Tag: കോവളം ലൈറ്റ് ഹൗസ്
പുതുവത്സര ദിനം; കോവളത്ത് സുരക്ഷാ ക്രമീകരണം ശക്തമാക്കി പൊലീസ്
കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി പൊലീസ്. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ,ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ് രംഗത്തുള്ളത്. ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുന്ന പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ നാളെ രാവിലെ വരെ തുടരും. ഇതിനായി തീരത്തുടനീളം 400 പൊലിസുകാരെയാണ് വിന്യസിക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ സംവിധാനങ്ങളുടെ ചുമതല.ഇത് കൂടാതെ തിരുവല്ലം മുതല്‍ മുക്കോല വരെയുള്ള ഭാഗങ്ങളില്‍ പോലിസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം കോവളം ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പടുത്തും .വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. ആദ്യമെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കോവളം പോലിസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗ് അനുവദിക്കും. പിന്നീട് എത്തുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ലൈറ്റ് ഹൌസ് ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് മായക്കുന്നില്‍ പാര്‍ക്കിംഗ് സൌകര്യം ഒരുക്കും. ... Read more
കോവളത്ത് റോപ് വേ പദ്ധതി വരുന്നു
ബീച്ചിനും കടലിനും മുകളിലൂടെ റോപ്പ് വേ പദ്ധതി വരുന്നു. ലൈറ്റ് ഹൗസ് വളപ്പില്‍ നിന്നാരംഭിച്ചു കോവളം സര്‍ക്കാര്‍ അതിഥി മന്ദിര വളപ്പില്‍ അവസാനിക്കുന്ന തരത്തിലുള്ള റോപ്പ് വേ സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച പദ്ധതി കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് വകുപ്പിന്റെ അണിയറയിലാണു തയാറാകുന്നത്. പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നാണറിവ്. കോവളം ലൈറ്റ് ഹൗസ് വളപ്പില്‍ അതിവേഗം പണി പൂര്‍ത്തിയായി വരുന്ന സംഗീത-നൃത്ത ജലധാര പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടര്‍ ജനറല്‍ ഡി.കെ.സിന്‍ഹയുടെ മനസ്സില്‍ രൂപപ്പെട്ട റോപ്പ് വേ പദ്ധതി വകുപ്പിന്റെ സജീവ പരിഗണനയിലാണ്. രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സംഗീത നൃത്ത ജലധാര പദ്ധതി ഉദ്ഘാടനത്തിന് എത്തുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു മുന്നില്‍ നൂതന പദ്ധതി അവതരിപ്പിച്ച് അംഗീകാരം കിട്ടിയാല്‍ ഉടന്‍ നടപടി തുടങ്ങുമെന്നാണു സൂചന. കോവളം ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകള്‍, കടല്‍ എന്നിവയ്ക്കു മുകളിലൂടെയുള്ള റോപ് വേ സഞ്ചാരം ... Read more