Tag: ഇന്ത്യ-ചൈന

സഞ്ചാരികളുടെ സ്വപ്‌നനഗരം ബുംല പാസ്

പര്‍വതങ്ങളും താഴ്വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചല്‍ പ്രദേശ് അതിസുന്ദരിയാണ്. സുന്ദരകാഴ്ചകള്‍ നിറഞ്ഞ സ്വപ്‌നഭൂമിയായതു കൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വളരെ കുറവാണ്. അതിമനോഹരിയെങ്കിലും പ്രശ്‌നബാധിതമാണ് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി. ഇന്ത്യന്‍ സംസ്ഥാനമാണെങ്കിലും അതിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ടിബറ്റ് സ്വയംഭരണാധികാര മേഖലയ്ക്കു കീഴിലാണെന്നാണ് ചൈനയുടെ അവകാശവാദം. വടക്കുകിഴക്കിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന തവാങ്ങിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ബുംല പാസ്. അരുണാചല്‍ പ്രദേശിലെ ഏറ്റവും ആകര്‍ഷകമായ ഒരിടം കൂടിയാണ് ബുംല പാസ്. തവാങിന്റെ കിരീടം എന്നറിയപ്പെടുന്ന, ഇന്ത്യയില്‍ ഏറ്റവുമാദ്യം മഞ്ഞുപൊഴിയുന്ന ബുംല പാസിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമുള്ള ബുംല പാസിനെക്കുറിച്ചു കൂടുതലറിയാം. സമുദ്രനിരപ്പില്‍നിന്ന് 5000 മീറ്റര്‍ ഉയരത്തിലാണ് ബുംല പാസ്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ ഇന്ത്യയിലേക്കു പലായനം ചെയ്തത് ഇതുവഴിയാണ്. ഇവിടെ, ഞരമ്പുകള്‍ പോലും ഉറഞ്ഞുപോകുന്ന തണുപ്പില്‍ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കാക്കുന്ന കാഴ്ച ഏതൊരു ഇന്ത്യക്കാരനിലും അഭിമാനവും ദേശസ്‌നേഹവും ഉണര്‍ത്തും. ഇവിടുത്തെ ... Read more