Tag: ആറന്മുള
മത്സരങ്ങള്‍ ഒഴിവാക്കി ഇന്ന് ആറന്മുള ജലമേള
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആറന്മുളയില് ഇന്ന് ഉത്തൃട്ടാതി ജലമേള ചടങ്ങ് മാത്രമായി നടക്കും. ക്ഷേത്രത്തിലേക്ക് എത്താന്‍ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങു മാത്ര പൂര്‍ത്തിയാക്കാനാണ് പള്ളിയോടെ സേവാസംഘത്തിന്റെ തീരുമാനം. രാവിലെ ഔദ്യോഗിക ചടങ്ങുകള്‍ ഒന്നുമില്ലാതെ സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. ക്ഷേത്രക്കടവില്‍ വെറ്റില, പുകയില, അവില്‍പൊതി എന്നിവ നല്കി പള്ളിയോടങ്ങ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയോടങ്ങളെ സ്വീകരിക്കും. ഇതല്ലാതെ മറ്റൊരു ചടങ്ങും ഈ വര്‍ഷം ഉണ്ടാവില്ല.
കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖലയും
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിനെ കരകയറ്റാന്‍ ടൂറിസം മേഖലയും. മഴക്കെടുതി രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലെ ജനങ്ങളേയും വീടുകളേയും പുനരധിവസിപ്പിക്കുന്നതിന് വേണ്ടി തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന് കൗണ്‍സിലെ 66 അംഗങ്ങള്‍ ആറുമുളയിലെത്തി. ആറന്മുളയില് പ്രളയം ബാധിച്ച 30 വീടുകള്‍ പൂര്‍ണമായും വൃത്തിയാക്കുകയും 20 വീടുകള്‍ ഭാഗികമായി വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകളെയും ജനങ്ങളേയും പുനരധിവസിപ്പിക്കുവാന്‍ നിരവധി പ്രവര്‍ത്തികളാണ് നടന്ന് വരുന്നത്. പ്രളയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഇടുക്കി ജില്ലയിലെ പ്രദേശം കൂടിയാണ് തേക്കടി അവിടെ നിന്നും ഇത്തരത്തിലൊരു സന്നദ്ധപ്രവര്‍ത്തി മാതൃകപരമാണ്.
പ്രളയക്കെടുതി: ആറമുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി
പ്രളയദുരന്തത്തെ തുടര്‍ന്ന് ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി നടത്താന്‍ തീരുമാനം. ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചടങ്ങുകള്‍ ചുരുക്കും. തിരുവോണത്തോണി യാത്രയും ആചാരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കി. ഒക്ടോബര്‍ രണ്ട് വരെ നടത്താനിരുന്ന ഈ വര്‍ഷത്തെ വഴിപാട് വള്ളസദ്യ പൂര്‍ണ്ണമായും റദ്ദാക്കി. പള്ളിയോടങ്ങള്‍ക്കും കരക്കാര്‍ക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാര്‍ക്കുമായി പള്ളിയോട സേവാസംഘം നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി