Tag: ഇക്കോ ടൂറിസം
ദുബൈയില്‍ പുതിയ സാധ്യതകള്‍ തുറന്ന് ഹത്ത ഇക്കോ ടൂറിസം
ദുബൈയുടെ വിനോദസഞ്ചാരമേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഹത്ത ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. വിനോദസഞ്ചാര-നിക്ഷേപമേഖലയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന പദ്ധതിയുടെനിര്‍മാണം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. യു.എ.ഇ.യുടെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് മുന്‍ഗണനനല്‍കിയാണ് പരിസ്ഥിതി സൗഹൃദപരമായ പദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വാദി ഹബ്, ഹത്ത സഫാരി, വാദി സുഹൈല, ഹത്ത ഫലാജ് എന്നിവയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെയും മീറാസിന്റെയും നേതൃത്വത്തില്‍ ഹത്തയില്‍ ഉയരുന്ന പ്രധാന പദ്ധതികള്‍. ഹത്തയിലെ മലനിരകളില്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളും ആംബുലന്‍സ് സേവനവും ശൈഖ് മുഹമ്മദ് പരിശോധിച്ചു. ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹാര്‍ദപരമായ രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മലനിരകളും വാദികളും തടാകങ്ങളും അണക്കെട്ടുകളുമെല്ലാമുള്ള പ്രകൃതിസുന്ദരമായ സ്ഥലമാണ് ഹത്ത. മലനിരകളുടെ സ്വച്ഛതമുഴുവന്‍ അനുഭവിക്കാന്‍ കഴിയുംവിധമാണ് താമസകേന്ദ്രങ്ങളായ ഹത്ത ഡമാനി ലോഡ്ജും ഹത്ത സെഡര്‍ ... Read more
ഇക്കോ ടൂറിസം ശില്പശാല നാളെ തിരുവനന്തപുരത്ത്
സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. വനം വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. Photo Courtesy:keralatourism.org വഴുതക്കാട് വനം ആസ്ഥാനത്ത് നാളെ രാവിലെ 10 മണിക്ക് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു ശില്പശാല ഉദ്ഘാടനം ചെയ്യും. പി സി സി എഫ് എ കെ ധര്‍ണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥിയാകും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പത്മ മഹതി ആമുഖ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്പറേഷന് മാനേജിങ് ഡയറ്കടര്‍ പി ആര് സുരേഷ് , ഇക്കോ ടൂറിസം ഡയറക്ടര്‍ പി പി പ്രമോദ് , സതേണ്‍ സര്‍ക്കിള്‍ സി സി എഫ് കെ. വിജയന് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരം ... Read more
നമ്പിക്കുളത്ത് ഇക്കോ ടൂറിസം പദ്ധതി വരുന്നു
ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയുള്‍പ്പെടുന്ന നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാവുന്നു. 19ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നമ്പിക്കുളം ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇടമാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പിക്കുളം ഹില്‍ടോപ്പില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധര്‍മടം തുരുത്ത്, വയനാടന്‍ മലനിരകള്‍, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും. ടൂറിസം വികസനത്തിനായി പ്രദേശത്തെ 12 ഭൂവുടമകള്‍ ചേര്‍ന്ന് 2.52 ഏക്കര്‍ ഭൂമി ടൂറിസം വകുപ്പിന് കൈമാറി.2017 ജൂണില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ നിര്‍മാണ ചുമതല കെല്ലിനാണ്. വ്യൂപോയിന്റ്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, റെയിന്‍ഷെല്‍ട്ടര്‍, പാര്‍ക്കിങ് ഏരിയ, വാച്ച്ടവര്‍, സോളാര്‍ ലൈറ്റിങ്, ബയോ ശുചിമുറി, ഹാന്‍ഡ്റെയില്‍ ഫെന്‍സിങ് എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഒന്നരവര്‍ഷംകൊണ്ട് പണി പുര്‍ത്തീകരിക്കാനാണ് തീരുമാനം. പുരുഷന് കടലുണ്ടി ... Read more