Tag: കുടുംബശ്രീ
മലപുറത്ത് ഇനി വിളിപ്പുറത്തെത്തും കുടുംബശ്രീയുടെ പൊതിച്ചോറ്
തിരക്ക് പിടിച്ച് ഓട്ടത്തനിടയില്‍ വീട്ടിലെ ആഹാരം മിസ് ചെയ്യുന്നവരാണ് മിക്ക മലയാളികളും എന്നാല്‍ അതിനൊരു പരിഹാരമുണ്ടാക്കുകയാണ് മലപ്പുറത്ത് കുടുംബശ്രീ വീട്ടമ്മമാര്‍. ഒറ്റ് ഫോണ്‍വിളിയില്‍ നല്ല കൈപുണ്യമുള്ള ചോറും കറിയും ഓഫീസുകളിലെത്തും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനാണ് പൊതിച്ചോറ് പദ്ധതി തുടങ്ങിയത്. ജില്ലാ ആസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ക്കായി ഉച്ചഭക്ഷണം നല്കുന്ന പദ്ധതിയാണിത്. പൊതിച്ചോറെന്നാണ് പേരെങ്കിലും നല്ല സ്റ്റീല്‍പാത്രങ്ങളിലാണ് ഭക്ഷണമെത്തിക്കുക. വേണമെങ്കില്‍ വാഴയിലയിലും നല്‍കും. 9744410738 എന്ന നമ്പറിലോ, കുടുംബശ്രീയുടെ ജില്ലാ മിഷന് ഓഫീസിലോ വിളിച്ചാല്മതി. 40 രൂപയ്ക്ക് ചോറി, രണ്ടുതരം കറി, ഉപ്പേരി, ചമ്മന്തി, പപ്പടം, അച്ചാര്‍, തിളപ്പിച്ചാറ്റിയ കുടിവെള്ളം എന്നിവ ഉച്ചയൂണിന് ലഭിക്കും. ഏറ്റവുംവലിയ സവിശേഷത ഭക്ഷണാവശിഷ്ടങ്ങള്‍ തിരിച്ചുകൊണ്ടുപോകുമെന്നതാണ്. ആദ്യഘട്ടത്തില്‍ സിവില്‍സ്റ്റേഷനിലെ ഓഫീസുകളിലേക്കാണ് വിതരണമെങ്കിലും വൈകാതെ സ്വകാര്യസ്ഥാപനങ്ങളിലേക്കും ലഭ്യമാക്കും. വൈകുന്നേരങ്ങളില്‍ ചപ്പാത്തിയും കറിയും നല്‍കാനും പദ്ധതിയുണ്ട് കുടുംബശ്രീ ജില്ലാമിഷന്റെ ഓഫീസിലേക്ക് ആദ്യ ഓര്‍ഡര്‍ നല്കി ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലത പദ്ധതി ഉദ്ഘാടനംചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരുടെ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ... Read more
രാജ്യത്തെ ആദ്യ മഹിളാ മാള്‍ കോഴിക്കോട്ട്; ഉദ്ഘാടനം നാളെ
രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട്ട് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റാണ് വ്യവസായ രംഗത്തെ പുത്തന്‍ചുവടുവെപ്പിന് പിന്നില്‍.തികച്ചും സ്ത്രീസൗഹൃദമായാണ് മാള്‍ പ്രവര്‍ത്തിക്കുക. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായാണ് മഹിളാമാള്‍ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഭരണനിര്‍വ്വഹണം മുതല്‍ സുരക്ഷാചുമതല വരെ വനിതകളുടെ മേല്‍നോട്ടത്തില്‍.103 സംരഭ ഗ്രൂപ്പുകളാണ് മാളിലുള്ളത്.ഇതില്‍ 70 സംരഭങ്ങള്‍ കുടുംബശ്രീയുടേതും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരഭകരുടേതുമാണ്. വനിതാ വികസന കോര്പറേഷന് ഹെല്പ് ഡെസ്ക്, വനിതാ കോഓപറേഷന്‍ ബാങ്ക്, കുടുംബ കൗണ്‍സലിങ് സെന്റര്‍ തുടങ്ങിയവയും മാളില്‍ പ്രവര്‍ത്തിക്കും. അഞ്ച് നിലകളിലായി 36000 ചതുരശ്രഅടി വിസ്തീര്‍ണമാണ് മാളിനുള്ളത്. കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുകിട ഉത്പന്നങ്ങളുടെ വിപണനത്തിനായി സ്ഥിരം എക്സിബിഷന് സെന്ററും മൈക്രോബസാറും മാളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫുഡ് കോര്‍ട്ട് കൂടാതെ കുടുംബശ്രീയുടെ കഫേ ശ്രീയും തയ്യാറാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം.
കെ എസ് ആര് ടി സി സമരം പിന്‍വലിച്ചു
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്, ടി.പി.രാമകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ കെ.എസ്ആര്ടിസി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ സമരം പിന്‍വലിക്കാന്‍ യൂണിയന് നേതൃത്വം നിര്‍ദേശം നല്കി.
കെ എസ് ആര് ടി സി റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഇനി കുടുംബശ്രീ വനിതകള്‍
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഈ മാസം 16 മുതല്‍ കുടുംബശ്രീ വനിതകള്‍ ഏറ്റെടുക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 24 റിസര്‍വേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനമാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. നിലവില്‍ റിസര്‍വേഷന്‍ ജോലി ചെയ്യുന്നവരെ ഇതോടെ പുനര്‍ വിന്യസിക്കും. കൊച്ചിമെട്രോയടക്കം സേവന മേഖലകളിലുള്ള പ്രവര്‍ത്തന മികവാണ് പുതിയ ദൗത്യത്തിലേക്ക് കുടുംബശ്രീയെ നയിച്ചത്. ടോപ്അപ്പ് റീച്ചാര്‍ജ് മാതൃകയില്‍ നേരത്തെ പണമടച്ച് ടിക്കറ്റുകള്‍ വാങ്ങിയാണ് കുടുംബശ്രീ വില്പന നടത്തുക. ഓരോ ടിക്കറ്റിലും 4.5 ശതമാനം കമ്മീഷന് ലഭിക്കും. നൂറോളം വനിതകളാണ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിന് പിന്നാലെ എല്ലാ ഡിപ്പോകളിലും കുടുംബശ്രീയുമായി ചേര്‍ന്ന് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനമെന്ന് കെഎസ്ആര്‍ടിസി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു .കോര്‍പ്പറേഷനിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് നിലവില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ജോലിചെയ്യുന്നത്. ഇവരെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയാണ് റിസര്‍വേഷന്‍ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്.
പ്രളയാനന്തരം തീവ്ര ശുചീകരണത്തിനൊരുങ്ങി കേരളം
പ്രളയാനന്തര ശുചീകരണത്തിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉളള മാലിന്യങ്ങള്‍ സംസ്കരിക്കുകയും വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. ഇതോടൊപ്പം നദികള്‍ തോടുകള്‍ മറ്റ് ജലാശയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്, നഗരകാര്യം ഗ്രാമവികസനം എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തും. ഹരിതകേരള മിഷന്, ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന് എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഉണ്ടാകും. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ എന്നിവര്‍ക്കായിരിക്കും. വിദ്യാലയങ്ങളില്‍ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവബോധം ഉണ്ടാക്കും. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണമുണ്ടാകും. എല്ലാ ... Read more
മുഴക്കുന്ന് ഒരുങ്ങുന്നു പാഷന് ഫ്രൂട്ട് ഗ്രാമമാകാന്‍
പാഷന് ഫ്രൂട്ട് ഗ്രാമമാകാന്‍ ഒരുങ്ങി മുഴക്കുന്ന് പഞ്ചായത്തും. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന് മുഖേന നടപ്പിലാക്കുന്ന പാഷന് ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകള്‍ക്കു പുറമെ മുഴക്കുന്നിനെയും തിരഞ്ഞെടുത്തു. നാളിതുവരെ ഒരു കാര്‍ഷിക വിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൗതുകത്തിനു വേണ്ടി മാത്രം വളര്‍ത്തുകയും പോഷക മൂല്യം തിരിച്ചറിയാതെ പാഴാക്കി കളയുകയും ചെയ്തിരുന്ന പാഷന് ഫ്രൂട്ടിന്റെ സാധ്യതകള്‍ കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കുകയും വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവസരമൊരുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍, വനിതാ ഗ്രൂപ്പുകള്‍, ജെഎല്‍ജി ഗ്രൂപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് മാതൃകാ തോട്ടമൊരുക്കുവാന്‍ തയാറാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. രണ്ടായിരത്തോളം തൈകളാണ് ആദ്യഘട്ടത്തില്‍ എത്തിച്ചിട്ടുള്ളത്.