Tag: കേരളം
കേരളത്തിലെ ഡാമുകൾ സുരക്ഷിതം; വിദഗ്ധ സമിതി റിപ്പോർട്ട് നൽകി
കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി (ചീഫ് എഞ്ചിനീയര്‍, ജലസേചനം) ബിബിന്‍ ജോസഫ് (ചീഫ് എഞ്ചിനീയര്‍, ഡാം സേഫ്റ്റി, കെ.എസ്.ഇ.ബി) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുല്ലപ്പെരിയാര്‍ ഒഴികെയുളള ഡാമുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലെ ഡാമുകളും ബാരേജുകളും സുരക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഡാമുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പില്‍വേകള്‍ക്ക് ഇയിടെയുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. എല്ലാ ഡാമുകളുടെയും പരമാവധി ജലനിരപ്പ് നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് ഹൈഡ്രോളജി പഠനം നടത്തേണ്ടതാണ്. അതോടൊപ്പം എല്ലാ പ്രധാന ഡാമുകളുടെയും പരമാവധി സംഭരണശേഷിയില്‍ (ഫുള്‍ റിസര്‍വോയര്‍ ലവല്‍) ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുളള പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ ആവശ്യമാണ്. ഡാമിന്റെ ... Read more
നീലക്കുറിഞ്ഞി യാത്രക്ക് 5 മുതൽ നിരോധനം മലയോര മേഖലകളിൽ രാത്രി യാത്ര നിയന്ത്രണം; മഴവിനയിൽ കേരള ടൂറിസം
പ്രളയം തീർത്ത പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള കേരളത്തിലെ ടൂറിസം മേഖലയുടെ ശ്രമങ്ങൾക്കിടെ വീണ്ടും വഴിമുടക്കിയായി മഴ വരുന്നു. വെള്ളിയാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാൻ സന്ദർശകരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയോര മേഖലകളിൽ രാത്രി യാത്രാ നിയന്ത്രണവുമുണ്ട്. അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. അതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 5-നു മുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും നിര്‍ദ്ദേശം നല്കി. ... Read more
വീണ്ടും മഴ ശക്തമാവുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വിശദമാക്കി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകി. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രളയം നൽകിയ ദുരന്തത്തിന്റെ ആഘാതം മാറും മുന്‍പേയാണ് വീണ്ടുമൊരു കനത്ത മഴയ്ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. ദീര്ഘുനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കും. ദീര്‍ഘ നാളത്തേക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബർ 5ന് മുൻപ് സുരക്ഷിതമായി ... Read more
ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിന്‍വലിച്ചു
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചു ശിവസേന പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താലാണ് ഒഴിവാക്കിയത്. സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയുടെ സൂചനയായി യെല്ലോ അലർട്ട് ഉള്ളതിനാലാണ് ഹർത്താൽ പിൻവലിച്ചത്.
കേരള ഈസ് ഓപ്പണ്‍; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ് ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ‘കേരള ഈസ് ഓപ്പണ്‍’ എന്ന വീഡിയോ കണ്ടത്.ടൂറിസം കൊണ്ട് കേരള ജനത എങ്ങനെ ജീവിക്കുന്നു? പ്രളയം ഈ ജനതയെ ബാധിച്ചവിധം, സഞ്ചാരികളുടെ വരവ് വീണ്ടും ഈ ജനതയ്ക്ക് നല്കുന്ന ഉന്മേഷം എന്നിവയാണ് ഒന്നര മിനിറ്റിനു താഴെ സമയംകൊണ്ട് വീഡിയോ പറയുന്നത്. ആശയത്തിന് പിന്നില്‍ ഇവര്‍ മുംബൈ ആസ്ഥാനമായ ഓറ്റം എന്ന പരസ്യ ഏജന്‍സിയുടെതായിരുന്നു ഹ്രസ്വ വീഡിയോയുടെ ആശയം. അതേക്കുറിച്ച് ഓറ്റം മുംബൈ വൈസ് ... Read more
ക്യാമറ കണ്ണിലൂടെ കാണാന്‍ ഇഷ്ടമുള്ള ഇടം കേരളം: സന്തോഷ് ശിവന്
ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്രയേറെ മനോഹരമാക്കി ചിത്രീകരിക്കാന്‍ സന്തോഷ് ശിവന് എന്ന ക്യാമറമാനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രകൃതി,കേരളം, സിനിമ ഇവ മൂന്നിന്റെയും കൂടിച്ചേരലാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. പ്രകൃതിയുടെ മുഴുവന്‍ ഭംഗിയേയും അതേപടി ഒപ്പിയെടുത്ത് അദ്ദേഹം വിസ്മയിപ്പിച്ചുണ്ട് മിക്ക ചിത്രങ്ങളിലൂടെയും. പ്രകൃതിക്കാഴ്ച്ചകളിലേക്ക് ഓരോ തവണയും ആ ക്യാമറ സൂം ചെയ്യുമ്പോഴും അതു വരെ കാണാത്ത വിസ്മയക്കാഴ്ച്ചകളും ക്യാമറ മാജിക്കുകളും അദ്ദേഹം ഓരോ ഫ്രെയിമിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. ആതിരപ്പിള്ളിയെന്ന ജലവിസ്മയത്തിനെ സന്തോഷ് ശിവന് ദില്‍സേയിലൂടെയും, രാവണിലൂടെയും, അനന്തഭദ്രത്തിലൂടെയും ലോകം മുഴുവന്‍ എത്തിച്ചു. ബിഫോര്‍ ദി റെയിനില്‍ കണ്ട് മൂന്നാര്‍ കാഴ്ച്ചകള്‍ ആ ചിത്രം കണ്ടവരുടെ മനസ്സിനെ തന്നെ മാറ്റും. സ്വാതി തിരുന്നാള്‍ കീര്‍ത്തനം പോല്‍ ആസ്വാദകരമായ കുതിരമാളികയെ അദ്ദേഹം വാനപ്രസ്ഥത്തിലൂടെ സന്തോഷ് പുനരവതരിപ്പിച്ചു. കേരള ടൂറിസത്തിനെ ലോക ഭൂപടത്തിലേക്ക് എത്തിക്കാന്‍ സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ടൂറിസത്തിന് വേണ്ടി സന്തോഷ് ശിവന് ചെയ്ത ആദ്യകാല വീഡിയോകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ... Read more
കേരളത്തില്‍ 21 മുതല്‍ വീണ്ടും മഴ
കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. കേരളത്തിലും ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 തൊട്ട് കേരളത്തില്‍ മെച്ചപ്പെട്ട മഴലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച ശേഷം ആന്ധ്രപ്രദേശ് തെലുങ്കാന തെക്കന്‍ ഒഡീഷയുടെയും തീരങ്ങളിലേക്ക് കടക്കും. ഇതാണ് സംസ്ഥാനത്തേയും ബാധിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍.
ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ഓസ്ട്രേലിയയില്‍ നിന്ന് അവരെത്തി
പ്രളയത്തിനുശേഷം കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളുടെ ആദ്യസംഘം എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സഞ്ചാരികളെ ടൂറിസം വകുപ്പ് അധികൃതർ സ്വീകരിച്ചു. ഓസ്ട്രേലിയയില്‍നിന്നും ചാർട്ടഡ്ഫ്ലൈറ്റില്‍ എത്തിയ അന്‍പതംഗ സഞ്ചാരിസംഘത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കേരളീയ ശൈലിയില്‍തന്നെ സ്വീകരണം. പ്രളയത്തെകുറിച്ചറിഞ്ഞ് യാത്ര ഒഴിവാക്കിയവർപോലും കേരളം പ്രളയത്തെ അതിജീവിച്ചെന്നറിഞ്ഞെത്തിയത് ഈ രംഗത്തുള്ളവർക്ക് വലിയ പ്രതീക്ഷയായി. കേരളം സന്ദർശിച്ച് പിന്തുണയ്ക്കൂ എന്ന പേരില്‍ ക്യാംപെയ്നും ടൂറിസം അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രളയത്തെതുടർന്ന് വിനോദ സഞ്ചാര മേഖലയില്‍ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്നും, സഞ്ചാരികള്‍ക്കായി എല്ലാം ഒരുക്കി കേരളം കാത്തിരിക്കുകയാണെന്നും അധികൃതർ.
കേരള ടൂറിസത്തെ സഹായിക്കാമെന്ന് പാർലമെന്ററി സമിതി
പ്രളയത്തിൽ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ ആവും മട്ട് സഹായിക്കാമെന്ന് പാർലമെന്ററി സമിതി. കോവളത്ത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സമിതി ഈ ഉറപ്പു നൽകിയത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരസ്യ വീഡിയോകളിൽ കേരളത്തിന് പ്രാമുഖ്യം നൽകണമെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. പുതിയ പരസ്യ വീഡിയോകൾ ഉടൻ ഇറങ്ങുമെന്നും ഇതിനു ശേഷം കേരളത്തിന് പ്രത്യേക പരിഗണന നൽകിയുള്ള വീഡിയോ പുറത്തിറക്കാമെന്നും ടൂറിസം മന്ത്രാലയം ഉറപ്പു നൽകി. കേന്ദ്ര ജീവനക്കാരുടെ ലീവ് ട്രാവൽ ആനുകൂല്യത്തിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്ന ആവശ്യവും സംസ്ഥാന ടൂറിസം മേഖല ഉന്നയിച്ചു. പ്രളയത്തിൽ ടൂറിസം മേഖലക്കുണ്ടായ നഷ്ടം 2500 കോടി രൂപയാണെന്നും ഇവർ പറഞ്ഞു. ചൈനയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇ എം നജീബ്, പി കെ അനീഷ് കുമാർ, ബേബി മാത്യു സോമതീരം, ജോസ് ഡൊമിനിക്, നാരായണൻ, ജോണി എന്നിവർ ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
സിദ്ധാര്‍ത്ഥ ;പ്രളയത്തിനെ അതിജീവിച്ച മണ്‍വീട്
കേരളം ഇന്ന് വരെ അനുഭവക്കാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. ഒരു മനുഷ്യായസിന്റെ നീക്കിയിരുപ്പായ വീടും കൃഷിയും നിലവും, സമ്പാദ്യവും തകര്‍ന്ന തരിപ്പണമാകുന്ന കാഴ്ച്ചയാണ് പ്രളയം ബാക്കി വെച്ചത്. pic courtesy: Gopal Shankar എന്നാല്‍ പ്രളയത്തിലും കുലുങ്ങാതെ നിന്നൊരു വീടുണ്ട് കേരളത്തില്‍. പ്രതിസന്ധികളെ കരുത്തോടെ അതിജീവിക്കാന്‍ മണ്‍വീടുകള്‍ക്കാകുമെന്ന് സിദ്ധാര്‍ത്ഥ എന്ന മണ്‍വീട് നമ്മളെ പഠിപ്പിച്ചു. സിദ്ധാര്‍ത്ഥ അത് വെറുമൊരു മണ്‍വീടല്ല പ്രശസ്ത ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ മെനഞ്ഞെടുത്ത ഒരായുസ്സിന്റെ സ്വപനമാണ്. pic courtesy: Gopal Shankar വീടിന്റെ പണി തുടങ്ങിയ അന്നുമുതല്‍ കേള്‍ക്കുന്നതാണ് ഒരു മഴ വരട്ടെ അപ്പോള്‍ കാണാം. പക്ഷേ മഴയല്ല പ്രളയമാണ് വന്നത്. കേരളത്തിലെ വീടുകളെ പോലെ സിദ്ധാര്‍ത്ഥും പാതിയോളം മുങ്ങി. എന്റെ രക്തം, എന്റെ വിയര്‍പ്പ്, എന്റെ കണ്ണുനീര് എന്ന അടിക്കുറിപ്പോടെ പ്രളയത്തില്‍ പാതിമുങ്ങിയ സ്വന്ടം വീടിന്റെ ചിത്രം ശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ദുരിതപ്പെയ്ത്തിന് ശേഷം ശങ്കര്‍ വീണ്ടും ... Read more
700 കോടി നല്കാന് യുഎഇ; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
കേരളം ഇന്ന് വരെ നേരിടാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആ മഹാ പ്രളയത്തില്‍ നിന്ന് കേരള സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് മന്ത്രിസഭാ യോഗം കൂടി അതിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പൂര്‍ണ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു. കേരള മുഖ്യന്റെ വാക്കുകള്‍: വലിയ തകര്‍ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല,പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തില്‍ നിന്നും വായപയെടുക്കാനുള്ള പരിധി ഉയര്‍ത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഇത് മൂന്ന് ശതമാനമാണ് അത് നാലരശതമാനമാക്കി ഉയര്‍ത്താനാണ് ആവശ്യപ്പെടുക.ഇതിലൂടെ ... Read more
അധിക സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്
കേരളം പ്രളയ ദുരന്തത്തില്‍ നിന്നും കരകയറിത്തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസവുമായി ജെറ്റ് എയര്‍വെയ്സ്. ഞായറാഴ്ച മുതല്‍ കൂടുതല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിച്ചു. ആറ് അന്താരാഷ്ട്ര സര്‍വീസുകളും നാല് ആഭ്യന്തര സര്‍വീസുകളുമാണ് ജെറ്റ് എയര്‍വേസ് അധികമായി നടത്തുക. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍. 21, 22 തീയതികളിലാണ് ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലുമാണ് നാല് വീതം ആഭ്യന്തര സര്‍വീസുകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും. 21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട് 10.35 ഓടെ അവിടെ എത്തുന്ന വിമാനം തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടും. ഈ വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും. ഇതേ സമയത്ത് 22നു ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്കും ... Read more
മഴ കുറയുന്നു; ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു
കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളില്‍ പുനരാരംഭിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തൃശ്ശൂര്‍ കോഴിക്കോട് സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്നു വൈകുന്നേരത്തോടെ അത് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. കോട്ടയം മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. നിയന്ത്രണ വേഗത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പഴ വഴിയുള്ള എറണാകുളം സര്‍വീസുകളും നടത്തുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം റെയില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ സ്പെഷല്‍ പാസഞ്ചര്‍ ട്രയിനുകള്‍ ഓടുന്നുണ്ട്. നിലവില്‍ തീവണ്ടി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുന്ന എറണാകുളം ഷൊര്‍ണൂര്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയോടെ സര്‍വീസുകള്‍ ... Read more
മഴക്കെടുതി; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
പുഴകളിലെ ജലനിരപ്പ് ഉയര്‍ന്ന് പാലത്തിനൊപ്പം എത്തിയതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. അതിനാല്‍ എറണാകുളം – ഷൊര്‍ണൂര്‍ ഗതാഗതം നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ജലനിരപ്പ് ഒരോ മണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും പാലത്തിന്റെ ഗര്‍ഡറിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്നതിനാല്‍ തീവണ്ടി കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നും സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്കി. സംസ്ഥാനത്തേക്ക് എത്തുന്ന ദീര്‍ഘദൂര തീവണ്ടികള്‍ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുകയാണ്. തുടര്‍ന്ന് അവിടെ നിന്ന് മടക്കയാത്ര ആരംഭിക്കും. രാജധാനി എക്സ്പ്രസ്, നിസാമുദീന്‍ – എറണാകുളം എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, എറണാകുളം – പുണെ എക്സ്പ്രസ് ചണ്ഡിഗഢ് എക്സ്പ്രസ് എന്നിവയാണ് കോഴിക്കോട് വച്ച് യാത്ര അവസാനിപ്പിച്ച തീവണ്ടികള്‍. മധുരൈ- കൊല്ലം പാസഞ്ചര്‍, പുനലൂരിനും കൊല്ലത്തിനും ഇടയില്‍ ഉണ്ടാകില്ല. പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍, ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ കൊല്ലത്ത് നിന്നും പുറപ്പെടും. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ... Read more
മഴ കുറയുന്നു; റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം
മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കേരളത്തിന് ആശ്വാസത്തിന്റെ വെളിച്ചം. പ്രളയ ഭീതി ഒഴിവാക്കികൊണ്ട് കാലവസ്ഥ തെളിയുന്നു. ദുരന്ത മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം ജാഗ്രത നിര്‍ദേശങ്ങളിലും മാറ്റം വന്നിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്. തലസ്ഥാന നഗരത്തിലും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ഭീതിതമായ സാഹചര്യമില്ലെന്ന് സാരം. മറ്റുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ഒരു മണിക്കൂറില്‍ ഇതില്‍ മാറ്റം വരുമെന്ന സൂചനയും അധികൃതര്‍ നല്കുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനവ്യാപകമായി തെളിഞ്ഞ ആകാശം ദൃശ്യമാകുന്നത്.