Tag: ഗവി
പച്ചപ്പിന്റെ കൂട്ടുകാരന് പത്തനംത്തിട്ട
വേറിട്ട കാഴ്ച്ചകള്‍ തേടിയാണ് യാത്രയെങ്കില്‍ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ യാത്രയില്‍, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ തക്ക നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയില്‍. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതില്‍ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ…ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം. ഗവി സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകര്‍ഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും പുല്‍മേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു. കാടിനു നടുവിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര. ആ യാത്ര ഓരോ യാത്രികനും പുത്തനനുഭവങ്ങള്‍ സമ്മാനിക്കുമെന്നതിനു തര്‍ക്കമില്ല. ധാരാളം സഞ്ചാരികള്‍ കാട് കാണാനിറങ്ങുന്നതു ... Read more
ഇന്ത്യയാണ് ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്: അല്‍ഫോണ്‍സ് കണ്ണ ന്താനം
ഇന്ന് ലോകത്ത് ടൂറി സം മേഖല യില്‍ ഏറ്റവും കൂ ടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവും ജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍ സ്വദേശ് ദര്ശന് പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ‘എക്കോ ടൂറിസം സര്‍ക്യൂട്ട്: പത്തനംതിട്ട – ഗവി – വാഗമണ്‍ – തേക്കടി’ എന്ന പദ്ധതിയുടെ ഉദ്ഘാടനം വാഗമ ണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയാ യിരുന്നു അ ദ്ദേഹം. ഇന്ത്യയിലെ 8.21 കോ ടി ആളുകള്‍ ടൂറിസം മേഖല യില്‍ ജോ ലി ചെയ്യുമ്പോള്‍ അ തില്‍ 7 കോ ടിയും പാവങ്ങ ളാണ്. ടൂ റിസം രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു. ച ടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി എം എം മണി അധ്യക്ഷനാ യിരുന്നു. അഡ്വ. ജോ യ്സ് ജോര് ജ്ജ് ... Read more
യാത്ര ഗവിയിലേക്കാണോ , എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ കൂടുതല്‍ അന്വേഷിക്കുന്ന കേന്ദ്രമേതെന്ന് നോക്കിയാല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്ന ഇടമാണ് പത്തനംത്തിട്ട ജില്ലയിലെ ഗവി. ഓര്‍ട്ടനറി എന്ന ഒറ്റ മലയാള ചിത്രത്തിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗവിയിലേക്ക് എത്ര കെ എസ് ആര് ടി സി സര്‍വീസ് നടത്തുന്നുണ്ട്? സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടോ എന്നതിനെക്കുറിച്ചെല്ലാം കൂടുതലറിയാം. പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേയ്ക്കാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത്. അതുപോലെ കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്കും ബസ് സര്‍വീസുകളുണ്ട്. ബസിന്റെ സമയക്രമം പത്തനംതിട്ടയിലെയും കുമളിയിലെയും കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളില്‍ നിന്നറിയാന്‍ കഴിയുന്നതാണ്. ധാരാളം സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ, കെഎസ്ആര്‍ടിസി ബസുകളില്‍ എപ്പോഴും നല്ല തിരക്കാണ്. സ്വകാര്യ വാഹനങ്ങളിലും ഗവിയിലേക്കു പോകാം. പക്ഷേ പരിമിതമായ എണ്ണം വാഹനങ്ങളെ മാത്രമേ അങ്ങോട്ട് പ്രവേശിപ്പിക്കാറുള്ളു. ചെക്ക് പോസ്റ്റില്‍ നിന്നും പാസ് ലഭിക്കുന്ന മുറയ്ക്ക് പത്തു മുതല്‍ മുപ്പതു സ്വകാര്യ വാഹനങ്ങളെ വരെ ... Read more
അടവി -ഗവി ടൂര്‍ വീണ്ടും; നിരക്കില്‍ നേരിയ വര്‍ധനവ്
വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോന്നി- അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാ നിരക്കില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. അടവിയിലെ കുട്ടവഞ്ചി സവാരി,വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. പ്രഭാതഭക്ഷണം,ഉച്ച ഭക്ഷണം,വൈകിട്ട് ലഘു ഭക്ഷണം എന്നിവയും പാക്കേജിന്റെ ഭാഗമാണ്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 300 രൂപാ കൂടുതലാണ്. കോന്നി വനം വികസന ഏജന്‍സി നിശ്ചയിച്ച നിരക്ക് പ്രകാരം ഒരാള്‍ക്ക് രണ്ടായിരം രൂപയാണ് പാക്കേജിനു നല്‍കേണ്ടത്. 10 മുതല്‍ 15 പേര് വരെയുള്ള സംഘമാണെങ്കില്‍ ഒരാള്‍ക്ക് 1900 രൂപ മതി. 16 പേരുള്ള സംഘമാണെങ്കില്‍ തുക 1800 ആയി കുറയും.അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ ഏഴിന് കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്നാരംഭിക്കുന്ന യാത്ര രാത്രി 9.30ന് അവസാനിക്കും. ഇക്കോ ടൂറിസം സെന്ററില്‍ നിന്നും അടവിയിലേക്കാണ് യാത്ര.ഇവിടെ കുട്ടവഞ്ചി സവാരിയ്ക്ക് ശേഷം പ്രഭാത ഭക്ഷണം.തുടര്‍ന്ന് തണ്ണിത്തോട്,ചിറ്റാര്‍,ആങ്ങമൂഴി,പ്ലാപ്പള്ളി,കോരുത്തോട്,മുണ്ടക്കയം,വളഞ്ഞങ്ങാനം വെള്ളച്ചാട്ടം,കുട്ടിക്കാനം,പീരുമേട്,വണ്ടിപ്പെരിയാര്‍,വള്ളക്കടവ് വഴി ഗവിയിലെത്തും. ഗവിയില്‍ നിന്നും തിരികെ വള്ളക്കടവ്,പരുന്തുംപാര,കുട്ടിക്കാനം,പമുണ്ടക്കയം,എരുമേലി,റാന്നി,കുമ്പഴ വഴി കോന്നിയിലെത്തുന്ന ... Read more
ഗവി യാത്ര തേക്കടിയിൽ ബുക്ക് ചെയ്യാം
കേരള ഫോറസ്റ്റ് െഡവലപ്പ്മെന്റ് കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ഗവി ബുക്കിങ് ഓഫീസ് തേക്കടിയിൽ പ്രവർത്തനം തുടങ്ങി. തേക്കടി വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപം തേക്കടി ഇക്കോ െഡവലപ്പ്മെന്റ് കമ്മിറ്റി ഓഫീസിനു സമീപം തുറന്ന ഓഫീസിന്റെ ഉദ്ഘാടനം പെരിയാർ കടുവാ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശില്പ വി.കുമാർ നിർവഹിച്ചു. കെ.എഫ്.ഡി.സി.യുടെ നിയന്ത്രണത്തിൽ ഗവിയിൽ നടത്തുന്ന ടൂറിസം പരിപാടികളുടെ ബുക്കിങ് ഓഫീസാണ് തേക്കടിയിൽ പ്രവർത്തനം തുടങ്ങിയത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് പെരിയാർ കടുവാ സങ്കേതത്തിനുള്ളിലൂടെ വന്യമൃഗങ്ങളെ അടുത്ത് കാണുവാൻ പറ്റുന്നവിധത്തിലുള്ള പരിപാടികളും ഗവിയിൽ താമസിക്കുന്നതിനുമുള്ള ബുക്കിങ്ങുകളും ഇവിടെ ചെയ്യാം. കെ.എഫ്.ഡി.സി. നടത്തുന്ന ട്രക്കിങ്, തടാകത്തിൽ ബോട്ടിങ് എന്നിവയ്ക്ക് ഏറെ സഞ്ചാരികളെത്തുന്നതാണ്. മുൻപ് കുമളിയിൽ പ്രവർത്തിച്ചിരുന്ന ബുക്കിങ് ഓഫീസ് രണ്ട് വർഷം മുൻപ് വണ്ടിപ്പെരിയാറ്റിലേക്ക് മാറ്റിയിരുന്നു. ഇത് സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയുവാനിടയാക്കി.ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഗവി ബുക്കിങ് ഓഫീസ് തേക്കടിയിലേക്ക് മാറ്റിയത്.