Tag: ഇലക്ട്രിക്ക് ഓട്ടോറിക്ഷ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയില്‍ തരംഗമാകുന്നു

ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ  രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയില്‍ തരംഗമാകുന്നു. പുറത്തിറങ്ങി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ഇന്ത്യന്‍ വിപണിയിലേക്ക് ട്രിയോ എത്തിയത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി അടക്കം ബംഗളൂരൂ എക്‌സ്‌ഷോറൂം വില. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.  റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ ... Read more

മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയിലെത്തി

രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ്  മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയിലെത്തി. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ- ട്രിയോ ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് അവതരിച്ചത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അടക്കം ബംഗളൂരൂ എക്സ്ഷോറൂം വില. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ. സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. റിയര്‍ ആക്സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ... Read more