Tag: കുഫ്രി
ജൂണില്‍ പോകാം ഈ ഇടങ്ങളിലേക്ക്
സ്കൂള്‍ തുറക്കുന്ന സമയത്ത് കൃത്യമായി പെയ്യാനെത്തുന്ന മഴയുമായി ജൂണ്‍ എത്താനായി. മഴയുടെ അടയാളങ്ങള്‍ അങ്ങിങ്ങായി മാത്രമേയുള്ളുവെങ്കിലും പ്രകൃതി ഒരുങ്ങി തന്നെയാണ്. എന്നാല്‍ അങ്ങനെ പറഞ്ഞ് മടി പിടിച്ചിരിക്കാന്‍ പറ്റില്ലല്ലോ… മഴയുടെ അകമ്പടിയില്‍ കണ്ടിരിക്കേണ്ട ഇടങ്ങളൊക്കെ ഉഷാറായി തുടങ്ങി. ഇതാ ഈ വരുന്ന ജൂണ്‍ മാസത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഇടങ്ങള്‍ പരിചയപ്പെടാം… അഷ്ടമുടി കായല്‍ കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അഷ്ടമുടി മഴക്കാല യാത്രകളുടെ തുടക്കത്തില്‍ പോകാന്‍ പറ്റിയ ഇടമാണ്. എട്ട് ശാഖകളായി പടര്‍ന്ന് കിടക്കുന്ന അഷ്ടമുടിയുടെ കരയിലാണ് കൊല്ലം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടികായലിലൂടെ ഇവിടുത്തെ ഗ്രാമങ്ങളുടെ കാഴ്ച കണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സുന്ദരമായ കാനാലുകള്‍, ഗ്രാമങ്ങള്‍, ചീനവല, എന്നിവയൊക്കെ ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് കാണാം. അഷ്ടമുടികായലിലെ സുന്ദരമായ ഒരു ദ്വീപാണ് തെക്കുംഭാഗം ദ്വീപ്. പ്രകൃതി സൗന്ദര്യവും ഗ്രാമീണ ഭംഗിയും തേടി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ധര്‍മ്മശാല വീണ്ടും ധര്‍മ്മശാലയുടെ സമയം വന്നെത്തിയിരിക്കുകയാണ്. സാഹസികരും ഫ്രീക്കന്മാരും സംസ്കാരങ്ങളുടെ ഉള്ളറകള്‍ ... Read more