Tag: കൊളറാഡോ

സാഹസിക സഞ്ചാരികള്‍ക്ക് പരീക്ഷിക്കാം ഈ ട്രെയിന്‍ യാത്രകള്‍

വിമാനത്തില്‍ പോകാനുള്ള അവസരങ്ങളുണ്ടെങ്കിലും കാഴ്ചകള്‍ ആസ്വദിച്ചുള്ള ട്രെയിന്‍ യാത്ര മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കാറുണ്ട്. മറ്റൊരു യാത്രയ്ക്കും നല്‍കാനാകാത്ത പ്രത്യേകത ട്രെയിന്‍ യാത്രയ്ക്കുണ്ട്. വനങ്ങളും വെള്ളച്ചാട്ടവും ബ്ലൂ മൗണ്ടേന്‍ എന്നിവയുടെ മനോഹാരിത ട്രെയിന്‍ യാത്രകള്‍ നല്‍കാറുണ്ട്. കാഴ്ചകള്‍ സുന്ദരമെങ്കിലും വളരെ അപകടം പിടിച്ച ട്രെയിന്‍ റൂട്ടുകളുണ്ടെന്ന് അറിയാമോ? സാഹസിക യാത്രകള്‍ ഇഷ്ടമുള്ളവര്‍, വ്യത്യസ്തങ്ങളായ യാത്രകളെ പ്രണയിക്കുന്നവര്‍ അങ്ങനെയുള്ള സഞ്ചാരികള്‍ക്ക് ഇത്തരം റൂട്ടുകള്‍ ഏറെ ഇഷ്ടപ്പെടും. മോഹിപ്പിക്കുന്ന, ഭീതി ജനിപ്പിക്കുന്ന ചില ട്രെയിന്‍ യാത്രകളെ അറിയാം. Tren A Las Nubes, അര്‍ജന്റീന 217 കിലോമീറ്ററോളം വരുന്ന നീണ്ട യാത്രയാണിത്. അര്‍ജന്റീനയിലെ സാല്‍റ്റയേയും ചിലിയിലെ പോള്‍വോറില്ലയെയും ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയാണിത്. ഇരുപത്തിയേഴു വര്‍ഷം കൊണ്ടാണ് ഈ പാതയുടെ പണി പൂര്‍ത്തീകരിച്ചത്. കടലില്‍ നിന്ന് നാലായിരത്തി ഇരുന്നൂറു അടിയോളം ഉയരത്തിലാണ് ഈ റെയില്‍വേ പാലം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുവഴി പോകുമ്പോള്‍ ആകാശത്തില്‍ കൂടി, മേഘങ്ങള്‍ക്കൊപ്പം പോകുന്നത് പോലെ തോന്നും. പതിനാറു മണിക്കൂര്‍ കൊണ്ട് 29 ... Read more