Tag: ഏഷ്യ പെസിഫിക്
ബ്രിട്ടണ് കാണാന്‍ എത്തിയ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍
ബ്രിട്ടനിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി. 2017-ല്‍ യു.കെയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. ഈ റെക്കോര്‍ഡിന്റെ പ്രധാന പങ്ക് ഇന്ത്യക്കാര്‍ക്കാണ്. 39.2 മില്യണ്‍ ആളുകള്‍ ആണ് 2017-ല്‍ ഇവിടേക്ക് എത്തിയത്. നാല് ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായത്. 24.5 ബില്യണ്‍ പൗണ്ട് ആണ് സന്ദര്‍ശകര്‍ ചിലവഴിച്ചത്. 9 ശതമാനം വളര്‍ച്ച ആണ് ഇതിലുണ്ടായത്. വിസിറ്റ് ബ്രിട്ടണ് എന്ന യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017-ല്‍ യു.കെ-യില്‍ സന്ദര്‍ശിച്ചത് 562,000 ഇന്ത്യക്കാരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ സന്ദര്‍ശകരില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 454 മില്യണ്‍ പൗണ്ട് ആണ് ഇന്ത്യന്‍ സഞ്ചാരികള്‍ യു.കെയില്‍ ചിലവഴിച്ചത്, 2016-നെ അപേക്ഷിച്ച് 5% വര്‍ദ്ധനവ്. വിസിറ്റ് ബ്രിട്ടണിന്റെ ഏഷ്യ പെസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ സ്ഥലങ്ങളിലെ ഡയറക്ടര്‍ ആയി ചുമതലയേറ്റ ട്രിഷ്യ വാവ്റിക്ക് പറയുന്നത് – ‘വിസിറ്റ് ബ്രിട്ടണിന്റെ ഏറ്റവും പ്രധാന ... Read more