Tag: കൊച്ചി മെട്രോ
വാട്ടര്‍ മെട്രോ : 3 ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി
വാട്ടര്‍ മെട്രോയുടെ ഭാഗമായി മൂന്ന് ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി. വൈറ്റില, എരൂര്‍, കാക്കനാട് ബോട്ട് ജെട്ടികള്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 750 കോടി രൂപയുടെ വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍വരുന്ന ആധുനിക എസി ഫെറികളാകും ഇവ മൂന്നും. നാല് കരാറുകാര്‍ പങ്കെടുത്ത ടെന്‍ഡറില്‍ 29.67 കോടി രൂപയ്ക്കാണ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ നേടിയത്. ബോട്ട് ജെട്ടികളുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. വാണിജ്യാവശ്യകേന്ദ്രം കൂടി ഉള്‍പ്പെടുന്നതരത്തില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും വൈറ്റില ബോട്ട് ജെട്ടിയുടെ നിര്‍മാണം. മൂന്ന് ജെട്ടികളില്‍ ഏറ്റവും വലുതും ഇതുതന്നെയാകും. വാട്ടര്‍മെട്രോയുടെ ഓപ്പറേറ്റിങ് സ്‌റ്റേഷനും വൈറ്റിലയില്‍ത്തന്നെയാകും. ഇതിനായി വൈറ്റില മൊബിലിറ്റി ഹബ് സമിതിയില്‍നിന്ന് വാട്ടര്‍ മെട്രോയ്ക്കായി 123 സെന്റ് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, ബോള്‍ഗാട്ടി ബോട്ട് ജെട്ടികളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുള്ള സ്ഥലങ്ങള്‍ ... Read more
മെട്രോ യാത്രയിലറിയാം ഇനി ചരിത്രം, സിനിമ, ആഹാരം
പശ്ചിമഘട്ടത്തിന്റെ കുളിര്‍മയില്‍ തുടങ്ങി, കഥകള്‍ പലത് അറിഞ്ഞ്, അത്തച്ചമയവും കണ്ടു കൊച്ചി മെട്രോയിലെ യാത്ര തൃപ്പൂണിത്തുറയില്‍ കയറിന്റെ ചരിത്രമറിഞ്ഞ് അവസാനിപ്പിക്കാം. ഇപ്പോള്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ ഓടുന്ന മെട്രോയുടെ എല്ലാ സ്റ്റേഷനുകള്‍ക്കും ഓരോ ‘ തീം ‘ ഉള്ളതുപോലെ ശേഷിക്കുന്ന സ്റ്റേഷനുകളുടെയും പ്രമേയം നിശ്ചയിച്ചു. അടുത്തമാസം ഇതിന്റെ ജോലികള്‍ ടെന്‍ഡര്‍ ചെയ്യും. ജൂണില്‍ തൈക്കൂടംവരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കും. റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും തൊട്ടുചേര്‍ന്നു വരുന്ന സൗത്തില്‍ കേരളാ ടൂറിസമാണു വിഷയം. കേരളത്തിന്റെ പ്രാചീന ചരിത്രത്തിലെ വിദേശ സഞ്ചാരികളുടെ വരവുമുതല്‍ തുടങ്ങും ടൂറിസത്തിന്റെ ചരിത്രം. കടവന്ത്രയിലേക്കെത്തുമ്പോള്‍ അച്ചടിയുടെയും പത്രങ്ങളുടെയും ചരിത്രമാണ് ഇതള്‍വിരിക്കുന്നത്. എളംകുളം സ്റ്റേഷനില്‍ മലയാള സിനിമ പൂത്തുലയും. വെള്ളിത്തിരയിലെ നിത്യഹരിത നായക- നായികമാര്‍ക്കൊപ്പം പ്രമുഖ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരെയും ഇവിടെ അനുസ്മരിക്കാം. ആദ്യ സിനിമയും ആദ്യ കൊട്ടകയും മലയാള സിനിമയുടെ നേട്ടങ്ങളുമൊക്കെയുണ്ടാവും. രാജ്യത്തെതന്നെ ഗതാഗതചരിത്രത്തില്‍ പുതുചരിതമെഴുതുന്ന വൈറ്റില മൊബിലിറ്റി ഹബ്ബിലെ മെട്രോ സ്റ്റേഷനു കൊച്ചിയുടെ ഗതാഗതമല്ലാതെ ... Read more
മെട്രോ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്ക് ടിക്കറ്റ്
ബസിലും ട്രെയിനിലും യാത്രയ്ക്കു ടിക്കറ്റ് ലഭിക്കും പോലെ മെട്രോയുടെ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്കു ടിക്കറ്റ്. ഫീഡര്‍ ഓട്ടോ സര്‍വീസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഓട്ടോ സര്‍വീസിന്റെ സുതാര്യതയും വ്യക്തതയും ഉറപ്പുവരുത്താന്‍ വേണ്ടിയാണിതെന്നു കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. ഫീഡര്‍ സര്‍വീസ് നടത്തുന്ന ഷെയര്‍ ഓട്ടോകളില്‍ ആദ്യ 2 കിലോമീറ്റര്‍ യാത്രയ്ക്കു 10 രൂപയാണു നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 5 രൂപ. എല്ലാ ഓട്ടോകളിലും ഇതിന്റെ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കും. തുടക്കത്തില്‍ 38 ഇലക്ട്രിക് ഓട്ടോറിക്ഷകളാണു ഫീഡര്‍ സര്‍വീസിനുണ്ടാകുക. പിന്നീട് സാധാരണ ഓട്ടോകളെക്കൂടി ഉള്‍പ്പെടുത്തി ഫീഡര്‍ സര്‍വീസ് 300 ആക്കും. പൊലീസ് അസി. കമ്മിഷണര്‍ എം.എ.നാസര്‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഷാജി ജോസഫ്, ആര്‍ടിഒ ജോജി പി. ജോസ്, എംവിഐ ബിജു ഐസക്, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ... Read more
കൊച്ചി മെട്രോ ഇ-ഓട്ടോകള്‍ സര്‍വീസ് ആരംഭിച്ചു
കൊച്ചി മെട്രോയുടെ ഫീഡറായി പുറത്തിറങ്ങുന്ന ഇ-ഓട്ടോറിക്ഷകള്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങി. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇ-ഓട്ടോ പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക യൂണിഫോമുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്തു. ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സൊസൈറ്റിയുടെ സാങ്കേതിക പങ്കാളികള്‍. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യ ഘട്ടത്തില്‍ ഇ-ഓട്ടോകള്‍ സര്‍വീസ് നടത്തുക. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്ററിലധികം സര്‍വീസ് നടത്താന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ 16 ഇ-ഓട്ടോകളായിരിക്കും സര്‍വീസിനുണ്ടാകുക. തുടര്‍ന്ന് 22 എണ്ണം കൂടിയെത്തും. കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സാണ് ഇ-ഓട്ടോകള്‍ എത്തിക്കുന്നത്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., ടി.യു.സി.ഐ., എസ്.ടി.യു., ബി.എം.എസ്. എന്നീ തൊഴിലാളി ... Read more
കൊച്ചി മെട്രോ; കാല്‍നടയാത്രാ സൗകര്യങ്ങള്‍ നവീകരിക്കാന്‍ 189 കോടി രൂപ വായ്പ അനുവദിച്ചു
കൊച്ചി മെട്രോയ്ക്ക് 189 കോടി രൂപയുടെ വായ്പ നല്‍കാന്‍ സന്നദ്ധമെന്ന് ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി അറിയിച്ചു. ആലുവാ, ഇടപ്പള്ളി, വൈറ്റില, പേട്ട ജംക്ഷനുകളിലെ കാല്‍നടയാത്രാ സൗകര്യങ്ങള്‍ നവീകരിക്കനാണ് തുക അനുവദിക്കുക. കൊച്ചി മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള തിരക്കേറിയ പാതകള്‍ കാല്‍നട യാത്രക്കാര്‍ക്ക് സഹായകമായ രീതിയില്‍ ഡിസൈന്‍ ചെയ്യുന്നതിനാണ് ഫ്രഞ്ച് ഏജന്‍സി കൊച്ചി മെട്രോയ്ക്ക് വായ്പ നല്‍കന്‍ സന്നദ്ധത അറിയിച്ചത്. 189 കോടി രൂപയാണ് സഹായ വാഗ്ദാനം. ഫ്രഞ്ച് വികസന ഏജന്‍സി പ്രതിനിധികള്‍ രണ്ട് ദിവസമായി കൊച്ചിയിലുണ്ടായിരുന്നു. അഞ്ച് കോടി രൂപ ചെലവില്‍ കെഎംആര്‍എല്‍ ഇടപ്പള്ളി സ്റ്റേഷനു പുറത്തു നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഫ്രഞ്ച് സംഘം തൃപ്തി പ്രകടിപ്പിച്ചു. കാല്‍ നട യാത്രക്കാര്‍ക്കായി ഇവിടെ പ്രത്യേക നടപ്പാതകള്‍ സജ്ജമാക്കിയിരുന്നു. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. മറ്റു സ്റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് സാന്പത്തിക സഹായം നല്‍കാമെന്നാണ് ഫ്രഞ്ച് സംഘം അറിയിച്ചിരിക്കുന്നത്. ആലുവാ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പേട്ട, എസ്.എന്‍. കവല തുടങ്ങിയ ... Read more
യാത്രക്കാര്‍ക്ക് ഔഷധസസ്യതൈകള്‍ സമ്മാനമായി നല്‍കി കൊച്ചി മെട്രോ
യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് തൈകള്‍ സമ്മാനമായി ലഭിച്ചത്. അശോകം മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുഷ് മിഷന്‍ എന്നിവര്‍ കെ എം ആര്‍ എലുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്രയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ദിനാചരണ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.
കൊച്ചി മെട്രോയ്ക്ക് വികസനത്തിന്റെ പുതിയ ചിറകുമായി മെട്രോ ഹമ്പ് പദ്ധതി
കൊച്ചി മെട്രോ വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക്. തൃപ്പൂണിത്തുറ പേട്ട റീച്ചിന് പുറമെ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷനെകൂടി ഉള്‍പ്പെടുത്തിയുള്ള മെട്രോ ഹമ്പാണ് പുതിയ പദ്ധതി. കേന്ദ്ര ധനസഹായത്തോടെ ഡിസംബറില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കെഎംആര്‍എല്‍ ധാരണയുണ്ടാക്കി. തൃപ്പൂണിത്തുറ പേട്ടയില്‍ അവസാനിക്കുന്ന ഒന്നാം ഘട്ട പദ്ധതിയിലാണ് മൂന്ന് കിലോമീറ്ററില്‍ അധിക പാത നിര്‍മ്മിക്കുക. തൃപ്പൂണിത്തുറ പേട്ടയില്‍ നിന്ന് എസ്.എന്‍. ജംഗ്ഷനിലേക്കും, പിന്നീട് റെയില്‍വെ സ്റ്റേഷനിലേക്കും നീണുന്നതാണ് പദ്ധതി ഇതോടെയാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നത്. മൂന്ന് കിലോമീറ്റര്‍ നിര്‍മ്മണത്തിന് 1330 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ചെലവിന്റെ 15 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്നാണ് തത്വത്തില്‍ ധാരണയായത്. ബാക്കിവരുന്ന തുകയ്ക്കായി വിദേശ വായ്പകളുടെ സാധ്യതയാണ് തേടുന്നത്. കൊച്ചി മെട്രോയെ ലഭാകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള മെട്രോ സിറ്റി നിര്‍മ്മാണവും ഉടന്‍ തുടങ്ങും. ഇതിനായി കാക്കനാട് എന്‍.ജി.ഒ ക്വാട്ടേഴ്‌സിന് സമീപം 17.46 ഏക്കര്‍ ഭൂമി മെട്രോയ്ക്കായി ലഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പാതയുടെ പദ്ധതി ... Read more