Tag: കൊളുക്കുമല
അനുകൂല കാലാവസ്ഥ; മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ തിരക്ക്
ശൈത്യകാലത്തെ കുളിര് നുകരാന്‍ ഇടുക്കി മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറില്‍ നിന്നുള്ള യാത്ര സൗകര്യങ്ങള്‍ വനംവകുപ്പ് വിപുലപ്പെടുത്തി. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകര്‍ഷണം. നീലക്കുറിഞ്ഞി വര്‍ണ വസന്തമൊരുക്കിയ കൊളുക്കുമലയ്ക്ക് തൊട്ടരുകിലാണ് മീശപ്പുലിമല. അതിശൈത്യത്തെ തുടര്‍ന്നുള്ള അനുഗ്രഹീത കാലാവസ്ഥ മീശപ്പുലിമലയെ മനോഹരിയാക്കിരിക്കുന്നു. മൂന്നാറില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ഈ കാഴ്ച വിസ്മയം. മീശപ്പുലിമലയില്‍ പോകാന്‍ ഓണ്‍ലൈനിലൂടെ വനംവകുപ്പിന്റെ അനുമതി തേടണം. മൂന്നാറില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൈലന്റ്വാലിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലെത്താം. ഇവിടെ നിന്ന് ജീപ്പില്‍ 16 കിലോമീറ്റര്‍ നീളുന്ന ഓഫ് റോഡിംഗ് നടത്തി കെഎഫ്ഡിസിയുടെ റോഡോമെന്റഷന്‍ കോട്ടേജിലെത്തണം. രാത്രി ഇവിടെ തങ്ങിയതിന് ശേഷം അതിരാവിലെയാണ് മീശപ്പുലിമലയിലേക്കുള്ള യഥാര്‍ത്ഥ യാത്ര. ഏഴര കിലോമീറ്റര്‍ നീളുന്ന ട്രെക്കിംഗ്. കാല്‍നടയായി ഏഴ് മലകള്‍ താണ്ടിയുള്ള യാത്ര അല്പം ആയാസകരമാണെങ്കിലും മലയുടെ നെറുകയിലെത്തിയാലുള്ള കാഴ്ച ആരുടെയും മനംനിറയ്ക്കും. പ്രകൃതിയുടെ വിസ്മയത്തിനൊപ്പം മാനും, കേഴയും, വരയാടുമെല്ലാം മീശപ്പുലിമലയില്‍ ... Read more
നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ
പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര് മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇപ്പോഴും കുറിഞ്ഞി പൂവിട്ട് നില്‍പ്പുണ്ട്.
കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ കുന്നിന് ചെരിവുകളിലും കൊലുക്കുമലയിലെ മലകളിലും വ്യാപകമായി നീലവസന്തമെത്തി. എന്നാല്‍ തമിഴ്നാട് മഴ ശക്തിപ്രാപിച്ചതോടെയാണ് കൊളുക്കുമലയില്‍ കുറുഞ്ഞിച്ചെടികള്‍ വ്യാപകമായി ചീഞ്ഞു തുടങ്ങിയത്. മൂന്നാര്‍ രാജലമലയിലും കുറുഞ്ഞിപ്പൂക്കളുടെ എണ്ണത്തില്‍ കുറവുവന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് മാസമാണ് കുറുഞ്ഞിച്ചെടികളുടെ കാലാവധി. ഇത് ഒക്ടോബര്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും വെയിലുണ്ടെങ്കില്‍ ഡിസംബര്‍ വരെ സീസന് നീണ്ടു നില്ക്കുമായിരുന്നു. എന്നാല്‍ മഴ വില്ലനായതാണ് സീസന് നേരത്തെ അവസാനിക്കാന്‍ കാരണമായത്.
കാണാം കൊളുക്കുമലയിലെ നീലക്കുറിഞ്ഞി കാഴ്ചകള്‍
ഒരു വ്യാഴവട്ടക്കാലത്തില്‍ വിരിയുന്ന വസന്തമാണ് നീലക്കുറിഞ്ഞിപ്പൂക്കാലം. സാധാരണ നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്നത് രാജമലയിലും വട്ടവടയിലുമാണ്. എന്നാല്‍ കാത്തിരുന്ന നീല വസന്തം ഇക്കൊല്ലം കൂടുതലായി കാണപ്പെടുന്നത് കൊളുക്കുമലയിലാണ്. കൊളുക്ക് മലയിലേക്ക് അഡ്വ. ഹാറൂണ്‍ എസ് ജി നടത്തിയ മനോഹര യാത്രയും ചിത്രങ്ങളും കൊളുക്കുമലയിലെത്തിയാല്‍ കോടമഞ്ഞില്‍ മനോഹരിയായി നില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാം. അങ്ങോട്ടെത്താനാവുക ജീപ്പിലാണെന്നും ഹാറൂണ്‍ എഴുതുന്നു. ജിപ്പ് വിളിക്കാവുന്ന നമ്പറും നല്‍കിയിട്ടുണ്ട്. കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍… കൊളുക്കുമല ടീ ഫാക്ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും, രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂത്തത് കൊളുക്കുമലയിലാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ ... Read more