Tag: ഊട്ടി- മേട്ടുപാളയം

പൈതൃക തീവണ്ടി നിരക്ക് വര്‍ധനവോടെ വീണ്ടും ഓടിത്തുടങ്ങുന്നു

എഞ്ചിന്‍ തകരാറും മോശമായ കാലാവസ്ഥയും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് ഇന്ന് പുനരാരംഭിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പൈതൃക തീവണ്ടിയില്‍ വരുന്ന യാത്രക്കാര്‍ മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉറപ്പാക്കണം. യന്ത്രതകരാറോ കാലാവസ്ഥ വ്യതിയാനമോ കൊണ്ട് തീവണ്ടി നില്‍ക്കേണ്ടിവന്നാല്‍ ഭക്ഷണമില്ലാത്ത അവസ്ഥ ഒഴിവാക്കാനാണിത്. സര്‍വീസ് പുനരാരംഭിക്കുന്നതിനോടൊപ്പം തീവണ്ടിയുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ ഇന്ന് മുതല്‍ കൂട്ടി. തിങ്കളാഴ്ച്ച മുതല്‍ ഉയര്‍ത്താനിരുന്ന നിരക്ക് വര്‍ധന തീവണ്ടി മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് നിരക്കിളവില്ല. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് കൂനൂരിനും ഊട്ടിക്കും മധ്യേ ... Read more

ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

കനത്തമഴ കാരണം ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്കും തിരിച്ചുമുള്ള പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി.ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രാവിലത്തെയും വൈകുന്നേരത്തെയും സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. സേലം റെയില്‍വേ ഡിവിഷന്‍ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തീവണ്ടി പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കിയുമാണ് സര്‍വീസുകള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഊട്ടിയില്‍ നിന്ന് കൂനൂരിലേക്കും തിരിച്ചുമുള്ള മറ്റ് സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ തുടരും. നേരത്തെ ഊട്ടിയിലേക്ക് പുറപ്പെട്ട പൈതൃക തീവണ്ടി എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഏഴ് മണിക്കൂറോളം കാട്ടിനകത്ത് കുടുങ്ങിയിരുന്നു. മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെ കാട്ടിലാണ് 200 യാത്രക്കാരുമായി തീവണ്ടി നിലച്ചുപോയത്.