താരാട്ടു ആസ്വദിച്ചു വരുമ്പോഴേക്കും ബോട്ട് ദ്വീപിലെത്തിയിരിക്കും. ഉമാനന്ദയ്ക്ക് ഒരു മയിലിന്റെ രൂപഭംഗിയും വശ്യതയുമുള്ളതുകൊണ്ടാണെന്നു തോന്നുന്നു ബ്രിട്ടീഷുകാര്‍ ഈ ഭൂമിയെ പീകോക്ക് ഐലന്‍ഡ് എന്നു ഓമനപേരിട്ടത്. ശൈവ ഭക്തരാണ് ഇവിടുത്തെ ജനങ്ങളിലധികവും. ഭഗവാന്‍ ശങ്കരന്‍ തന്റെ പത്‌നിക്കായി നിര്‍മിക്കുകയും പത്‌നിയോടൊപ്പം താമസിക്കുകയും ചെയ്ത ദ്വീപാണിതെന്ന ഐതീഹ്യം ഉമാനന്ദ ദ്വീപുമായി ബന്ധപെട്ടുണ്ട്. ഇവിടെ വെച്ചാണ് തന്റെ തപം മുടക്കാനെത്തിയ പഞ്ചബാണനെ ശിവന്‍ തൃക്കണ്ണ് തുറന്നു ഭസ്മമാക്കിയതെന്നും ... Read more

കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ; 399 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം

വിമാന യാത്രക്കാര്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്2പൂ, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്‌നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി ഉള്‍പ്പെടെയുളള രാജ്യാന്തര ടിക്കറ്റുകള്‍ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യയുടെ ഗ്രൂപ്പുകളായ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ഏഷ്യ ബെര്‍ഹാഡ്, തായ് എയര്‍ഏഷ്യ, ... Read more

നുകരാം അല്‍പം വില കൂടിയ ചായ

അസം ടി ട്രെയ്‌ഡേഴ്‌സ് ഒരു കിലോ തേയില വാങ്ങിയതിലൂടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല തേയിലയുടെ വില തന്നെ ഒരു കിലോയ്ക്ക് 40000 രൂപ. ഗുവാഹത്തിയിലെ പരമ്പരാഗത ചായക്കടക്കാരായ അസം ടി ട്രെയ്‌ഡേഴ്‌സ് ടീ ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തിലാണ് പ്രത്യേകതകള്‍ ഏറെയുള്ള ഗോള്‍ഡന്‍ നീഡില്‍ ടീ വന്‍വില കൊടുത്ത് സ്വന്തമാക്കിയത്. ചരിത്രത്തില്‍ എല്ലാക്കാലത്തും ചായ വിലപ്പെട്ട പാനീയം തന്നെയായിരുന്നു. വളരെ യാദൃശ്ചികമായി ചൈനക്കാര്‍ കണ്ടുപിടിച്ച ഈ പാനീയം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തതും അസമിലും ഡാര്‍ജിലിങ്ങിലും സിലോണിലും നീലഗിരിയിലുമെല്ലാം വന്‍തോതില്‍ തേയില ഉല്പാദനം ആരംഭിക്കപ്പെട്ടതുമെല്ലാം ഇക്കാരണം കൊണ്ടുതന്നെ. ആ രാജകീയതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗുവാഹാത്തിയില്‍ നടന്ന ലേലം. വളരെ ശ്രദ്ധയോടെ നുള്ളിയെടുത്ത കിളുന്ത് തേയിലയാണ് ഗോള്‍ഡന്‍ നീഡില്‍ ടീ. വളരെ മൃദുവായതും സ്വര്‍ണനിറത്തോട് കൂടിയതുമായ ആവരണം ഈ ഇലകളെ വെല്‍വെറ്റിനു സമാനമായ മൃദുത്വം ഉള്ളതാക്കുന്നു. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക് സ്വര്‍ണനിറമായിരിക്കും. രുചിയിലും മണത്തിലും ഗുണമേന്മയിലും ഇതിനോട് കിടപിടിക്കാന്‍ ... Read more