Tag: കോട്ടയം
വേങ്ങത്താനം വിശേഷങ്ങള്‍
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന, കാഴ്ചയില്‍ അല്‍പ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ് വേങ്ങത്താനം. മൂന്ന് ലെയർ ആയിട്ടുള്ള വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും 10 km സഞ്ചരിച്ചു ചേന്നാട് മാളികയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം ഇവിടെയെത്താന്‍. ഒരു ദിവസം അച്ഛന്റെ ശിഷ്യനായ “പ്രസാദ്” ചേട്ടൻ ഫ്രീ ആയപ്പോളാണ് നാട്ടിൽ തന്നെയുള്ള ഈ വെള്ളച്ചാട്ടം കാണാൻ പോകാൻ പ്ലാൻ ചെയ്യുന്നത്. കാരണം ചേട്ടന്റെ വീടിനടുത്താണ് ഈ വെള്ളച്ചാട്ടം. വളരെ അപകടകാരിയായി പേരെടുത്തത് കൊണ്ട് പ്രദേശവാസിയായ ഒരാൾ കൂടെയില്ലാതെ പോകുന്നത് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. ശാന്തമായ ചെറിയ നീരൊഴുക്ക് മാത്രമാണെങ്കിലും ചെരിഞ്ഞ പാറകള്‍ അപകടം വരുത്തുന്നതാണ്. വഴുക്കലുള്ള പാറയില്‍ കയറി തെന്നിയാല്‍ 250 അടിയോളം താഴ്ചയിലേക്കാണ് വീഴുന്നത്. ആവശ്യമായ സുരക്ഷയില്ലാത്തതിനാല്‍ വിനോദസഞ്ചാരികളെ നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. അച്ഛനും ഞാനും പ്രസാദ് ചേട്ടനും ഹസും സിസ്റ്ററും അങ്ങനെ ഞങ്ങൾ ... Read more
നാഗമ്പം പാലം പൊളിക്കുന്നു; നാളെ വരെ ട്രെയിന്‍ ഗതാഗതമില്ല
നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കല്‍ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിന്‍ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയില്‍ പാളം മൂടിയിട്ടു. ഇനി നാളെ പുലര്‍ച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഇല്ല. അഞ്ച് എക്സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഇന്നു കോട്ടയം വഴി കടന്നു പോകേണ്ട 24 ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. കോട്ടയം, ആലപ്പുഴ റൂട്ടിലെ 7 പാസഞ്ചര്‍, മെമു ട്രെയിനുകള്‍ നാളെ ഓടില്ല. മറ്റു പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പാലം പൊളിക്കുന്നതു നാഗമ്പടത്തെ പുതിയ റയില്‍വേ മേല്‍പാലം വഴിയുള്ള വാഹന ഗതാഗതത്തെ ബാധിക്കില്ല. നേരത്തേ നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. നാളെ റദ്ദാക്കുന്ന ... Read more
ഊബറിനും ഒലയ്ക്കും പിന്നാലെ പുത്തന്‍ മലയാളി സംരംഭം ‘പിയു’
ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന് ഈടാക്കുമ്പോള്‍ പിയു കമ്മിഷന് വാങ്ങില്ല. പകരം സബ്സ്ക്രിപ്ഷന് തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന് മറ്റ് അഞ്ചു പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താല്‍ ആദ്യ യാത്രികന് ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്.പി.എസ്. ആനുകൂല്യത്തിന് അര്‍ഹനാകും. ആര്.പി.എസ്. (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം ... Read more
കോട്ടയം – ആലപ്പുഴ ജലപാത നവീകരണം തുടങ്ങി ജൂണ്‍ ആദ്യവാരത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കും
കോട്ടയം-ആലപ്പുഴ ജലപാത നവീകരണം ആരംഭിച്ചു. കോട്ടയത്ത് നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുകള്‍ ഏറെ നാളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആറ്റിലെ ജലനിരപ്പ് താഴ്ന്നതും ജലപാതയില്‍ ചെളിയും പോളയും നിറഞ്ഞതുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. കോടിമത മുതല്‍ കാഞ്ഞിരം വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള പുത്തന്‍തോട്ടിലെ ജലപാതയാണ് നവീകരിക്കുന്നത്. ചെളി നിറഞ്ഞതിനാല്‍ നിലവില്‍ ഒന്നരമീറ്ററാണ് പുത്തന്‍ തോടിന്റെ ആഴം. ഡ്രഡ്ജിങ് നടത്തി ഒന്നര മീറ്റര്‍ താഴ്ചയില്‍ ജലപാത നവീകരിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് തീരുമാനിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതോടെ മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ബോട്ടുകള്‍ ഓടിത്തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പുത്തന്‍തോട്ടില്‍നിന്ന് വാരുന്ന ചെളി ഉപയോഗിച്ച് കോടിമത മുതല്‍ മലരിക്കല്‍വരെ വാക്ക് വേ നിര്‍മിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. ഇതിനായി 26 ലക്ഷം രൂപ ടെന്‍ഡര്‍ അനുവദിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇന്റര്‍ലോക്ക് പാത നിര്‍മിക്കാനാണ് ആലോചന. ഇതിനോടൊപ്പം ചുങ്കത്ത്മുപ്പത് പാലത്തിന് സമീപമുള്ള രണ്ട് പാലങ്ങളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കും. ഇതിന് ശേഷമാവും ഇതുവഴി ... Read more
യാത്ര കുമരകത്തേക്കാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകര്‍ഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാന്‍ എത്തിച്ചേരാറുണ്ട്. റിസോര്‍ട്ടുകളും തനിനാടന്‍ ഭക്ഷണശാലകളും ഉള്‍പ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി എന്നു തന്നെ പറയാം. Kumarakom, Kerala പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ സുന്ദരഭൂമി കാണാന്‍ ആരും കൊതിക്കും. കേരവൃക്ഷങ്ങളുടെ തലയെടുപ്പും നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്റെ സൗന്ദര്യം. വേമ്പനാട് കായലിന്റെ പകിട്ടുകൂടി ആകുമ്പോള്‍ സംഗതി ജോറായി. കായല്‍ക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാന്‍ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണതയില്‍ എത്തും. കുമരകത്തെ പ്രധാന ആകര്‍ഷണം ഹൗസ്ബോട്ടിലെ കായല്‍സഞ്ചാരമാണ്. കെട്ടുവള്ളത്തിലൂടെയുള്ള സവാരി ഇഷ്ടമില്ലാത്തവരായി ആരുമില്ല. ആസ്തമയ കാഴ്ചയാണ് മനോഹരം തിരക്കധികവും ... Read more
വിനോദസഞ്ചാരികള്‍ക്ക് ആഘോഷമാക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി ടൂറിസം വകുപ്പ്
ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ അന്തരീക്ഷം നിലനിറുത്തി മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓണക്കാലം ഉള്‍പ്പെടുന്ന മൂന്നു മാസത്തെ ഉത്സവാന്തരീക്ഷത്തിന് മാറ്റു കൂട്ടുന്ന രീതിയില്‍ ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍-ല്‍ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്രു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. തിരശീല വീഴുന്നത് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയായിരിക്കും. ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം ... Read more
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നു മുതല്‍ നിയന്ത്രണം
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. 56387 എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം – കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി. 66301 എറണാകുളം- കൊല്ലം മെമു 2.45 ന് പകരം 3.15 ന് മാത്രമേ ഞായറാഴ്ചകളില്‍ പുറപ്പെടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
മുഖം മിനുക്കി കോട്ടയം ജൂബിലി പാര്‍ക്ക്
കോട്ടയം നഗരസഭ ജൂബിലി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനം. നവീകരണപ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചാര്‍ രാധാകൃഷ്ണന് എം എല്‍ എയുടെ നേതൃത്വത്തില്‍ വിലയിരുത്തിയതിന് ശേഷമാണ് വേഗത്തിലാക്കാന്‍ തീരുമാനമായത്. ഫണ്ട് അനുവദിക്കാതെ ഇരുന്നതിനെത്തുടര്‍ന്ന് കാട് കയറി നശിച്ച നഗരസഭയുടെ കീഴിലുള്ള പാര്‍ക്ക് എം എല്‍ എയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതുക്കി പണിയുന്നത്. പുല്ല് പിടിപ്പിക്കല്‍, പ്ലംമ്പിങ് ജോലികള്‍, കുട്ടികള്‍ക്കുള്ള ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. പുല്ല് സ്ഥാപിക്കുന്നതിനായി കൂടുതല്‍ മണ്ണ് എത്തിക്കണം. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം. പാര്‍ക്കിനു പിന്നില്‍ ശുചിമുറികള്‍ സ്ഥാപിക്കാനുള്ള നീക്കം സമീപവാസികള്‍ തടഞ്ഞു. പകരം പുതിയ സ്ഥലംകണ്ടെത്തി ശുചിമുറികള്‍ നിര്‍മിക്കാനാണ് തീരുമാനം. രണ്ടരക്കോടിയിലേറെ രൂപ പാര്‍ക്കിന്റെ നവീകരണത്തിനായി ചെലവിട്ടു. കോട്ടയം നഗരത്തില്‍ കുട്ടികള്‍ക്കായി ഒരു പൊതു കളിസ്ഥലമില്ലെന്ന പരാതിയാണ് പാര്‍ക്കിന്റ നവികരണത്തോടെ അവസാനിക്കുന്നത്. ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ബാബു, നഗരസഭ അധ്യക്ഷ പി.ആര്. സോന എന്നിവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്കൂള്‍ അവധിക്ക് ... Read more
മലരിക്കല്‍ ടൂറിസം മേളയ്ക്ക് തുടക്കമായി
ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ സഞ്ചാരികള്‍ക്കു അനുഭവ വേദ്യമാകുന്ന നിരവധി കാഴ്ചകള്‍ ഒരുക്കികൊണ്ടു തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം മേളക്ക് അരങ്ങൊരുങ്ങുന്നു. 21, 22, 23 തീയതികളില്‍ നടക്കുന്ന വയലോര-കായലോര ടൂറിസം മേളയുടെ തുടക്കമായ ‘തിരനോട്ടം’ കോട്ടയം ജില്ലാ സബ് കളക്ടര്‍ ഈശപ്രിയ ഉദ്ഘാടനം ചെയ്തു. താമരക്കുളവും കള്ള് ചെത്തുന്ന ചെറു തെങ്ങുകളും നിറഞ്ഞ വയലോരത്തെ ടൂറിസം കേന്ദ്രത്തില്‍ തെങ്ങു ചെത്തിക്കൊണ്ടാണ് സബ് കളക്ടര്‍ വിനോദ മേളക്ക് തുടക്കമിട്ടത്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാന് അധ്യക്ഷത വഹിച്ചു. മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.അനില്‍കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു. പി.ആര്.സുഭഗ, ഷേര്‍ലി പ്രസാദ്, പി.എം.മണി, നാസര്‍ ചാത്തങ്കോട്ടുമാലില്‍, കെ.ഓ.അനിയച്ചന്‍, സലി മാലിയില്‍, വി.കെ.ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാംഗോ മെഡോസില്‍ തീവണ്ടിയെത്തി
വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന കോട്ടയം ജില്ലയിലെ ആയാംകുടി മാംഗോ മെഡോസിലെ കാഴ്ചകള്‍ ഇനി ട്രെയിനിലിരുന്ന് ആസ്വദിക്കാം. ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കെന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന കാര്‍ഷിക പാര്‍ക്ക്, ട്രെയിനില്‍ ചുറ്റികാണാന്‍ വൈകേണ്ട. അത്യാപൂര്‍വ്വമായ സസ്യങ്ങങ്ങളും മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും, ബോട്ടിംഗും അടക്കം വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാഴ്ചകളുെട വലിയ ലോകമാണ് മാംഗോ മെഡോസ്. പ്രകൃതിയോട് അടുക്കാനും ചേര്‍ന്നിരിക്കാനും ഇതിലും നല്ലയിടം വേറെകാണില്ല. ഒരു ദിവസത്തെ ടൂര്‍, റിസോര്‍ട്ട് ടൂര്‍, ആയുര്‍വേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ ടൂറിസമാണ് മാംഗോ മെഡോസ്. കൃഷിയും മരങ്ങളുമൊക്കെ ജീവന്റെ തുടിപ്പുകളാണെന്ന് വിശ്വസിക്കുന്ന എന്‍.കെ. കുര്യനാണ് മാംഗോ മെഡോസിന്റെ ജീവനാഡി. കുര്യന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് പ്രകൃതിയുടെ സ്വര്‍ഗകവാടം തീര്‍ത്തിരിക്കുന്നത്. മാംഗോ മെഡോസിനു കൃഷി, വിനോദം, താമസസൗകര്യം, ഭക്ഷണം എന്നിങ്ങനെ നാലു വിഭാഗങ്ങളാണുള്ളത്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള 4800 സസ്യവര്‍ഗങ്ങള്‍, 146 ഇനം ഫലവൃക്ഷങ്ങള്‍, 84 ഇനം പച്ചക്കറി വിളകള്‍, 39 ഇനം വാഴ എന്നിങ്ങനെ ജൈവ ... Read more
മഴക്കെടുതി; കേരളത്തിന് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ ഗതിയിലേക്ക് മടങ്ങി വരികയാണ്. ഇപ്പോള്‍ ഓടുന്ന തീവണ്ടികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിവലില്‍ നേരിടുന്ന തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. തിരികെ 06049 നമ്പറിലുള്ള ചെന്നൈ – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് 01.40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര് മരിച്ചു.
ഓണം: 64 സ്പെഷ്യല്‍ സര്‍വീസുകളോടെ കര്‍ണാടക ആര്‍ടിസി
ഓണത്തിന് നാട്ടിലെത്താല്‍ കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിക്ക് 64 സ്പെഷ്യല്‍ സര്‍വീസുകള്‍. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ദിവസേന മൂന്ന് സ്പെഷ്യല്‍ അനുവദിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, കുമളി, എന്നിവടങ്ങളിലേക്ക് തിരിച്ച് തിരക്കനുസരിച്ചുമാണ് സ്പെഷ്യല്‍ സര്‍വീസുകള്‍. കേരള ആര്‍ടിസിയുടെ എഴുപതോളം സര്‍വീസുകളുടെ പ്രഖ്യാപനത്തിന് ശേഷമാണ് കര്‍ണാടക ആര്‍ടിസിയുടെ പ്രഖ്യാപനം വന്നത്. ഓണം അവധിക്ക് ശേഷം നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കും ഇത്ര തന്നെ സര്‍വീസുകള്‍ ഉണ്ടാവും.
കെഎസ്ആര്‍ടിസി ഇനി മുതല്‍ മൂന്ന് സോണുകള്‍
കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണിലും. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.അനില്‍കുമാറിനാണ് സൗത്ത് സോണിന്റെ ചുമതല. എക്സിക്യൂട്ടീവ് ഡയറക്ടറായ എം.ടി. സുകുമാരന്‍ സെന്‍ട്രല്‍ സോണിന്റെയും സി.വി.രാജേന്ദ്രന് നോര്‍ത്ത് സോണിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തസ്തികയും ... Read more