Tag: ഒഡിഷ

ഒഡിഷയിലെ ഈ ഗ്രാമം എക്കോ ടൂറിസത്തിലൂടെ നേടിയത് 1.3 കോടി

ഒഡിഷയിലെ സുന്ദരമായ ബദ്മുല്‍ എന്ന ഉള്‍ഗ്രാമം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സഞ്ചാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പ്രദേശമായിരുന്നു. പ്രകൃതി സമ്പത്താല്‍ സമൃദ്ധമായ ഈ മേഖലയില്‍ വിനോദസഞ്ചാരം വളര്‍ന്നാല്‍ അത് പരിസ്ഥിതിയെ നശിപ്പിച്ചേക്കുമോ എന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് ഭയവുമുണ്ടായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുകയും വേണം. വിനോദസഞ്ചാരം വളരുകയും വേണം. അങ്ങനെ ഒരുപ്രതിസന്ധിഘട്ടത്തിലാണ് ഒഡിഷ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമത്തിലെ വിവിധ നാട്ടുക്കൂട്ടങ്ങളുമായി കൂടിയാലോച്ചിച്ച് ഒരു എക്കോ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് പദ്ധതിയുണ്ടാക്കിയത്. 2018 -2019 വര്‍ഷങ്ങളില്‍ ബദ്മുല്‍ ഉണ്ടാക്കിയ നേട്ടം കേട്ടാല്‍ ആരും അതിശയിക്കും.1 .3 കോടി രൂപ ഗ്രാമവാസികളുടെ സഹകരണത്തോടെ ഇന്ത്യയിലെ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചതില്‍ എക്കാലത്തെയും മികച്ച നേട്ടമാണ് ഒഡിഷ സര്‍ക്കാര്‍ പദ്ധതിയിലൂടെ ഉണ്ടാക്കിയെടുത്തത്. വനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തില്‍ നടപ്പിലാക്കിയ പദ്ധതി അവിടുത്തെ ജൈവവൈവിധ്യത്തെ യാതൊരു തരത്തിലും നശിപ്പിക്കാതെയാണ് നടപ്പിലാക്കപ്പെട്ടത്. മാത്രമല്ല ടൂറിസം പദ്ധതിയിലൂടെ ലഭിച്ച ഭൂരിഭാഗം വരുമാനവും ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് തന്നെ ലഭിച്ചു എന്നതും ... Read more

ഇവിടെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കള

മഹാമാരിയില്‍  നിന്ന് തന്റെ ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗോവര്‍ധനഗിരി കൈയ്യിലേന്തി എട്ടു ദിനങ്ങളാണ് നിന്നത്. അങ്ങനെ എട്ടുദിനങ്ങളില്‍ ഭക്ഷണമില്ലാതെ നിന്ന നില്‍പ്പില്‍ കൃഷ്ണന്‍ നിന്നു. ആ കടം ഇന്നും പ്രസാദമായി വീട്ടുന്ന ഇടമാണ് വിശ്വ വിഖ്യാതമായ പുരി ജഗന്നാഥ ക്ഷേത്രം. ഇന്ത്യയുടെ ഏറ്റവും വിഭവ സമൃദമായ പ്രസാദ് ഊട്ട് നടക്കുന്നയിടം. 56കൂട്ടം വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കളയും ജഗന്നാഥ ക്ഷേത്രത്തില്‍ തന്നെയാണ്. 600 പാചകക്കാരാണ് ഈ ബ്രമാണ്ഡ അടുക്കളയില്‍ ദിനംപ്രചി പുരിയിലെത്തുന്ന ഭക്തര്‍ക്ക് അന്നമൂട്ടാന്‍ പ്രയത്‌നിക്കുന്നത്.  ഒഡിഷയുടെ രുചിവൈപുല്യം ലോകപ്രശസ്തമാണ്. ദക്ഷിണേന്ത്യയുടേയും പശ്ചിമ ബംഗാളിന്റയും അതിരിടുന്ന ഒഡിഷയുടെ പാചകക്കൂട്ടില്‍ ഈ രണ്ടു സ്വാധീനവും വ്യക്തമാണ്. ബംഗാളിനോട് അടുത്തുകിടക്കുന്ന ഒഡിഷന്‍ പ്രദേശങ്ങളില്‍ കടുകും കരിംജീരകവും ധാരാളമായി ഉപയോഗിക്കുമ്പോള്‍, ആന്ധ്ര അതിരിലെ ഒഡിഷന്‍ തീന്‍മുറികളില്‍ തൂശനിലയില്‍ പുളികൂടിയ കറികള്‍ ധാരാളമായി വിളമ്പുന്നു. എങ്കിലും പരിമിതമായ എണ്ണയുടെയും മസാലയുടെയും ഉപയോഗം, പാല്‍ക്കട്ടി ചേര്‍ത്ത മധുരപലഹാരങ്ങളോടുള്ള പ്രിയം ... Read more