Tag: കേരള ടൂറിസം
‘കൈത്താങ്ങിനു കൂപ്പുകൈ’ – കാണാം ചിത്രങ്ങള്‍
പ്രളയക്കെടുതി നേരിടാന്‍ പ്രയത്നിച്ച ടൂറിസം മേഖലയിലുള്ളവരെ ആദരിക്കല്‍ ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. ചിത്രങ്ങള്‍ കാണാം അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാറും വൈസ് പ്രസിഡന്റ് സിഎസ് വിനോദും സാക്ഷ്യപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും സ്വീകരിക്കുന്നു. അയാട്ടോ പ്രതിനിധികള്‍ ദേശീയ വൈസ് പ്രസിഡന്റ് ഇ എം നജീബും വി ശ്രീകുമാര മേനോനും സാക്ഷ്യപത്രം സ്വീകരിക്കുന്നു ഉത്തരവാദിത്ത ടൂറിസം മിഷന് ഡയറക്ടര്‍ രൂപേഷ് കുമാര്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷനെ ആദരിക്കുന്നു ഷോക്കേസ് മൂന്നാര്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സാക്ഷ്യപത്രം സ്വീകരിക്കുന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന് കൌണ്‍സില്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം സാക്ഷ്യപത്രം സ്വീകരിക്കുന്നു
ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് മുന്‍ഗണന : കടകംപള്ളി സുരേന്ദ്രന്
കേരളം നേരിട്ട മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് . പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ടൂറിസം മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരെ അനുമോദിക്കാന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘കൈത്താങ്ങിന് കൂപ്പുകൈ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ടൂറിസം വ്യവസായത്തിനുണ്ടായത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകളുടെ തകര്‍ച്ചയാണ് പ്രധാന വെല്ലുവിളി. ഈ റോഡുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയിലുള്ളവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ജനങ്ങളെ ദുരന്തമേഖലയില്‍നിന്നു രക്ഷിക്കുന്നതിനും അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും ടൂറിസം മേഖല ഒന്നടങ്കം സഹകരിച്ചു. പ്രളയത്തിലകപ്പെട്ടവര്‍ക്ക് താമസിക്കുന്നതിനു റിസോര്‍ട്ടുകളും ഹൗസ്ബോട്ടുകളും വിട്ടുനല്‍കി. ജീവന്‍രക്ഷാ ഉപാധികള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നു എത്തിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ ജഡായു എര്‍ത്ത് സെന്ററിന്റെ ഹെലികോപ്റ്ററും സൗജന്യമായി വിട്ടുനല്‍കി. നിപ്പ വൈറസ് ബാധയുടെ തിരിച്ചടിയില്‍ നിന്ന് കേരളത്തിലെ ടൂറിസം ... Read more
കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖല
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ കേരള ടൂറിസവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കൈകോര്‍ക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗര്‍ ലയണ്‍സ് ക്ലബ്ബിനു സമീപത്തുള്ള യൂണിവേഴ്സ്റ്റി വുമണ്‍സ് അസോസിയേഷന് ഹാളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ സ്വീകരിക്കും. ആവശ്യ വസ്തുക്കള്‍: കുടിവെള്ളം പുതപ്പുകള്‍ കിടക്കവിരി മരുന്നുകള്‍ സാനിറ്ററി നാപ്കിന് അടിവസത്രങ്ങള്‍ (സ്ത്രീകളുടെയും, പുരുഷന്മാരുടേയും) നൈറ്റി പ്ലാസ്റ്റിക്ക് മാറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ ബേബി ഡയപ്പറുകള്‍ അരി അവല് റസ്ക്ക് പഞ്ചസാര ശര്‍ക്കര മെഴുക്തിരി, തീപ്പെട്ടി രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം പത്ത് മണി വരെ സാധനങ്ങള്‍ സ്വീകരിക്കും. കൂടാതെ സാധനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് വോളന്റിയേഴ്സിനെ വിളിക്കാം അവര്‍ വന്ന് സാധനങ്ങള്‍ സ്വീകരിക്കും Contact : Bindu K K : 9061727460 Manu : 9846700065 #DOOR TO DOOR COLLECTION #contact : Vinod : 9447161619 Gafoor : 9605040033 Nahas Shams :9567635661 Janeesh : 9995037470
ടൂറിസം റഗുലേറ്ററി സ്വാഗതാർഹം; കരടു നിയമം പൊളിച്ചെഴുതണമെന്ന് ടൂറിസം മേഖല
സംസ്ഥാന സർക്കാർ കൊണ്ടുവരാനിരിക്കുന്ന ടൂറിസം റഗുലേറ്ററി അതോറിറ്റി (ട്രാക്ക് ) നിയമത്തിൽ കാതലായ മാറ്റം വേണമെന്ന് ടൂറിസം മേഖല. കൊച്ചി ലേ മെറിഡിയനിൽ കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ) നിർദിഷ്ട ബില്ലിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്താനുള്ള നീക്കം സ്വാഗതാർഹം. എന്നാൽ കരടു ബില്ലിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാനാവില്ല. ടൂറിസ്റ്റ് എന്നതിന് കൃത്യമായ നിർവചനം വേണം, സ്വമേധയാ നടപടിക്ക് അധികാരം എന്നത് ദുരുപയോഗ സാധ്യതയുള്ളതിനാൽ അക്കാര്യം കരടു ബില്ലിൽ നിന്ന് നീക്കണം കേരളത്തിനു പുറത്തുള്ള ടൂർ ഓപ്പറേറ്റർമാരും ഓൺലൈൻ ബുക്കിംഗുകളും അതോറിറ്റിയുടെ അധികാര പരിധിയിൽ വരാത്തതിനാൽ കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരെ വേട്ടയാടുന്ന നിലയിലേക്ക് അതോറിറ്റി ഒതുങ്ങരുത്. കേരളത്തിലെ ടൂർ മേഖലക്ക് അനാവശ്യ പരാതികളിൽ നിന്ന് സംരക്ഷണം നൽകാൻ വിദേശ രാജ്യങ്ങളിലെ പോലെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം. ടൂറിസം പ്രൊമോട്ടർമാർ എന്നതിൽ ടൂറിസം മേഖലയിലെ എല്ലാ സേവനദാതാക്കളേയും ഉൾപ്പെടുത്തണം. അതോറിറ്റി ... Read more
കേരള ടൂറിസത്തിനാകട്ടെ വോട്ട് ,സാമി അവാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ
മികച്ച സോഷ്യൽ മീഡിയ ബ്രാൻഡിനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ കേരള ടൂറിസവും. അടുത്തിടെ മികച്ച പേജിനുള്ള ഫേസ്ബുക്ക് പുരസ്കാരം കേരള ടൂറിസം നേടിയിരുന്നു. വോഡഫോണ്‍ ഇന്ത്യ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ബാനര്‍ജി പ്രധാന വിധികര്‍ത്താവായ സാമി ബെസ്റ്റ് സോഷ്യല്‍മീഡിയ ബ്രാന്‍ഡ്സ് അവാര്‍ഡി നായാണ് കേരള ടൂറിസം നിങ്ങളുടെ വോട്ടു തേടുന്നത്. വോട്ടു തേടി കേരള ടൂറിസം ഡയറക്ടർ പി.ബാലകിരൺ ട്വീറ്റ് ചെയ്തു. ജൂറികളുടെ തിരഞ്ഞെടുപ്പ്, ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ്, ഡിജിറ്റല്‍ പാര്‍ട്ണര്‍ വഴി തിരഞ്ഞെടുപ്പ് തുടങ്ങിയ മൂന്ന് ഘട്ടങ്ങളില്‍ കൂടിയാണ് മികച്ച ബ്രാന്‍ഡിനെ തിരഞ്ഞെടുക്കുന്നത്. അപൂര്‍വ ചമാരിയ (ചീഫ് റവന്യൂ ഓഫീസര്‍, റേറ്റ്ഗെയിന്‍), പ്രശാന്ത് ചല്ലപള്ളി (ചീഫ് ഇന്റഗ്രേഷന്‍ ഓഫീസര്‍, അറ്റ് ലിയോ ബര്‍ണറ്റ്), സഞ്ജയ് മേത്ത (ജോയിന്റ് സി.ഇ.ഒ മിറിയം ഇന്ത്യ), സൗമ്യ ബിശ്വാസ് (വ പി മാര്‍ക്കറ്റിങ്ങ്, ഫളിപ്കാര്‍ട്ട്), സുനില മേനോന് (മാനേജിങ് പാര്‍ട്ണര്‍, ഒ എം ഡി ഇന്ത്യ), വിവേക് ഭാര്‍ഗവ(സി. ഇ. ഒ, ഡ എ എന്‍ പെര്‍ഫോമന്‍സ് ... Read more