Tag: കുതിരാൻ തുരങ്കം

കുതിരാന്‍ തുരങ്കം തുറന്നു

കുതിരാന്‍ തുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കം ഇന്ന് തുറന്നു. എന്നാല്‍ കര്‍ശന നിയന്ത്രണത്തോട് കൂടിയായവും തുരങ്കത്തിലൂടെയുള്ള ഗതാഗതം. വെള്ളപ്പൊക്ക ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളൂ. പൊലീസ് വാഹനം, ആംബുലന്‍സ്, മറ്റു അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളു. മറ്റു വാഹനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചു ദിവസത്തേക്ക് വേണ്ടി മാത്രമാണ് തുരങ്കം തുറന്ന കൊടുത്തത്. രാവിലെ 8 മണിയ്ക്ക് തുറന്ന തുരങ്കം രാത്രി 9 മണിയ്ക്ക് അടയ്ക്കും.

കുതിരാൻ ‘കുപ്പിക്കഴുത്തി’ൽ തന്നെ; തുരങ്കം തുറക്കുന്നത് വൈകും

ചിത്രം; ശ്യാം ചെമ്പകം രൂക്ഷമായ ഗതാഗതക്കുരുക്കു നേരിടുന്ന തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ തുരങ്കം തുറക്കാൻ ഇനിയും വൈകും. വനംമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള അപേക്ഷപോലും ദേശീയപാതാ അധികൃതർ സമർപ്പിച്ചിട്ടില്ല‍. നിലവിൽ ഒരു തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കത്തക്ക രീതിയിൽ പണി പൂർത്തിയായിക്കഴിഞ്ഞു. പ്രവേശനഭാഗങ്ങളിലുള്ള പാറകൾക്ക് മുകളിലുള്ള മണ്ണും അടർന്നുവീഴാനിടയുള്ള പാറകളും നീക്കംചെയ്താൽ ഇത് തുറക്കാൻ കഴിയും. നിർമാണപരിധിയിൽ ഉൾപ്പെടാത്ത വനഭൂമിയായതിനാൽ ഇതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ചിത്രം; ശ്യാം ചെമ്പകം ഇക്കാര്യത്തിൽ നടപടി വേഗത്തിലാക്കാൻ തൃശ്ശൂർ ജില്ലാ കളക്ടറുടെ തീരുമാനം വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ദേശീയപാതാ അധികൃതർ വനംവകുപ്പിന് അപേക്ഷ സമർപ്പിച്ചില്ല. ഇത്തരത്തിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എ.ഒ. സണ്ണി വ്യക്തമാക്കി. ദേശീയപാതാ അധികൃതർ ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ പരിഗണിക്കേണ്ടത് കേന്ദ്ര വനംമന്ത്രാലയത്തിലെ ഉന്നതാധികാരസമിതിയാണ്. പുതുതായി സർവേ നടത്തി വേണം അനുമതി നൽകാൻ. സമയമെടുക്കുന്ന നടപടിക്രമമാണിത്. മൂന്നുമാസംമുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിൽ ഇതിനകം തുരങ്കത്തിലൂടെ ... Read more