Tag: കുറിഞ്ഞിപ്പൂക്കാലം
നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ
പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര് മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇപ്പോഴും കുറിഞ്ഞി പൂവിട്ട് നില്‍പ്പുണ്ട്.
അറിയാം കുറിഞ്ഞി വിശേഷം; ഇക്കൊല്ലം പൂവിട്ടത് ആറിനങ്ങള്‍
മൂന്നാര്‍ മലനിരകളിലെ നീല വസന്തത്തില്‍ പൂവിട്ടത് ആറ് ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞികള്‍. ഒന്നു മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. പ്രളയത്തിന് ശേഷം വീണ്ടും പൂവിട്ടു തുടങ്ങിയ കുറിഞ്ഞി വസന്തം കാണാനായി ആയിരക്കണക്കിന് ആളുകളാണെത്തുന്നത്. 450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ തെക്കനേഷ്യയില്‍ മാത്രം കാണപ്പെടുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍ തുടങ്ങി 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന 47 ഇനങ്ങള്‍ മാത്രം മൂന്നാറില്‍ തന്നെയുണ്ട്. ഇരവികുളം ദേശീയോദ്യാനത്തില്‍ 20 തരം നീലക്കുറിഞ്ഞികള്‍ ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നു മുതല്‍ 60 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂവിടുന്നവയാണ് ഇരവികുളത്തെ നീലക്കുറിഞ്ഞികള്‍. സ്ട്രോബിലാന്തസ് കുന്തിയാനസ് എന്ന പേരിലറിയപ്പെടുന്ന നീലക്കുറിഞ്ഞികളാണ് ഇപ്പോള്‍ വ്യാപകമായി പൂത്തത്. ഇരവികുളം ദേശീയോദ്യാനത്തിലെ ഉള്‍വനങ്ങളിലെ ചോലകളിലാണ് ഭൂരിഭാഗവും വളരുന്നത്. അതിനാല്‍ ഇവ ചോലക്കുറിഞ്ഞികള്‍ എന്ന പേരിലും അറിയപ്പെടുന്നു.
നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം
മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെയില് ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്ക്കും. സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്. രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളില്‍ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണു പെരിയവരൈ പാലം.ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിച്ചു
പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി.ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
നീലയണിഞ്ഞ് മലനിരകള്‍
നീലവസന്തമണിഞ്ഞ് മൂന്നാര്‍ മലനിരകള്‍, പന്ത്രണ്ട് കൊല്ലത്തിലൊരിക്കല് മാത്രം വസന്തം തീര്‍ക്കുന്ന കാഴ്ച്ച കാണുവാനായി വനംവകുപ്പ് ഒരുക്കുമ്പോള്‍ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂവിടുന്ന ഓഗസ്റ്റ് നവംബര്‍ മാസങ്ങളില്‍ ലക്ഷകണക്കിന് കാഴ്ച്ചക്കാരാവും മൂന്നാര്‍ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാല്‍ ഭാഗവും ഓണ്‍ലൈനായും ബാക്കി നേരിട്ടുമായിരിക്കും നല്‍കുക. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 രൂപയും വീഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരുദിവസം 3500 സന്ദര്‍ശകരെ മാത്രമേ കുറിഞ്ഞി പാര്‍ക്കില്‍ അനുവദിക്കുകയുള്ളൂ. പാര്‍ക്കില്‍ പ്രവേശിക്കുന്നവരെ പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ ചെലവഴിക്കാന്‍ അനുവദിക്കുള്ളൂ. http://www.munnarwildlife.com, www.eravikulamnationalpark.org എന്നീ സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. മൂന്നാര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്സ് എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. പാര്‍ക്കില്‍ പ്രവേശിക്കേണ്ട സമയം ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കുറിഞ്ഞിക്കാലം ആസ്വദിക്കാന്‍ മൂന്നാറിലേക്കെത്തുന്നവര്‍ക്കായി ... Read more
വൈകില്ല നീല വസന്തം; മൂന്നാർ കുറിഞ്ഞിപ്പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി
നീലക്കുറിഞ്ഞിക്കാലം വൈകില്ല. ഈ മാസം ആദ്യത്തോടെ കുറിഞ്ഞിപ്പൂക്കാലം വരുമെന്നായിരുന്നു കേരളത്തിലെ ടൂറിസം മേഖലയുടെ കണക്കുകൂട്ടൽ. എന്നാൽ അങ്ങിങ്ങു കുറിഞ്ഞികൾ പൂത്തതല്ലാതെ രാജമല മലനിരകൾ നീലപ്പുതപ്പ് അണിഞ്ഞില്ല. ഈ മാസം അവസാനത്തോടെ നീല വസന്തം വരുമെന്നാണ് കരുതുന്നത്. അടുത്തിടെ പെയ്ത കനത്ത മഴയാണ് കുറിഞ്ഞി വിടരുന്നത് വൈകിച്ചത്. കുറിഞ്ഞി വിടരുന്ന കാലത്ത് പ്രതിദിനം പരമാവധി 3500 സഞ്ചാരികളെയെ മൂന്നാറിൽ പ്രവേശിപ്പിക്കൂ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. നീല വസന്തം കാണാൻ നേരത്തെ എത്തിയവർ നിരാശരായി മടങ്ങുകയാണ്. ചിലരൊക്കെ ഇതിനകം നീലക്കുറിഞ്ഞികൾ ഒറ്റപ്പെട്ടു പൂത്തു നിൽക്കുന്ന ഇടങ്ങളിൽ പോയി ആശ്വാസം കണ്ടെത്തുന്നുണ്ട്. നീലക്കുറിഞ്ഞി സീസൺ കണക്കിലെടുത്തു അടിസ്ഥാന സൗകര്യ വികസനത്തിന് ടൂറിസം വകുപ്പ് 1.52 കോടി രൂപ അനുവദിച്ചിരുന്നതായി ടൂറിസം ഡയറക്ടർ പി ബാലകിരൺ പറഞ്ഞു. നാലുമാസത്തെ കുറിഞ്ഞിക്കാലത്തു എട്ടു ലക്ഷത്തോളം സഞ്ചാരികൾ മൂന്നാറിലെത്തുമെന്നാണ് പ്രതീക്ഷ.
നീലയണിഞ്ഞ് മറയൂര്‍ മലനിരകള്‍
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവുകളില്‍ നീലവസന്തത്തിന്റെ വരവറിയിച്ച് കുറിഞ്ഞി പൂവിട്ടു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് മലനിരകളില്‍ വസന്തം ഒരുക്കിയിരിക്കുന്നത്. മറയൂരിന് സമീപമുള്ള ചിന്നാര്‍ വന്യജീവി സങ്കേതത്തിനും കുറിഞ്ഞിമല സങ്കേതത്തിനും അതിരു പങ്കിടുന്ന കൊടൈക്കനാല്‍ മലനിരകളിലാണ് പൂവസന്തം. തമ്പുരാന് കോവിലില്‍ മേഖലയിലും കുളൈക്കാട് പാപ്പളൈ അമ്മന്‍ ക്ഷേത്രത്തിന് സമീപത്തുമുള്ള മലഞ്ചരിവുകളില്‍ പന്ത്രണ്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീലപരവതാനി വിരിച്ച് പ്രകൃതി വിസ്മയം തീര്‍ത്തിരിക്കുന്നത് കാണാന്‍ സഞ്ചാരികളുടെ തിരക്കുമുണ്ട്. മഴയ്ക്ക് ഒരാഴ്ച ശമനമുണ്ടായതോടെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നിവടങ്ങളില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട് കുറിഞ്ഞിച്ചെടികള്‍ പൂത്തിട്ടുണ്ടെങ്കിലും മലനിരകള്‍ മുഴുവന്‍ പൂവിട്ടിരിക്കുന്നത് മറയൂര്‍ മലനിരകള്‍ക്ക് അഭിമുഖമായി നില്ക്കുന്ന തമിഴ്നാട് മലകളിലാണ്. ഉയരം കൂടിയ മലകളില്‍ ചോലവനങ്ങളോട് ചേര്‍ന്ന പുല്‍മേടുകളില്‍ തല ഉയര്‍ത്തി നില്ക്കുന്ന നീലക്കുറിഞ്ഞി ശക്തമായ കാറ്റില്‍ ഒരേ ഉയരത്തിലാണ് വളരുന്നത്. ഈ പുല്‍മേടുകളെ മൂടി വ്യാപകമായി പൂക്കുമ്പോഴാണ് മലനിരകള്‍ ഇളം നീല വര്‍ണത്തിലാകുന്നത്. ഇതാണ് കുളിര്‍ക്കാഴ്ചയാകുന്നത്.
കളിയല്ല ഇവര്‍ക്ക് കുറിഞ്ഞി വസന്തം; ജീവനാണ്
കുറിഞ്ഞി ഉദ്യാനം ഈ പിന്തലമുറക്കാര്ക്ക് ജീവനാണ്. നീല വസന്തം വിരിയുന്ന ഉദ്യാനത്തിനെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്ന വലിയൊരു വിഭാഗമാണ് വട്ടവട കോവിലൂരില്‍ പൂഞ്ഞാര്‍ രാജാവ് കല്പിച്ച് നല്കിയ അഞ്ച് സ്ഥാനക്കാരുടെ പിന്തലമുറക്കാര്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്ക്കുവാന് മലയാണ്ടവര്‍ക്ക് കോവിലൂര്‍ ജനത പൂജ നടത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറ്റം നടന്ന വട്ടവട, കോവിലൂര്‍ മേഖലയില്‍ ഇന്നും പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നവരാണ് ഈ പിന്തലമുറക്കാര്. മന്ത്രിയാര്, മന്നാടിയാര്‍ തുടങ്ങിയ പൂഞ്ഞാര്‍ രാജാവ് കല്‍പ്പിച്ച് നല്കിയ അഞ്ച് സ്ഥാനക്കാര്‍ മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും മുറതെറ്റാതെ മുമ്പോട്ട് കൊണ്ടുപോകുയാണ്. ഇതില്‍ ഒന്നാണ് നീലക്കുറിഞ്ഞി സംരക്ഷണവും ഇവിടുത്തി വിശ്വാസികളുടെ ദൈവമായ മലയാണ്ടവരുടെ ഭക്ഷണമാണ് നീലക്കുറിഞ്ഞി പൂത്തുകഴിയുമ്പോള്‍ ഉണ്ടാകുന്ന അരികള്‍ എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലയാണ്ടവരുടെ ഭക്ഷണത്തിനായി പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്ക്കുവാന് കോവിലൂര്‍ ജനത വലിയ പൂജകളും നടത്തപ്പെടാറുണ്ട്. പൂക്കളും, പഴങ്ങളുമായി മാധളംകുടൈ ശട്ടക്കാരന്‍വയല്‍ ... Read more
കുറിഞ്ഞിപ്പൂക്കാലം കൊടൈക്കനാലിലും
വട്ടവട പഞ്ചായത്തിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിനു പുറമെ നിര്‍ദിഷ്ട ഉദ്യാനത്തിന്റെ അതിര്‍ത്തി വനമേഖലയായ തമിഴ്നാട്ടിലെ കൊടൈക്കനാല്‍ പ്രദേശത്തും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു. കൊടൈക്കനാലില്‍ കോക്കസ് വാക്ക് കുന്നിന് ചെരിവിലാണു കൂടുതലായും പൂത്തിരിക്കുന്നത്. കുറിഞ്ഞി പൂത്തതോടെ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കു വേണ്ട ഒരുക്കങ്ങള്‍ ടൂറിസം വകുപ്പ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിണ്ടിഗൽ കലക്ടർ വിനയ്യും സംഘവും വനമേഖല സന്ദർശിച്ചു.
നീലക്കുറിഞ്ഞിക്കാലമായി; അറിയേണ്ടതെല്ലാം ടൂറിസം വകുപ്പ് മൈക്രോസൈറ്റിൽ
സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും അവ പൂക്കുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം വിശദമായി മനസിലാക്കാന്‍ സൈറ്റ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പരിസ്ഥിതിക പ്രത്യേകതകള്‍ മനസിലാക്കുന്നതിനും സൈറ്റ് ഉപകരിക്കും. വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍, ശാസ്ത്രജ്ഞര്‍, പ്രകൃതിസ്നേഹികള്‍, യാത്രാ സ്നേഹികള്‍ എന്നിവരുടെ സംഭാവനകളിലൂടെയാണ് സൈറ്റ് പൂര്‍ണതയിലെത്തിച്ചത്. നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള 21 പേജ് ഇ-ബ്രോഷറും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത് വാട്സ് ആപ്പിലൂടെയടക്കം കൈമാറാനാവും. ... Read more
ഏഷ്യയിൽ കണ്ടിരിക്കേണ്ട പത്തിടങ്ങളിൽ പശ്ചിമഘട്ടവും; ലോൺലി പ്ലാനറ്റ് പട്ടികയിൽ ഇന്ത്യയിലെ മറ്റിടങ്ങളില്ല; നീലക്കുറിഞ്ഞികാലവും വിവരണത്തിനൊപ്പം
ലോൺലി പ്ലാനറ്റ് പ്രഖ്യാപിച്ച ഏഷ്യയിലെ പത്തു മികച്ച സഞ്ചാരസ്ഥലങ്ങളുടെ പട്ടികയിൽ പശ്ചിമ ഘട്ടവും. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് പശ്ചിമഘട്ടം മാത്രമാണ്.വന്യ സൗന്ദര്യത്തിന്റെ മോഹിപ്പിക്കുന്ന ഇടമാണ് പശ്ചിമഘട്ടമെന്ന് ലോൺലി പ്ലാനറ്റ് പറയുന്നു. ലോകത്തിലെ ജൈവ വൈവിധ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ യുനെസ്കോ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആനകൾ,കടുവകൾ തുടങ്ങി പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ വരെ കേന്ദ്രമാണ് പശ്ചിമഘട്ട മലനിരകൾ. കാപ്പി, തേയില, സുഗന്ധവിള തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്. പശ്ചിമഘട്ടത്തെ ഏഷ്യൻ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ചേർത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ കടലും കുന്നുകളും അതിരിടുന്ന ബുസാനാണ് പട്ടികയിൽ ഒന്നാമത്. ഉസ്ബെകിസ്ഥാനാണ് രണ്ടാമത്. സഞ്ചാരികളെ ആകർഷിക്കാൻ വിസരഹിതമാക്കിയതും ഇ-വിസ നടപ്പാക്കിയതും ലോൺലി പ്ലാനറ്റ് എടുത്തു പറയുന്നുണ്ട്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി മൂന്നാമതും ജപ്പാനിലെ നാഗസാക്കി അഞ്ചാമതുമുണ്ട്. പത്തു സഞ്ചാരകേന്ദ്രങ്ങളിൽ ഇടം പിടിച്ച മറ്റു സ്ഥലങ്ങൾ ഇവയാണ് :തായ്ലൻഡിലെ ചിയാംഗ് മയ്, നേപ്പാളിലെ ലുംബിനി,ശ്രീലങ്കയിലെ അരുഗം ബേയ്, ചൈനയിലെ സിചുവാൻ പ്രവിശ്യ, ഇൻഡോനേഷ്യയിലെ ... Read more
നിപ ഭീതി മറികടക്കാന്‍ നീലക്കുറിഞ്ഞിയുമായി കേരള ടൂറിസം
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി വസന്തത്തിനെ വരവേല്‍ക്കാന്‍ മൂന്നാര്‍ മല നിരകള്‍ ഒരുങ്ങി കഴിഞ്ഞു. നിപയുടെ പശ്ചാത്തലത്തില്‍ മങ്ങലേറ്റിരുന്ന ടൂറിസം വകുപ്പിന് പുത്തനുണര്‍വായിരിക്കും നീലക്കുറിഞ്ഞി. മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച ബുക്കിങ് സംവിധാനത്തെ നിപ സാരാമായി ബാധിച്ചിരുന്നു.പ്രീ ബുക്കിങ് സംവിധാനത്തില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം വകുപ്പിനോട് ടൂര്‍ ഓപ്പറേറ്റ്സ് അറിയിച്ചു. എന്നാല്‍ നിപയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിച്ച സാഹചര്യത്തില്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗം. ഓണ്‍ലൈന്‍ വഴിയുള്ള ക്യാംപെയ്നുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് ടൂറിസം മേഖല. അത്യപൂര്‍വ വര്‍ണക്കാഴ്ച ആസ്വദിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകേന്ദ്രവും ഒരുക്കുന്നത്. ലോകത്ത് പശ്ചിമഘട്ട മലനിരകളിലാണിത് സമൃദ്ധമായി വിരിയുന്നത്. ഊട്ടി, കൊടൈക്കനാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പൂവിടുന്നത് മൂന്നാര്‍ ആനമുടി ഭാഗങ്ങളില്‍. ലോകത്താകെ 46 തരം കുറിഞ്ഞി ഉണ്ടെങ്കിലും 22 ഇനം ഈ മേഖലയിലുണ്ട്. ‘സ്ട്രോബിലാന്തസ് കുന്തിയാന’ ശാസ്ത്രനാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് ഇവിടെ കൂടുതലുള്ളത്. കഴിഞ്ഞതവണ ... Read more
ഇത്തവണ നീലക്കുറിഞ്ഞി കാണാന്‍ എട്ടുലക്ഷം സഞ്ചാരികളെത്തും
നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മാസത്തില്‍ മൂന്നാറിലേയ്ക്ക് എട്ടുലക്ഷം സഞ്ചാരികള്‍ എത്തുമെന്ന് നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ട്. സഞ്ചാരികളുടെ തിരക്കു കണക്കിലെടുത്ത് കുറിഞ്ഞിക്കാലം അവസാനിക്കുന്നതുവരെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. മൂന്നാറിലേക്കുള്ള റോഡിൽ മൂന്നു സ്ഥലത്ത് വാഹനങ്ങൾ നിയന്ത്രിക്കും. അടിമാലി–കുമളി, മൂന്നാർ കോളനി റോഡ് എന്നിവിടങ്ങളിൽ വൺവേ പോയിന്റ് സജ്ജമാക്കും. ഇരവികുളം ഉദ്യാനത്തിന്റെ ഭാഗമായ രാജമലയിലേക്കുള്ള പരമാവധി സന്ദർശകരുടെ എണ്ണം പ്രതിദിനം 4000 ആയി നിജപ്പെടുത്തും. 75 ശതമാനം ടിക്കറ്റുകള്‍ ഓൺലൈൻ വഴിയാകും നല്‍കുക. ബാക്കിയുള്ള 25 ശതമാനം ടിക്കറ്റുകള്‍ കൌണ്ടറുകള്‍ വഴി നല്‍കും. എല്ലാ പാർക്കിങ് സ്ഥലത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഇരവികുളം ദേശീയോദ്യാനത്തില്‍ നിന്നും കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളിലേക്കു ജീപ്പ് സർവീസ്, ഓട്ടോ ടാക്സി പ്രീപെയ്ഡ് കൗണ്ടറുകൾ, ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്ക് ഫോഴ്സ്, തിരക്കു നിയന്ത്രിക്കാൻ മൂന്നാറിൽ മൂന്നിടത്തു പ്രത്യേക പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും മൂന്നാറില്‍ ... Read more
നീലകുറിഞ്ഞിയെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നു
നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും മറയൂരും ഒരുങ്ങി. ആദ്യഘട്ടമെന്നനിലയില്‍ രാജമല സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ടിക്കറ്റ് കൗണ്ടറിനുസമീപം വിശ്രമകേന്ദ്രത്തിന്റെ പണികള്‍ പൂര്‍ത്തിയായി. 450 പേര്‍ക്ക് ഇരിക്കാവുന്നവിധത്തില്‍ 30 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം പണിതിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നാലു ബയോ ടൊയ്ലെറ്റുകള്, എല്‍ഇഡി സ്ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി, മറയൂര്‍, എന്നിവടങ്ങളില്‍ പ്രത്യേക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. ദിവസേന 4000 പേര്‍ക്ക് രാജമല സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകും. 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനായി നല്‍കും. ബാക്കി 25 ശതമാനമാണ് നാലു കൗണ്ടറുകള്‍ വഴി നല്‍കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് മെയ് അവസാനം ആരംഭിക്കും. രാവിലെ 7.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് സന്ദര്‍ശകസമയം. ഓണ്‍ലൈനായി ബുക്കുചെയ്യുന്നതിന് 150 രൂപയും നേരിട്ട് ടിക്കറ്റ് ലഭിക്കുന്നതിനും 110 രൂപയുമാണ് നിരക്ക്. വിദേശികള്‍ക്കുള്ള നിരക്ക് സംബന്ധിച്ച് തീരുമാനമായില്ല.
നീലക്കുറിഞ്ഞി പൂക്കാറായി: തയ്യാറെടുത്ത് മൂന്നാര്‍
പണ്ട്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വിസ്മയം വരവായി. പൂക്കള്‍ നിറഞ്ഞ നീലപ്പരവതാനി വിരിക്കാന്‍ മൂന്നാറിലെ മലമടക്കുകളും ഒരുങ്ങി. നീലക്കുറിഞ്ഞി കാഴ്ചകള്‍ക്ക് വ്യത്യസ്ത പാക്കേജുകളാണ് വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞി സീസണ്. നിയന്ത്രണങ്ങള്‍ നീലക്കുറിഞ്ഞി സീസണില്‍ സ്വകാര്യവാഹനങ്ങള്‍ മൂന്നാര്‍ ടൗണില്‍ നിന്നും ഇരവികുളം പാര്‍ക്ക് ഭാഗത്തേക്ക് അനുവദിക്കില്ല.സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ അവ നിശ്ചിത പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെനിന്നും കെഎസ്ആര്‍ടിസി,ഡിടിപിസി വാഹനങ്ങളില്‍ ഇരവികുളം പാര്‍ക്കിലുള്ള ചെക്ക് പോസ്റ്റില്‍ എത്തണം.തുടര്‍ന്ന് വനം വകുപ്പ് വാഹനങ്ങളിലാണ് പാര്‍ക്കിലേക്ക് പോകേണ്ടത്.ഇതേ നിലയിലാകും തിരിച്ചെത്തേണ്ടതും. കഴിഞ്ഞ നീലക്കുറിഞ്ഞി സീസണിലെ സന്ദര്‍ശകത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.നീലക്കുറിഞ്ഞി സീസണുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തകര്‍പ്പന്‍ പ്രചാരണം കുറിഞ്ഞി സീസണെ ലോക ടൂറിസം മാപ്പില്‍ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാകും പ്രധാന പ്രചാരണം.ടൂറിസം വെബ്സൈറ്റിലേക്കും യു ട്യൂബ് ചാനലിലേക്കും കുറിഞ്ഞിയെക്കുറിച്ച് വിവരങ്ങള്‍ തേടുന്ന പത്തു ലക്ഷം ... Read more