Tag: കൂരി
സഞ്ചാരികള്‍ക്ക് ഹൈടെക്ക് ചൂണ്ടയുമായി കുമരകം
വിനോദ സഞ്ചാരികളുടെ ചൂണ്ടയിടീല് കിഴക്കന്‍ മേഖലയില്‍ നിന്നു കുമരകം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ കയ്യില്‍ ഇപ്പോള്‍ ഹൈടെക് ചൂണ്ടയുമുണ്ടാകും. ഞായറാഴ്ച ദിവസങ്ങളിലാണു ചൂണ്ടയിടീല് വിനോദ സഞ്ചാരികളുടെ വരവ്. വിനോദ സഞ്ചാരവും ഒപ്പം വീട്ടിലെ കറിക്കു മീനും ലഭിക്കും. നാലുപങ്കു കായല്‍ ഭാഗത്താണു ഇത്തരക്കാരുടെ ചൂണ്ടയിടീല്. ബോട്ട് ടെര്‍മിനലിനായി കായലിലേക്ക് ഇറക്കി പണിതിരിക്കുന്ന ഭാഗത്തിരുന്നാണു മീന്‍പിടിത്തം. നൂറിലേറെ പേര്‍ക്ക് ഇവിടെ ഇരുന്നു കായല്‍ കാറ്റേറ്റു ചൂണ്ടയിടാനാകും. ചൂണ്ട കായലിലേക്കു നീട്ടിയെറിഞ്ഞാല്‍ ഏറെ അകലെ പോയി വീഴും. ചൂണ്ടയില്‍ മീന്‍ കൊത്തിയാല്‍ മീനിനെ കരയിലേക്കു വലിച്ചു അടുപ്പിക്കാനുള്ള സംവിധാനവും ചൂണ്ടയിലുണ്ട്. റെഡ്ബെല്ലി, കരിമീന്‍, കൂരി, തുടങ്ങിയ മീനുകളാണു പ്രധാനമായും കിട്ടുന്നത്. കിട്ടുന്ന മീനിനെ ചെറിയ കണ്ണിയുള്ള വലയിലാക്കി കായലില്‍ തന്നെ ഇടുകയാണ്. വിനോദവും ചൂണ്ടയിടീലും കഴിഞ്ഞു തിരികെ പോകുമ്പോള്‍ വല പൊക്കി മീനിനെ എടുക്കും. ചുണ്ടയിട്ടു കിട്ടിയ മീനുകള്‍ക്കു അപ്പോഴും ജീവനുണ്ടാകും.