Tag: കേരള ടൂറിസം
കേരള ഈസ് ഓപ്പണ്‍; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ് ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ‘കേരള ഈസ് ഓപ്പണ്‍’ എന്ന വീഡിയോ കണ്ടത്.ടൂറിസം കൊണ്ട് കേരള ജനത എങ്ങനെ ജീവിക്കുന്നു? പ്രളയം ഈ ജനതയെ ബാധിച്ചവിധം, സഞ്ചാരികളുടെ വരവ് വീണ്ടും ഈ ജനതയ്ക്ക് നല്‍കുന്ന ഉന്മേഷം എന്നിവയാണ് ഒന്നര മിനിറ്റിനു താഴെ സമയംകൊണ്ട് വീഡിയോ പറയുന്നത്. ആശയത്തിന് പിന്നില്‍ ഇവര്‍ മുംബൈ ആസ്ഥാനമായ ഓറ്റം എന്ന പരസ്യ ഏജന്‍സിയുടെതായിരുന്നു ഹ്രസ്വ വീഡിയോയുടെ ആശയം. അതേക്കുറിച്ച് ഓറ്റം മുംബൈ വൈസ് ... Read more
വേളിയുടെ ഭംഗി കാണാന്‍ കുഞ്ഞന്‍ ട്രെയിന്‍ വരുന്നു
വേളി കാണാന്‍ എത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മിനി ട്രെയിനില്‍ യാത്ര ചെയ്യാം. വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. വേളിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മിനിയേച്ചര്‍ റയില്‍വേ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറായി കഴിഞ്ഞു. സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി. മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ... Read more
ടൂറിസം വേണം,കയ്യേറ്റം അനുവദിക്കില്ല; മുഖ്യമന്ത്രി. കേരള ട്രാവല്‍ മാര്‍ട്ടിന് ഉജ്ജ്വല തുടക്കം
ടൂറിസത്തിന്റെ പേരില്‍ കയ്യേറ്റവും അശാസ്ത്രീയ നിര്‍മാണവും പ്രോത്സാഹിപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ പ്രളയ കാലം നമ്മെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് പ്രകൃതി സംരക്ഷണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ മിക്കതും പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ ആ സ്ഥലത്തിന് യോജിച്ച പ്രവര്‍ത്തനങ്ങളേ ആകാവൂ. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അങ്ങനെയുള്ള നിര്‍മാണം അനുവദിക്കില്ല. അനുവദിച്ചാല്‍ ടൂറിസ്റ്റുകള്‍ പിന്തിരിയും. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങളാണ് കഴിഞ്ഞ പ്രളയം ഓര്‍മിപ്പിച്ചത്. പ്രളയക്കെടുതിയ്ക്കു ശേഷം കൂടുതല്‍ കരുത്തോടെ സംസ്ഥാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന സന്ദേശമാണ് കെടിഎമ്മിലൂടെ ലോക ടൂറിസം മേഖലക്ക് നല്‍കുന്നതെന്നദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷവും കേരളത്തിലെ ടൂറിസം ആകര്‍ഷണീയമാണ് എന്ന് ഈ മാര്‍ട്ടിലൂടെ തെളിയിക്കുന്നു. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം ബയേഴ്സ് ... Read more
ദേശീയ ടൂറിസ പുരസ്കാര നിറവില്‍ കേരളം
കേന്ദ്ര സർക്കാരിന്റെ ഇക്കൊല്ലത്തെ ടൂറിസം പുരസ്കാരങ്ങളിൽ നാലെണ്ണം കേരളത്തിന് . സമഗ്ര ടൂറിസം വികസനം, ഉത്തരവാദ ടൂറിസം, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം, മികച്ച വിദേശ ഭാഷാ ടൂറിസം പ്രസിദ്ധീകരണം എന്നിവയ്ക്കാണ് പുരസ്കാരം . ന്യൂ ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിൽ നിന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ന്യൂ ഡൽഹി ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വർമ്മ ചടങ്ങിൽ സംബന്ധിച്ചു.
കേരള ടൂറിസം കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ ആവേശ പ്രതികരണം; സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിച്ചു പ്രമുഖര്‍
പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി സോഷ്യല്‍ മീഡിയയില്‍ കേരളത്തെ സ്നേഹിക്കുന്നവരുടെ കാമ്പയിന്‍. #mykerala,#keralatourism, #worldtourismday എന്നീ ഹാഷ് ടാഗുകളിലാണ് പ്രചരണം. കേരളത്തിന്‍റെ മനോഹര ദൃശ്യം പോസ്റ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ആണ് വേണ്ടത്. ഒപ്പം മേല്‍പ്പറഞ്ഞ ഹാഷ് ടാഗും ചേര്‍ക്കണം. ടൂറിസം മന്ത്രി കടകംപളി സുരേന്ദ്രന്‍,മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, നടന്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ കാമ്പയിനില്‍ ഇതിനകം പങ്കാളിയായി. ആഗോള മലയാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നത്. യുഎഇയിലെ മുന്‍നിര എഫ് എം റേഡിയോയായ ഹിറ്റ് എഫ് എം 96.7 ഫേസ്ബുക്ക് പേജില്‍ കേരള ടൂറിസത്തിന്റെ തിരിച്ചുവരവ് വീഡിയോ നല്‍കിയിട്ടുണ്ട്
കേരള ടൂറിസത്തിന് സീ ബിസിനസ് ട്രാവല്‍ പുരസ്കാരം
ഒഴിവുകാലം ചെലവഴിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനമെന്ന നിലയില്‍ കേരള ടൂറിസം സീ ബിസിനസ് ട്രാവല്‍ പുരസ്കാരത്തിന് അര്‍ഹമായി. ഡല്‍ഹി ഒബ്റോയ് ഹോട്ടലില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മൗറീഷ്യസ് ടൂറിസം മന്ത്രി അനില്‍ കുമാര്‍സിംഗ് ഗയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം പ്രതിനിധി സൂരജ് പി കെ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വിനോദ സഞ്ചാരമേഖലയെ ഉത്തരവാദിത്തത്തോടെ ഔന്നത്യങ്ങളിലേയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ഒരൂ കുറവുമില്ലെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പുരസ്കാര ജേതാവിനെ കണ്ടെത്തുക ദുഷ്കരമായിരുന്നുവെന്നും സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. പക്ഷേ നല്ലതില്‍നിന്നു നല്ലതിനെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനം പ്രളയത്തെ അതിജീവിച്ച് തിരിച്ചുവരുന്ന സമയത്തിന് അനുയോജ്യമായ രീതിയിലാണ് കേരള ടൂറിസം അവാര്‍ഡിന് അര്‍ഹമായിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ അവാര്‍ഡ് അന്വര്‍ഥമാക്കുന്ന തരത്തിലാണ് കേരളം മലബാറിലെ പുഴകള്‍ ... Read more
കേരള ടൂറിസത്തിനു ഉത്തേജനമേകാന്‍ നിര്‍ദേശങ്ങളുമായി ടൂറിസം മേഖല
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന്റെ തിരിച്ചു വരവിനു നിര്‍ദേശങ്ങളുമായി ടൂറിസം മേഖല. കൊച്ചിയില്‍ ചേര്‍ന്ന ടൂറിസം രംഗത്തെ പ്രമുഖരുടെ യോഗമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ടൂറിസം രംഗത്തിന്‍റെ ഉണര്‍വിനു ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള ടൂറിസത്തിന്‍റെ പ്രചരണാര്‍ത്ഥം വ്യാപക പരസ്യം നല്‍കണം. പ്രമുഖ മാധ്യമങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ മീഡിയ, ഇന്‍ ഫ്ലൈറ്റ് മാഗസിനുകള്‍ എന്നിവയിലും പരസ്യം വരണം. കേരള ടൂറിസത്തിന്റെ പ്രചാരണത്തിന് ടെക്കികളുടെ സഹായം തേടണം. സംസ്ഥാനത്തെ വിവിധ സൈബര്‍ പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ കേരള ടൂറിസം പ്രചാരണത്തെ സഹായിക്കണം എന്ന് യോഗം അഭ്യര്‍ഥിച്ചു. കേരളത്തിന്‍റെ മനോഹര ദൃശ്യങ്ങളും ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന വാര്‍ത്തകളും ഷെയര്‍ ചെയ്യാനും യോഗം ടെക്കികളോട് അഭ്യര്‍ഥിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിനം കേരള ടൂറിസത്തിന്റെ പ്രചാരണാവസരമായി കാണണം. ഇക്കാര്യത്തില്‍ ബിസിസിഐയുമായി സര്‍ക്കാര്‍ തന്നെ സംസാരിച്ച് അനുകൂല തീരുമാനമുണ്ടാക്കണം. ഏറെ ഫോളോവേഴ്സ് ഉള്ള ബ്ലോഗ് എഴുത്തുകാരെ കൊണ്ടുവന്നു ... Read more
എല്ലാവരും പോസ്റ്റ് ചെയ്യൂ.. കേരളത്തിന്‍റെ സുന്ദര ദൃശ്യങ്ങള്‍; ടൂറിസം ദിനം കേരളത്തിന് ഉണര്‍വാകട്ടെ
ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27നു കേരള ടൂറിസത്തിനു പുനര്‍ജീവനേകാന്‍ നമുക്കൊന്നിക്കാം. ലോകമെമ്പാടുമുള്ള കേരള സ്നേഹികള്‍ കേരളത്തിന്‍റെ സുന്ദര ദൃശ്യങ്ങള്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഷെയര്‍ ചെയ്യൂ. ഒപ്പം ഹാഷ്ടാഗായി #keralatourism, #mykerala, #worldtourismday എന്നു കൂടി ചേര്‍ക്കുക. ഓര്‍ക്കുക ഇത്തരത്തിലുള്ള നിങ്ങളുടെ പോസ്റ്റുകള്‍ കേരള ടൂറിസത്തിന് കൈത്താങ്ങാണ്. ദയവായി ഇക്കാര്യം നിങ്ങളുടെ സുഹൃത്തുക്കളിലും എത്തിക്കുക. ട്വിറ്ററില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേരള ടൂറിസം, സിനിമാ താരങ്ങള്‍, വിവിധ മേഖലകളിലെ പ്രഗത്ഭര്‍ എന്നിവര്‍ ഈ കാമ്പയിനില്‍ പങ്കാളിയാകാമെന്ന് ഇതിനകം സമ്മതിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ പ്രളയത്തെതുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖല വലിയ പ്രതിസന്ധിയിലായിരുന്നു. നിപ്പ വൈറസ് ബാധയ്ക്കു പിന്നാലെ പ്രളയവും വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് വരുന്നതില്‍ നിന്ന് വിലക്കി. സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ പങ്ക് ടൂറിസം മേഖലയില്‍ നിന്നാണ്. പ്രതിസന്ധി ഹോട്ടല്‍-റിസോര്‍ട്ട്-ഹൗസ്ബോട്ട് മേഖലകളെ മാത്രമല്ല അനുബന്ധ തൊഴില്‍ ചെയ്യുന്നവരെയും ബാധിച്ചു. ... Read more
കേരളം സുരക്ഷിതം; പ്രളയശേഷം സഞ്ചാരികളുടെ വരവ് തുടങ്ങി
പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഉണര്‍ത്താന്‍ കേരള ടൂറിസം വകുപ്പും ഹാറ്റ്‌സും. ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ മുപ്പതംഗ സംഘം കൊച്ചിയിലെത്തി. ഗുജറാത്തിലെ പത്രപ്രവര്‍ത്തകനായ ചാക്കര്‍ ബായി ഉള്‍പ്പെടെയുള്ള സംഘം ഡോക്ടര്‍ ത്രവേദിയുടെ നേതൃത്ത്വത്തിലാണ് പള്ളുത്തുരിത്തിയിലെ പാലയ്ക്കല്‍ ഹോംസ്റ്റേയിലെത്തിയത്. പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന്റെ ലക്ഷണമാണ് ടൂറിസ്റ്റ് സംഘങ്ങളുടെ വരവെന്ന് അധികൃതര്‍ പറഞ്ഞു. കൊച്ചിയിലെത്തിയ സംഘത്തിനെ ടൂറിസം ജോയിന്റ് ഡയറ്കടര്‍ നന്ദകുമാര്‍, ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എം പി ശിവദത്തന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് സംഘം ഫോര്‍ട്ട് കൊച്ചിയിലും, കാലടിയിലെ വിവിധ പ്രദേശങ്ങളും സന്ദര്‍ശിച്ചു. കേരളം സുരക്ഷിതമാണെന്ന് സംഘത്തലവനായ ഡോക്ടര്‍ ത്രിവേദി പറഞ്ഞു.
നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത് -2
(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ഇന്ന് അഭിപ്രായം പങ്കുവെയ്ക്കുന്നത് ഇ എം നജീബ്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്റ്റ്റി പ്രസിഡന്റും അയാട്ടോ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമാണ് കെടുതികള്‍ ആവര്‍ത്തിക്കാത്ത നവകേരളമാകണം ലക്ഷ്യം. പ്രളയം വരുത്തിയ ദുഷ്പേര് തിരുത്തണം.ലോകത്തിനു കേരളം ഒരു പുതിയ മാതൃക കാട്ടണം. പോയ കാലത്തിന്‍റെ അനുഭവങ്ങളില്‍ നിന്നാകണം നവകേരള നിര്‍മിതി. തിരുത്തേണ്ടവ തിരുത്തിയും അനുഭവങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ടവ സ്വാശീകരിച്ചുമാകണം പുതുകേരള സൃഷ്ടി. ഒരുപിടിക്കാര്യങ്ങള്‍ ഉടനടി ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കാന്‍ മുന്‍ഗണന നല്‍കണം.തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കണം. ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍,ഹെറിറ്റേജുകള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചെങ്കില്‍ അതും നന്നാക്കണം. ഈ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കുക എന്നത് മാത്രമല്ല, നാം സമ്പൂര്‍ണ ... Read more
കേരള ടൂറിസത്തിന് ‘പാറ്റ’ സുവർണ പുരസ്കാരം
പ്രളയമേൽപ്പിച്ച പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ കേരള ടൂറിസത്തിന് നേട്ടം. ടൂറിസം മേഖലയിലെ പ്രമുഖരായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) വിപണനത്തിലെ നൂതനപ്രചാരണത്തിനുള്ള രണ്ട് സുവര്‍ണ പുരസ്ക്കാരങ്ങളാണ് കേരള ടൂറിസം നേടിയത്. മലേഷ്യയിലെ ലങ്കാവിയില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഇന്ത്യ ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ സുദേഷ്ണ രാംകുമാര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ അച്ചടി മാധ്യമങ്ങളിലൂടെയുള്ള ‘യല്ല കേരള’ എന്ന പ്രചാരണമാണ് പുരസ്കാരം നേടിയവയിൽ ഒന്ന്. ‘യല്ല കേരള’ എന്ന പരസ്യവാചകത്തോടെ ദൈവത്തിന്‍റെ സ്വന്തം നാടിന് വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ വന്‍താത്പര്യം ലഭിക്കുന്നതരത്തിലാണ് ഈ പ്രചാരണം തയ്യാറാക്കിയത്. കൊച്ചി മുസിരിസ് ബിനാലെ മൂന്നാം പതിപ്പിനുവേണ്ടി കേരള ടൂറിസം പുറത്തിറക്കിയ നൂതന പോസ്റ്ററിനാണ് മറ്റൊരു പുരസ്ക്കാരം. നേരെയും തലകുത്തനെയും പിടിച്ചാല്‍ ഒരുപോലെ തോന്നിപ്പിക്കുന്ന വര്‍ണശബളമായ വള്ളവും മത്സ്യത്തൊഴിലാളിയുമുള്ള ജീവന്‍തുടിക്കുന്ന പോസ്റ്ററാണ് കേരള ടൂറിസം തയ്യാറാക്കിയത്. കേരള ടൂറിസത്തിനു ലഭിച്ച വമ്പിച്ച ... Read more
ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ഓസ്ട്രേലിയയില്‍ നിന്ന് അവരെത്തി
പ്രളയത്തിനുശേഷം കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളുടെ ആദ്യസംഘം എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സഞ്ചാരികളെ ടൂറിസം വകുപ്പ് അധികൃതർ സ്വീകരിച്ചു. ഓസ്ട്രേലിയയില്‍നിന്നും ചാർട്ടഡ്ഫ്ലൈറ്റില്‍ എത്തിയ അന്‍പതംഗ സഞ്ചാരിസംഘത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കേരളീയ ശൈലിയില്‍തന്നെ സ്വീകരണം. പ്രളയത്തെകുറിച്ചറിഞ്ഞ് യാത്ര ഒഴിവാക്കിയവർപോലും കേരളം പ്രളയത്തെ അതിജീവിച്ചെന്നറിഞ്ഞെത്തിയത് ഈ രംഗത്തുള്ളവർക്ക് വലിയ പ്രതീക്ഷയായി. കേരളം സന്ദർശിച്ച് പിന്തുണയ്ക്കൂ എന്ന പേരില്‍ ക്യാംപെയ്നും ടൂറിസം അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രളയത്തെതുടർന്ന് വിനോദ സഞ്ചാര മേഖലയില്‍ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്നും, സഞ്ചാരികള്‍ക്കായി എല്ലാം ഒരുക്കി കേരളം കാത്തിരിക്കുകയാണെന്നും അധികൃതർ.
തിരുവനന്തപുരം ജില്ലയില്‍ 72 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി
തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിലാദ്യമായി സമഗ്രമായ ടൂറിസം വികസനത്തിന് 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന ചാല മാര്‍ക്കറ്റിനെ പൈതൃകത്തെരുവായി രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് 9 കോടി 98 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുഖേന രണ്ട് വര്‍ഷത്തിനുള്ളില്‍ ചാല പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കാനാണ് ഉത്തരവായത്. പത്മശ്രീ ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. വേളിയില്‍ ടൂറിസം വികസനത്തിനായി 20 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. വേളിയില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് 9.98 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന തല വര്‍ക്കിഗ് ഗ്രൂപ്പ് അംഗീകാരം നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇക്കോ പാര്‍ക്കും, തീര പാത വികസനത്തിനുമായി 4.78 ... Read more
കുറിഞ്ഞിപ്പൂക്കാലമെത്തി; സഞ്ചാരികളെ ക്ഷണിച്ച് മൂന്നാറിലേക്ക് വാഹന റാലി
പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായി ടൂറിസം മേഖല സംയുക്തമായി ചേര്‍ന്ന് കൊണ്ട് വാഹന റാലി നടത്തുന്നു. കൊച്ചി മുതല്‍ മൂന്നാര്‍ വരെ ബുധനാഴ്ച നടക്കുന്ന റാലി കേരള ടൂറിസത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ബുധനാഴ്ച രാവിലെ 8 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നിന്നാരംഭിക്കുന്ന കാര്‍, ബുള്ളറ്റ് റാലി എറണാകുളം, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച് മൂന്നാറില്‍ എത്തിച്ചേരും. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരവും , ചെയര്‍മാന്‍ എബ്രഹാം ജോര്‍ജ്ജും ചേര്‍ന്ന് റാലി കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വിസിറ്റ് നീലക്കുറിഞ്ഞി ലോഗോ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മൂന്നാറിലെ ക്ലൗഡ്‌സ് വാലി ഹോട്ടലില്‍ വൈകുന്നേരം ആറ് ... Read more
കേരള ടൂറിസത്തെ സഹായിക്കാമെന്ന് പാർലമെന്ററി സമിതി
പ്രളയത്തിൽ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ ആവും മട്ട് സഹായിക്കാമെന്ന് പാർലമെന്ററി സമിതി. കോവളത്ത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സമിതി ഈ ഉറപ്പു നൽകിയത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരസ്യ വീഡിയോകളിൽ കേരളത്തിന് പ്രാമുഖ്യം നൽകണമെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. പുതിയ പരസ്യ വീഡിയോകൾ ഉടൻ ഇറങ്ങുമെന്നും ഇതിനു ശേഷം കേരളത്തിന് പ്രത്യേക പരിഗണന നൽകിയുള്ള വീഡിയോ പുറത്തിറക്കാമെന്നും ടൂറിസം മന്ത്രാലയം ഉറപ്പു നൽകി. കേന്ദ്ര ജീവനക്കാരുടെ ലീവ് ട്രാവൽ ആനുകൂല്യത്തിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്ന ആവശ്യവും സംസ്ഥാന ടൂറിസം മേഖല ഉന്നയിച്ചു. പ്രളയത്തിൽ ടൂറിസം മേഖലക്കുണ്ടായ നഷ്ടം 2500 കോടി രൂപയാണെന്നും ഇവർ പറഞ്ഞു. ചൈനയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇ എം നജീബ്, പി കെ അനീഷ് കുമാർ, ബേബി മാത്യു സോമതീരം, ജോസ് ഡൊമിനിക്, നാരായണൻ, ജോണി എന്നിവർ ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.