Tag: കാവേരി നദി
മീന്‍ കൊതിയന്മാരെ വയറു നിറയെ മീന്‍ കഴിക്കണോ ഇവിടേക്കു പോന്നോളൂ
പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീന്‍ കഴിക്കാം. മീനിനൊപ്പം തമിഴും കന്നടവും കലര്‍ന്ന നാടോടി കഥകള്‍ കേള്‍ക്കാം. കര്‍ണാടക- തമിഴനാട് സംസ്ഥാനങ്ങളുടെ അതിരിലൂടെ പരന്നൊഴുകുന്ന കാവേരി നദിയിലാണ് ഹൊക്കനക്കല്‍ മനോഹരമായ വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്. കുട്ടവഞ്ചിയില്‍ പാറയിടുക്കുകള്‍ക്കിടയില്‍ തുഴഞ്ഞ് പോയി മീന്‍ പിടിക്കുന്നവരം അടുത്തുകാണാം അവരുടെ ജീവിത സാഹ ചര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഇടനിലക്കാരില്ലാതെ മീന്‍ വാങ്ങാം ഇവിടെ എത്തിയാല്‍ ചുവന്ന മസാല പുരട്ടി വച്ചിരിക്കുന്ന മീനുകള്‍, ഔഷധ എണ്ണയിട്ട് വെളളച്ചാട്ടത്തില്‍ കു ളി… ഇതെല്ലാമാണ് ഇന്ത്യയുടെ ‘നയാഗ്ര’, ഹൊഗനക്കല്‍ നമുക്കായി കരുതിവച്ചിരിക്കുന്നത്. പ്രകൃതിയൊരുക്കിയ സൗകര്യങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്. ഒതുക്കമുള്ള മനോഹരമായ ഗ്രാമമാണിത്. പുകയെന്നും വലിയ കല്ലെന്നും അര്‍ഥമുള്ള ‘ഹൊഗ – കല്’ എന്നിവ ചേര്‍ന്നാണ് ഹൊഗനെക്കല്‍ എന്നായത്. ബ്രഹ്മഗിരിയിലെ തലക്കാവേരിയില്‍ നിന്ന് ഉദ്ഭവിച്ച് തെക്കന്‍ കര്‍ണാടകയെ ഫലസമൃദ്ധമാക്കി ഹൊഗനക്കലിലൂടെ തമിഴ്നാട്ടിലെ മേട്ടൂര്‍ ഡാമിലേക്ക് ഒഴുകുന്ന കാവേരി. കര്‍ണാടകയുടെ ഇതിഹാസ തുല്യനായ ചലച്ചിത്ര താരം രാജ് കുമാറിന്റെ ജന്മദേശം തലപ്പാടി നദിയുടെ ... Read more