Tag: കനക്കുന്ന് കൊട്ടാരം
തിരുവനന്തപുരം ജില്ലയില്‍ 72 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി
തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിലാദ്യമായി സമഗ്രമായ ടൂറിസം വികസനത്തിന് 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന ചാല മാര്‍ക്കറ്റിനെ പൈതൃകത്തെരുവായി രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് 9 കോടി 98 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുഖേന രണ്ട് വര്‍ഷത്തിനുള്ളില്‍ ചാല പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കാനാണ് ഉത്തരവായത്. പത്മശ്രീ ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. വേളിയില്‍ ടൂറിസം വികസനത്തിനായി 20 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. വേളിയില്‍ അത്യാധുനിക കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിക്കുന്നതിന് 9.98 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന തല വര്‍ക്കിഗ് ഗ്രൂപ്പ് അംഗീകാരം നല്കി. ഒരു വര്‍ഷത്തിനുള്ളില്‍ കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇക്കോ പാര്‍ക്കും, തീര പാത വികസനത്തിനുമായി 4.78 ... Read more
ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്പെഷ്യല്‍ പാക്കേജുമായി കെ എസ് ആര് ടി സി
ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന് കെ എസ് ആര് ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര് ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര് ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more