Tag: ആലപ്പുഴ
ഹർത്താലിനെതിരെ പ്രതിഷേധവുമായി ടൂറിസം മേഖല
ഹർത്താലുകൾക്കും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനെതിരെയും സംസ്ഥാനത്തെ ടൂറിസം മേഖല പ്രതിഷേധവുമായി തെരുവിലേക്ക്. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തും. പാളയം രക്തസാക്ഷി മണ്ത്തിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വരെയാണ് ജാഥ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ നടക്കുന്ന മൗനജാഥയിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം ( എ പി ടി ), ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബ് (ടി പി സി ), കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (കാറ്റോ ) ‘ കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ( സി കെ ടി ഐ ) എന്നിവരും പങ്കാളികളാകും . നാടിനെ നടുക്കിയ മഹാ പ്രളയത്തിന്റെ ആഘാതം പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല, പുതിയ ടൂറിസം സീസണ് ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും ... Read more
കേരളത്തിലേക്ക് ക്ഷണിച്ചത് അംഗീകാരം: അല്ലു അര്ജുന്
പുന്നമടക്കായല്‍ കാത്തിരുന്ന അതിഥിയായിരുന്നു അല്ലു അര്ജുന്. നിരവധി തവണ സിനിമ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയിട്ടുള്ള അല്ലു അര്ജുന് ആദ്യമായിട്ടാണ് അതിഥിയായി ഇവിടേക്ക് എത്തുന്നത്. അല്ലു അര്ജുന് എന്ന പേരു കേട്ടപ്പോഴേ ചെറുപ്പക്കാര്‍ ആര്‍പ്പുവിളിയോടെയാണ് താരത്തെ സ്വീകരിച്ചത്. ‘എല്ലാവര്ക്കും നമസ്ക്കാരം’ എന്നു മലയാളത്തില്‍ അഭിവാദ്യം ചെയ്തപ്പോള്‍ ആരവത്തില്‍ കൈയ്യടിയും ചേര്‍ന്നു. വള്ളംകളി വേദിയിലെത്താന്‍ അവസരമൊരുക്കിയ സര്‍ക്കാരിനും കേരള ജനതയ്ക്കും നന്ദി പറഞ്ഞായിരുന്നു പ്രസംഗം. ഹൈദരബാദില്‍ നിന്നാണ് വരുന്നത്. എങ്ങോട്ട് പോകുന്നു എന്ന് പലരും ചോദിച്ചു. കേരളത്തിലേക്ക് അതും വള്ളംകളി കാണാന്‍ എന്ന് പറഞ്ഞപ്പോള്‍ അതൊരു തെലുങ്കു താരത്തിന് കിട്ടുന്ന ബഹുമതിയാണ് എന്ന് അല്ലു അര്ജുന് പറഞ്ഞു.
ജലമേളയ്ക്കൊരുങ്ങി പുന്നമടക്കായല്‍; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
പ്രളയദുരിതത്തില്‍ നിന്ന് മുന്നേറി അവര്‍ ഒരുങ്ങി. 66ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയാണ് ഇത്തവണത്തേത്. 81 ജലരാജാക്കന്മാര് ആണ് ഇക്കുറി നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്‍ജ്ജുനനോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും മുഖ്യാത്ഥികളായെത്തും. ഉദ്ഘാടനത്തിന് ശേഷം ആദ്യം നടക്കുന്നത് ചെറു വള്ളങ്ങളുടെ ഹീറ്റ്്സ് മല്‍സരങ്ങളാണ്. ഉച്ചതിരഞ്ഞ് മൂന്നിനാണ് ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍. ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ക്ക് ശേഷം വനിതകളുടെ മല്‍സരങ്ങള്‍ നടക്കും. പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരം നടക്കും. വൈകിട്ട് അഞ്ചരയോടെയാണ് ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍. സ്റ്റാര്‍ട്ടിംഗിന് ഇത്തവണ നൂതന സാങ്കേതിക വിദ്യയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ വള്ളങ്ങള്‍ക്കും ഒരേ സമയം മാത്രം പുറപ്പെടാന്‍ കഴിയുന്ന സംവിധാനമാണിത്. ഗവര്‍ണര്‍ക്കും മുഖ്യഅതിഥികള്‍ക്കൊപ്പം മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരന്, കേന്ദ്രമന്ത്രി ... Read more
മാന്നാർ മഹാത്മ വള്ളംകളിക്ക് കേന്ദ്രം അഞ്ചുലക്ഷം രൂപ അനുവദിച്ചു
നവംബർ 11 നു ഞായറാഴ്ച മാന്നാറിൽ നടക്കുന്ന മഹാത്മാ വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രസ്തുത തുക മഹാത്മ വള്ളംകളി കമ്മിറ്റിക്ക് മന്ത്രി കൈമാറും. പമ്പയിലാണ് എല്ലാവർഷവും മഹാത്മ ഗാന്ധിയുടെ പേരിലുള്ള ജലോത്സവം സംഘടിപ്പിച്ചു വരുന്നത്.
ഹൗസ്ബോട്ട് റാലിയില്‍ മുഖ്യാതിഥി കേദാര്‍ ജാദവ്; ചരിത്ര യാത്ര ആസ്വദിക്കാന്‍ ആലപ്പുഴയിലേക്ക് പോരൂ ..
നവംബര്‍ രണ്ടിലെ ഹൗസ്ബോട്ട് റാലിയ്ക്ക് ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായ ഹൗസ് ബോട്ട് റാലി ഗിന്നസ് റിക്കോഡ് ബുക്കില്‍ കയറുമെന്ന് ഉറപ്പ്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാകും മുഖ്യാതിഥി. പ്രളയത്തിനു ശേഷം തിരിച്ചു വരവിന്റെ പാതയിലുള്ള ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരുക എന്നതാണ് ഹൗസ്ബോട്ട് റാലിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ ആലപ്പുഴ ഡിടിപിസിയുടെ സെക്രട്ടറി എം മാലിന് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പൊതുജനങ്ങള്‍ക്കു ഡിടിപിസിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സൗജന്യ യാത്ര ചെയ്യാം.. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നിന്നു തുടങ്ങി കൈനകരി, ഇരുമ്പനം കായല്‍ ചുറ്റി മൂന്നു മണിക്കൂര്‍ ഹൗസ്ബോട്ട് യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. ഹൗസ്ബോട്ടുകള്‍ക്ക് പുറമേ ഇവയുടെ ചെറു പതിപ്പായ ശിക്കാര വള്ളങ്ങളും റാലിയില്‍ അണിചേരുമ്പോള്‍ ഇതൊരു അപൂര്‍വ കാഴ്ചാനുഭവം ആകും എന്നതില്‍ തര്‍ക്കമില്ല. രാവിലെ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖര്‍ റാലിയില്‍ അണിചേരും.
ആലപ്പുഴ ബീച്ചില്‍ തുറമുഖ മ്യൂസിയം ഒരുങ്ങുന്നു
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ കഴിഞ്ഞ കാല പ്രൗഢിയും ശേഷിപ്പുകളും കോര്‍ത്തിണക്കി തുറമുഖ മ്യൂസിയം ആലപ്പുഴ ബീച്ചില്‍ ഒരുങ്ങും. മ്യൂസിയത്തിന്റെ രൂപകല്പനയെക്കുറിച്ചും നിര്‍മാണ പദ്ധതികളെക്കുറിച്ചുമുള്ള പ്രാഥമിക ചര്‍ച്ച ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ സംഘടിപ്പിച്ചു. ധന കാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനായിരുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്രപരിപാടിയുടെ ഭാഗമാണ് തുറമുഖ മ്യൂസിയം. പൈതൃകപദ്ധതിയില്‍ നഗരറോഡുകളും പാലങ്ങളും നവീകരിക്കും. കനാല്‍ക്കരകളിലൂടെ നടപ്പാതയും സൈക്കിള്‍ട്രാക്കും ഉള്‍പ്പെടുത്തും. കെ.എസ്.ആര്.ടി.സി. കേന്ദ്രീകരിച്ചുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബ്, കനാലുകളുടെ നവീകരണം, നഗരശുചിത്വം എന്നിവയും നടപ്പാക്കും. പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായി നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള 50 മന്ദിരങ്ങള്‍ സംരക്ഷിക്കും. ഈ മന്ദിരങ്ങള്‍ 20 എണ്ണം മ്യൂസിയങ്ങളാക്കി മാറ്റും. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളായിരിക്കും ഇവ. ഇതിനോടനുബന്ധിച്ച് സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തും. പൈതൃകപദ്ധതിയില്‍ ഒരുക്കുന്ന മ്യൂസിയങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായത് തുറമുഖ മ്യൂസിയമാണ്. ആലപ്പുഴ തുറമുഖത്തിന്റെ പശ്ചാത്തലവും ... Read more
ഹൗസ് ബോട്ട് റാലി നവംബർ 2ന്; നെഹ്രുട്രോഫിക്ക് അതിഥികൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ
ആലപ്പുഴയിലെ ടൂറിസം മേഖല തിരിച്ചു വരുന്നു. വിനോദ സഞ്ചാരത്തിന് ആലപ്പുഴ പൂർണ സജ്ജമെന്ന് പ്രഖ്യാപിച്ച് നവംബർ 2ന് ഹൗസ് ബോട്ട് റാലി നടക്കും. ഹൗസ് ബോട്ടുകൾ, ശിക്കാരകൾ തുടങ്ങി ചെറുവള്ളങ്ങൾ വരെ അണിനിരക്കുന്ന റാലി ലോകചരിത്രത്തിൽ തന്നെ ആദ്യമാണ്. നേരത്തെ ഈ മാസം 5 ന് നടത്താനിരുന്ന റാലി കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. നവംബർ 2ലെ ഹൗസ് ബോട്ട് റാലിക്കു പിന്നാലെ 10 ന് നെഹ്രു ട്രോഫി വള്ളംകളിയും വരുന്നുണ്ട്.ഇതോടെ ആലപ്പുഴയിലെ ഹൗസ് ബോട്ട് അടക്കമുള്ള വിനോദ സഞ്ചാര രംഗം പൂർവ സ്ഥിതിയിലാകുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി എം മാലിൻ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. വള്ളംകളിക്ക് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അതിഥികളായെത്തും. നവംബർ 1ന് ഇന്ത്യ – വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത് നടക്കുന്നതിനാൽ ഹൗസ് ബോട്ട് റാലിക്ക് ക്രിക്കറ്റ് താരങ്ങളെ അതിഥികളായി കിട്ടുമോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും എം മാലിൻ പറഞ്ഞു. നവംബർ 2 ... Read more
ഹൗസ്ബോട്ട് റാലി മാറ്റി; പുതിയ തീയതി പിന്നീട്
ടൂറിസം മേഖലയുടെ തിരിച്ചു വരവ് അറിയിച്ച് നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന ഹൗസ്ബോട്ട് റാലി മാറ്റി. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ തീയതി ഈ മാസം പത്തിന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആലപ്പുഴ ഡിടിപിസി സെക്രട്ടറി എം മാലിന് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്വാട്ടേഴ്സ്’ എന്ന പേരില്‍ ഒക്ടോബര്‍ അഞ്ചിനാണ് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി, ആലപ്പുഴ പ്രളയത്തെ അതിജീവിച്ചതെങ്ങനെ എന്നു വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയൊക്കെ ഡിടിപിസി ആസൂത്രണം ചെയ്തിരുന്നു. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍, ചെറു വള്ളങ്ങള്‍ എന്നിവ അണിനിരക്കുന്ന റാലി ഇത്തരത്തില്‍ ലോകത്ത് തന്നെ ആദ്യമായിരുന്നു. റാലി നടക്കുന്ന മൂന്ന് മണിക്കൂര്‍ പൊതുജനങ്ങള്‍ക്കു കായല്‍ ... Read more
ആലപ്പുഴയ്ക്ക് കരുത്തേകാന്‍ ബോട്ട് റാലിയുമായി ഡി റ്റി പി സി
പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്വാട്ടേഴ്സ്’ എന്ന കാമ്പ്യനുമായി ആലപ്പുഴ ഡി ടി പി സി ഒക്ടോബര്‍ അഞ്ചിന് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും തുടര്‍ന്ന് ആലപ്പുഴ പ്രളയത്തെ അതിജീവിച്ചതെങ്ങനെ എന്ന് അറിയിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്. ശേഷം 10.30ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്ത് കൊണ്ട് ബോട്ട് റാലി ആരംഭിക്കും. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍,ചെറു വള്ളങ്ങളും കൂടിയാണ് റാലി നടത്തുന്നത്. റാലി നടക്കുന്ന മൂന്ന് മണിക്കൂര്‍ കായല്‍ ഭംഗികള്‍ സൗജന്യമായി ആസ്വദിക്കാം. ആലപ്പുഴ സുരക്ഷിതമാണ് എന്ന് സന്ദേശമാണ് ബോട്ട് റാലിയിലൂടെ ഡി ടി പി സി മുന്നോട്ട് വെക്കുന്നത്. പ്രളയാനന്തരം കായല്‍ ഭംഗി ... Read more
കേരള തീരത്ത് ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി , പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ഇന്ന് രാത്രി പതിനെന്ന് മണിവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുക്തഫലമാണിത്. മീന്‍പിടുത്തക്കാരും , വിനോദസഞ്ചാരികളും, തീരദേശനിവാസികളും മുന്നറിയിപ്പുകള്‍ പരിഗണിച്ച് പ്രവര്‍ത്തിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. 1 . വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. 2 . തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്പിടിക്കുന്നവര് കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. 3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ അകലം പാലിക്കേണ്ടതാണ് 4 . തീരങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതിനാല്‍ വിനോദ സഞ്ചാരികള്‍ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കുക. 5. ബോട്ടുകളും വള്ളങ്ങളും തീരത്ത് നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും ... Read more
സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ
സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയതിന് പിന്നാലെ ഡിസംബറില്‍ ആലപ്പുഴയില്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. പ്രളയത്തിന് പിന്നാലെ കലോത്സവം നടത്തേണ്ടയെന്ന തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയാണ് സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മാന്വല്‍ പരിഷ്കരണ സമിതിയാണ് തീരുമാനമെടുത്തത്. മേളകളുടെ തിയതിയെക്കുറിച്ച് നാളെ ചേരുന്ന ഗുണ നിലവാര പരിശോധന കമ്മറ്റി അന്തിമ തീരുമാനമെടുക്കും . ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സ്കൂള്‍ കലോത്സവത്തില്‍ ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. ചെലവ് കുറക്കാന്‍ ശ്രമിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്കൂള്‍ തലത്തില്‍ അവസാനിക്കും. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതേസമയം കായിക മേള അടുത്തമാസം തിരുവനന്തപുരത്തും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്തും ശാസ്ത്രമേള നവംബറില്‍ കൊല്ലത്തും നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
അതിജീവിച്ച് കേരളം; വിനോദസഞ്ചാരികളുമായി പ്രത്യേക വിമാനം നാളയെത്തും
പ്രളയാനന്തരം തിരിച്ചുവരവിന് തയ്യാറെടുത്ത് സംസ്ഥാന വിനോദസഞ്ചാര മേഖല. മഴക്കെടുതിയ്ക്ക് ശേഷം സീസണിലെ വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തും. Kochi Airport ഓസ്ട്രേലിയയില്‍ നിന്നെത്തുന്ന വിമാനം വൈകുന്നേരം ആറുമണിക്കാണ് കൊച്ചിയിലെത്തുന്നത്. 60 വിനോദസഞ്ചാരികളുമായി എത്തുന്ന വിമാനത്തിന് വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഡിവൈന്‍ വൊയേജസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. ഓസ്ട്രേലിയയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് വഴിയാണ് സംഘം ഇന്ത്യയില്‍ യാത്ര നടത്തുന്നത്. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളം സഞ്ചാരികള്‍ക്കായി തയ്യാറായി എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവ് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തുന്ന സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എന്നിവടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കും. അവിടെ അവര്‍ക്കായി തനത് ... Read more
ആലപ്പുഴ എ സി റോഡില്‍ ഗതാഗതം പുനരാരംഭിച്ചു
പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ – ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. കിര്‍ലോസ്കറിന്റെ രണ്ട് കൂറ്റന്‍ പമ്പുകളും കൂടി പ്രവര്‍ത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍ദേശം ഇതോടെ പ്രാവര്‍ത്തികമായതായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ പി ഹരന്‍ബാബു പറഞ്ഞു.
കേരളത്തിന് കൈത്താങ്ങായി കെഎസ്ആര്‍ടിസി
പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും മുടങ്ങാതെ സര്‍വീസ് നടത്തി ഒരുനാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതു ഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര് ടി സി.വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍. മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ എസ് ആര് ടി സി പ്രശ്നബാധിത റൂട്ടുകളില്‍ സ്പെഷ്യല്‍ സര്‍വ്വീസുകളും നടത്തിയത്. വെള്ളം കയറിയതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ട റൂട്ടുകളില്‍ ജീവനക്കാര്‍ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം. നിലവില്‍ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചേര്‍ത്തല,ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നായി 348 ബസുകളാണ് സര്‍വ്വീസ് നടത്തേണ്ടിയിരുന്നത്. ഇവയില്‍ 85 ബസുകള്‍ പൂര്‍ണമായും വെള്ളം കയറിയ ... Read more
എറണാകുളം-തിരുവനന്തപുരം സ്പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ്
മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി എറണാകുളം ജംക്ഷനില്‍ നിന്ന് ഇന്ന് മുതല്‍ സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകളും ജംക്ഷനിലേക്കു രാവിലെ 9നു സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളം ജംക്ഷനില്‍നിന്ന് രാവിലെ 11 മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തും. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരിക്കുംപുഴ, കഴക്കൂട്ടം, കൊച്ചുവേളി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയന്‍കീഴ്, മുരിക്കുംപ്പുഴ, കഴക്കൂട്ടം, കൊച്ചുവേളി