Tag: കോഴിക്കോട്
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോറിക്ഷ വരുന്നു
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) ആണ് നിര്‍മാതാക്കള്‍. ഒരുമാസത്തിനകം വിപണിയിലെത്തും. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്കു. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍. മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന ഒട്ടേറിക്ഷയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ തദ്ദേശിയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണുള്ളത്. ബാറ്ററിക്ക് അഞ്ചു വര്‍ഷത്തെ ആയുസ്സുണ്ട്. മൂന്നുമണിക്കൂര്‍കൊണ്ട് പൂര്‍ണ ചാര്‍ജാകും. ഒറ്റ ചാര്‍ജിങ്ങില്‍ പരമാവധി 120 കിലോമീറ്റര്‍ ഓടിക്കാം. പരമാവധി വേഗം 55 കിലോമീറ്ററും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയുമാണ് ചെലവ്. 295 കിലോയാണ് ഭാരം. ഇ-ഓട്ടോറിക്ഷയിലൂടെ കെ.എ.എല്ലിന് പൊതുവിപണി പിടിക്കാന്‍ കഴിയുമെന്ന് മാനേജിങ് ഡയറക്ടര്‍ എ. ഷാജഹാന് ... Read more
രാജ്യത്തെ ആദ്യ മഹിളാ മാള്‍ കോഴിക്കോട്ട്; ഉദ്ഘാടനം നാളെ
രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട്ട് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റാണ് വ്യവസായ രംഗത്തെ പുത്തന്‍ചുവടുവെപ്പിന് പിന്നില്‍.തികച്ചും സ്ത്രീസൗഹൃദമായാണ് മാള്‍ പ്രവര്‍ത്തിക്കുക. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായാണ് മഹിളാമാള്‍ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഭരണനിര്‍വ്വഹണം മുതല്‍ സുരക്ഷാചുമതല വരെ വനിതകളുടെ മേല്‍നോട്ടത്തില്‍.103 സംരഭ ഗ്രൂപ്പുകളാണ് മാളിലുള്ളത്.ഇതില്‍ 70 സംരഭങ്ങള്‍ കുടുംബശ്രീയുടേതും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരഭകരുടേതുമാണ്. വനിതാ വികസന കോര്പറേഷന് ഹെല്പ് ഡെസ്ക്, വനിതാ കോഓപറേഷന്‍ ബാങ്ക്, കുടുംബ കൗണ്‍സലിങ് സെന്റര്‍ തുടങ്ങിയവയും മാളില്‍ പ്രവര്‍ത്തിക്കും. അഞ്ച് നിലകളിലായി 36000 ചതുരശ്രഅടി വിസ്തീര്‍ണമാണ് മാളിനുള്ളത്. കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുകിട ഉത്പന്നങ്ങളുടെ വിപണനത്തിനായി സ്ഥിരം എക്സിബിഷന് സെന്ററും മൈക്രോബസാറും മാളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫുഡ് കോര്‍ട്ട് കൂടാതെ കുടുംബശ്രീയുടെ കഫേ ശ്രീയും തയ്യാറാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം.
വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ ‘ക്ലൂ’ പദ്ധതിയുമായി കോഴിക്കോട്
വൃത്തിയും വെടിപ്പുമുള്ള ഒരു ശുചിമുറി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കോഴിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിരല്‍ത്തുമ്പിനറ്റത്ത് ഇതിനുള്ള ‘ക്ലൂ’ ഉണ്ട്. ജില്ലയിലെ പൊതുശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയാണ് ക്ലൂ. ഒരു രൂപ പോലും മുടക്കു മുതലില്ലാതെയാണ് ഈ പദ്ധതി യഥാര്‍ത്ഥ്യമാകുന്നത്. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോന്റ് അസോസിയേഷനും സംയുക്തമായാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകഷ്ണന് നിര്‍വ്വഹിച്ചു. ജില്ലയിലെ 100 ഓളം റസ്റ്റോറന്റുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ പങ്കാളികളാവുക. ആരോഗ്യ വകപ്പു ജീവനക്കാര്‍, ഹൗസ്കീപ്പിങ്ങ് ഫാക്കല്‍റ്റിമാര്‍ കെഎച്ച്ആര്.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വൃത്തിയുള്ള ശുചി മുറിയുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള ക്യത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതാത് ഹോട്ടലുകള്‍ നിര്‍വ്വഹിക്കും. പദ്ധതിയില്‍ ഉള്‍പ്പെട്ട ഹോട്ടലുകള്‍ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും, ഫോണ്‍ ... Read more
കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019 ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു. ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിക്കുന്നതെന്ന് നഖ്വി കത്തിൽ അറിയിച്ചു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.
മനസ്സ് കുളിര്‍പ്പിക്കാന്‍ ഇരുപ്പ് വെള്ളച്ചാട്ടം
കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം കൂടിയാണിത്. ഒഴുക്ക് കൂടുതലുള്ള സമയത്ത് വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതുമൊക്കെ അല്പം ശ്രദ്ധയോടെയാവണമെന്നുമാത്രം. അന്‍പത് രൂപയാണ് ആളൊന്നിന് പ്രവേശന ഫീസായി ഈടാക്കുന്നത്. ടിക്കറ്റ് നല്‍കുന്നിടത്തുനിന്നും വെള്ളച്ചാട്ടം വരെ കുറച്ച് ദൂരം നടക്കാനുണ്ട്. കുടിവെള്ളമല്ലാതെ മറ്റ് ആഹാര സാധനങ്ങളോ, പ്ലാസ്റ്റിക് കവറുകളോ ഇവിടെ അനുവദിക്കുന്നതല്ല. ടിക്കറ്റ് എടുക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് വാഹനങള് പാര്‍ക്ക് ചെയ്യാനും, ആഹാരം കഴിക്കാനുമൊക്കെ സ്ഥലം സൗകര്യപ്പെടുത്തിയിട്ടുണ്ട്
കനത്തമഴ: നാലു ജില്ലയില്‍ ജാഗ്രതാനിര്‍ദേശം
വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ 24 മണിക്കൂറും താലൂക്ക് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും.
കേരളത്തിലെ നിരത്തുകളില്‍ വരുന്നു ഇലക്ട്രിക്ക് ഓട്ടോകള്‍
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വൈദ്യൂത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2022 ഓടേ സംസ്ഥാനത്തെ നിരത്തുകളിലൂടെ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ വൈദ്യൂത ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ആവിഷ്കരിച്ച വൈദ്യുത വാഹനനയത്തിലാണ് തീരുമാനം. ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോ വിലയുടെ ശതമാനമോ ഇന്‍സെന്റീവ് നല്‍കാനാണ് തീരുമാനം. വാഹന നികുതിയില്‍ ഇളവ് അനുവദിക്കുന്നതിന് പുറമേ സൗജന്യ പെര്‍മിറ്റും ചാര്‍ജ് ചെയ്യാന്‍ സബ്സിഡി നിരക്കില്‍ വൈദ്യൂതിയും നല്‍കും. നയം പ്രാവര്‍ത്തികമാകുന്നതോടെ കോഴിക്കോട്, തിരുവനന്തപുരം,കൊച്ചി നഗരങ്ങളില്‍ വൈദ്യുതി ഓട്ടോകള്‍ക്ക് മാത്രം പെര്‍മിറ്റ് നല്കിയാല് മതിയെന്നാണ് സര്‍ക്കാരില്‍ ഉണ്ടായിരിക്കുന്ന ധാരണ.രണ്ടുവര്‍ഷത്തിനകം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന അന്‍പതിനായിരം ഓട്ടോകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഇലക്ട്രിക് കാറുകള്‍, പരിസ്ഥിതി സൗഹൃദ ടാക്സികള്‍ എന്നിവയും നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.ആയിരം ചരക്കുവാഹനങ്ങള്‍, മൂവായിരം ബസുകള്‍, നൂറ് ബോട്ടുകള്‍ ... Read more
കേരള തീരത്ത് ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി , പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ഇന്ന് രാത്രി പതിനെന്ന് മണിവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുക്തഫലമാണിത്. മീന്‍പിടുത്തക്കാരും , വിനോദസഞ്ചാരികളും, തീരദേശനിവാസികളും മുന്നറിയിപ്പുകള്‍ പരിഗണിച്ച് പ്രവര്‍ത്തിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. 1 . വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. 2 . തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്പിടിക്കുന്നവര് കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. 3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ അകലം പാലിക്കേണ്ടതാണ് 4 . തീരങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതിനാല്‍ വിനോദ സഞ്ചാരികള്‍ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കുക. 5. ബോട്ടുകളും വള്ളങ്ങളും തീരത്ത് നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും ... Read more
കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര് മരിച്ചു.
എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
കെഎസ്ആര്‍ടിസി ഇനി മുതല്‍ മൂന്ന് സോണുകള്‍
കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണിലും. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.അനില്‍കുമാറിനാണ് സൗത്ത് സോണിന്റെ ചുമതല. എക്സിക്യൂട്ടീവ് ഡയറക്ടറായ എം.ടി. സുകുമാരന്‍ സെന്‍ട്രല്‍ സോണിന്റെയും സി.വി.രാജേന്ദ്രന് നോര്‍ത്ത് സോണിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തസ്തികയും ... Read more