Tag: ഇടുക്കി
ഇടുക്കിയില്‍ നീരൊഴുക്ക് കൂടുന്നു ; ട്രയല്‍ റണ്‍ തുടരും
ട്രയൽ റൺ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്കു വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നു കെഎസ്ഇബി അറിയിച്ചു. നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം.. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.
ചുനയംമാക്കലില്‍ സഞ്ചാരികളുടെ തിരക്കേറുന്നു
പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടം. ശക്തമായ കാലവര്‍ഷ മഴയില്‍ മുതിരപ്പുഴ ജലസമൃദ്ധമായതോടെ വശ്യ മനോഹാരിതയാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ നിന്നും എഴുനൂറ് മീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ സഞ്ചാരികളുടെ വരവ് കൂടിയതോടെ എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി. വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ വന്‍ വികസന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവില്‍ ഒമ്പത് ലക്ഷം രൂപ റോഡ് വികസനത്തിനും ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് എട്ട് ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ചു. വെള്ളത്തുവല്‍ രാജാക്കാട് പഞ്ചായത്തുകളെ വേര്‍തിരിച്ച് ഒഴുകുന്ന മുതിരപ്പുഴയ്ക്ക് കുറുകേ ആട്ടുപാലം നിര്‍മ്മിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഡി റ്റി പി സിയുമായി ആലോചിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റമുണ്ടാകുന്നതോടെ കുടിയേറ്റ കാര്‍ഷിക ഗ്രാമമായ മേഖലയുടെ സമഗ്രമായ വികസനത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
അഞ്ചുരുളിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു
കാലവര്‍ഷത്തില്‍ ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ അഞ്ചുരുളിയിലും ജലനിരപ്പുയര്‍ന്നു. ഇതോടെ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇരട്ടയാര്‍ ഡാമില്‍ നിന്നുള്ള ജലം തുരങ്കത്തിലൂടെ സംഭരണിയില്‍ പതിക്കുന്നതാണ് ആകര്‍ഷകമായ കാഴ്ച. 5.5 കിലോമീറ്റര്‍ നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഇരട്ടയാര്‍ മുതല്‍ അഞ്ചുരുളിവരെ ഒറ്റപ്പാറയിലാണ് നിര്‍മിച്ചത്. രണ്ടിടങ്ങളില്‍നിന്നും ഒരേസമയം നിര്‍മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മാണ കാലയളവില്‍ 22 പേര്‍ അപകടങ്ങളില്‍ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് കീഴെയാണ് തുരങ്കം. സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനുംവരെ തിരക്കാണിവിടെ. എന്നാല്‍, ഇവിടം അപകട മേഖലകൂടിയാണ്. കാല്‍വഴുതിയാല്‍ പതിക്കുന്നത് നിലയില്ലാത്ത ഇടുക്കി സംഭരണിയിലായിരിക്കും. ഇതോടെയാണ് കാഞ്ചിയാര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് സുരക്ഷ ഉറപ്പാക്കിയത്. സഞ്ചാരികള്‍ വെള്ളത്തിലേക്കിറങ്ങുന്ന ഭാഗങ്ങള്‍ കയറുകെട്ടി അടച്ചു. വാഹനങ്ങള്‍ വെള്ളത്തിന് സമീപത്തേക്ക് ഇറക്കുന്നത് നിരോധിച്ചിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള പാതയും അടച്ചു. നിരവധിയിടങ്ങളില്‍ അപായസൂചന ബോര്‍ഡുകളും വച്ചിട്ടുണ്ട്. സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്ത് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. എന്നാല്‍, എല്ലാ നിയന്ത്രണങ്ങളും മറികടന്ന് സഞ്ചാരികള്‍ വെള്ളത്തിലിറങ്ങുന്നത് ... Read more
അണക്കെട്ട് കാണാം മുന്‍കരുതലോടെ
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ അപകട സാധ്യതകള്‍ കൂടുതലാണ്. പുഴയുടെ തീരത്തേക്ക് വെള്ളം കയറാന്‍ സാധ്യത കൂടുതലാണ്. ഷട്ടര്‍ തുറക്കുന്നതോടെ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി നിറഞ്ഞ് ഷട്ടറുകള്‍ തുറക്കന്‍ തീരുമാനമെടുക്കുന്നത്. അതു കൊണ്ട് തന്നെ ആ അത്ഭുത കാഴ്ച്ച കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിവതും സഞ്ചാരികള്‍ പോകരുത് എന്ന് തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുമുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ ... Read more
തൂക്കുപാലവും ജലക്കാഴ്ച്ചയും; അയ്യപ്പന്‍കോവിലില്‍ തിരക്കേറുന്നു
ഇടുക്കി ജലസംഭരിണിക്ക് കുറുകെയുള്ള അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാണാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണ് അയ്യപ്പന്‍ കോവിലിലുള്ളത്. 2013ന് ശേഷം ജലനിരപ്പ് ഉയര്‍ന്നത് ഇത്തവണയാണ്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ സ്ഥലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് ഇത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൂക്കുപാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. Pic Courtesy: Paravathy venugopal പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റമേഖലയാണ് അയ്യപ്പന്‍കോവില്‍. പെരിയാറിന്റെ തീരത്തായി പുരാതന അയ്യപ്പക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രം പൂഞ്ഞാര്‍ രാജവംശമാണ് നിര്‍മിച്ചത്. ആദ്യകാലത്ത് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നു പൂജ. നൂറുകണക്കിന് തീര്‍ഥാടകര്‍ ദിവസവും ക്ഷേത്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ വള്ളത്തില്‍പോയി മാത്രമേ ക്ഷേത്രദര്‍ശനത്തിന് സാധിക്കൂ. വന്യജീവികളെ അടുത്തുകണ്ട് ജലാശയത്തില്‍ കൂടി വള്ളത്തിലുള്ള യാത്രയും സഞ്ചാരികളുടെ മനംകവരുന്നു. കോവില്‍മല രാജപുരിയിലേക്കും ഇതുവഴിപോകാം. കട്ടപ്പന കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലെത്താം. കൂടാതെ സ്വരാജില്‍നിന്ന് പരമ്പരാഗത കാട്ടുപാതയിലൂടെയും പോകാം.
ഇടുക്കിയിലെ ഗുഹാ വിസ്മങ്ങള്‍
ഹരിതക്കാടകളുടെ അതിസമ്പത്തിന് ഉടമയാണ് ഇടുക്കി. വനങ്ങളും , അരുവിയും, വെള്ളച്ചാട്ടവും നിറഞ്ഞ് സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കുന്ന ഇടമായതിനാല്‍ തന്നെ യാത്രികരുടെ ഇഷ്ട ഇടം കൂടിയാണ് ഇടുക്കി. കാടകങ്ങളിലെ ഗുഹകളെക്കുറിച്ച്… മറയൂര്‍ എഴുത്തള ഗുഹ സര്‍പ്പപ്പാറ എന്ന പേരിലും അറിയപ്പെടുന്ന സ്വാഭാവികഗുഹ മറയൂരിലെ ചന്ദന റിസര്‍വിലാണ്.ഏതാണ്ട് 3000 വര്‍ഷം മുന്‍പ് മുനിമാര്‍ ഇതൊരു താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കാട്ടില്‍ വേട്ടയ്ക്കായി പോയിരുന്നവര്‍ യാത്രയ്ക്കു മുന്‍പു മൃഗങ്ങളുടെ ചിത്രം ഗുഹയുടെ മുന്‍പില്‍ കല്ലില്‍ കോറിയിടുമായിരുന്നു. ഗുഹയില്‍ വരച്ച മൃഗത്തെ ഇരയായി ലഭിക്കുമെന്നായിരുന്നു വിശ്വാസം. ഇത്തരം ചിത്രങ്ങള്‍ ഇപ്പോഴും കല്ലില്‍ മായാതെ കിടക്കുന്നുണ്ട്. പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനങ്ങള്‍ നടത്തിയിരുന്നു.ഗുഹയിലേക്കു പ്രവേശനത്തിനു വനംവകുപ്പിന്റെ നിയന്ത്രണമുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് ഒരാള്‍ക്കു കഷ്ടിച്ചു കടക്കാനുള്ള വിസ്താരം മാത്രമെയുള്ളൂ. ഏതാണ്ട് അര കിലോമീറ്റര്‍ ദൂരം ഉള്ളിലേക്കു നടന്നുപോകാമെന്നു പ്രദേശവാസികള്‍ പറയുന്നു. തങ്കയ്യന്‍ ഗുഹ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ കഴിഞ്ഞ് ഏതാണ്ട് 15 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് ഗ്യാപ് റോഡ്. ഒരു വശത്ത് അഗാധമായ ... Read more