Tag: ഗുണ ഗുഹ
അവധി ആഘോഷിക്കാം കൊടൈക്കനാലില്‍
കൊടൈക്കനാല്‍ എന്നും ജനതിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ്. കാലങ്ങളായി അടങ്ങാത്ത അഭിനിവേശമാണ് ആ തണുപ്പ് പ്രദേശത്തിനോട് അളുകള്‍ കാത്തു സൂക്ഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല കുടുംബ ബജറ്റിന്റെ ഇക്കണോമിക്സ്. അതു കൊണ്ട് തന്നെയാണ് കുംടുബത്തിന്റെ ഇഷ്ട ഇടമായി കൊടൈക്കനാല്‍ മാറിയത്. ഒരു കൊച്ചു കുടുംബത്തിന് കയ്യില്‍ നില്ക്കുന്ന ചിലവില്‍ രസകരമായ യാത്ര. നമ്മുടെ നാട്ടിലെ വേനല്‍ക്കാലത്ത് അവിടെയുള്ള കൊടുമ്പിരി കൊണ്ട് നില്ക്കുന്ന തണുപ്പാണ് പ്രധാന ആകര്‍ഷണം. രണ്ടു മൂന്ന് ദിവസം കൊണ്ട് ചുറ്റി കാണാനുള്ള സ്ഥലങ്ങള്‍ ഉള്ളതിനാല്‍ മടുപ്പും അനുഭവപ്പെടില്ല. അടുത്ത യാത്ര കൊടൈക്കനാലിലോട്ട് ആവട്ടെ. അവിടെ അവധി ആസ്വദിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇതാ.. സില്‍വര്‍ കാസ്കേഡ് മധുരയില്‍ നിന്നോ പഴനിയില്‍ നിന്നോ കൊടൈക്കനാലിലേക്കു പോകുമ്പോള്‍ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്പോട്ട് സില്‍വര്‍ കാസ്കേഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയില്‍ നിന്നൊഴുകി പാറപ്പുറത്തുകൂടി 180 അടി ഉയരത്തില്‍ നിന്നു പതിക്കുന്നു വെള്ളിച്ചിലങ്കയണിഞ്ഞ വെള്ളച്ചാട്ടം. ഏപ്രില്‍, മേയ് മാസങ്ങളില്‍ കാസ്കേഡിനു മുന്നില്‍ ജനത്തിരക്കേറും. ഫെബ്രുവരിയിലും ... Read more