Tag: ആന്ധ്രാപ്രദേശ്
ഏഴു നദികള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നൊരു ദൈവം
വര്‍ഷത്തില്‍ ഒരിക്കല്‍ ജലത്തിനടിയില്‍ പോകുന്ന ആലുവാ ശിവക്ഷേത്രത്തിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ വര്‍ഷത്തില്‍ പകുതിയിലധികവും ജലത്തിനടിയലില്‍ കഴിയുന്നൊരു ക്ഷേത്രത്തിനെ നമുക്ക് പരിചയപ്പെടാം. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ സ്ഥിതി ചെയ്യുന്ന സംഗമേശ്വര ക്ഷേത്രത്തിനെക്കുറിച്ചാണ് പറയുന്നത്. ഒരാണ്ടിന്റെ മുക്കാല്‍ പങ്കും ഏഴുനദികള്‍ തങ്ങളുടെ ജലത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം. ക്ഷേത്രനട തുറന്നൊന്ന് തൊഴണമെങ്കില്‍ മഴയൊഴിയുന്ന വേനല്‍ വരണം. അപ്പോള്‍ വെള്ളത്തിന് മുകളില്‍ ക്ഷേത്രക്കെട്ടുകള്‍ ഉയര്‍ന്ന് വരും. ആന്ധ്രാപ്രദേശില്‍ കുര്‍ണൂല്‍ ജില്ലയിലെ മുച്ചുമാരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തെ പറ്റിയുള്ള ഐതീഹ്യം പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. അജ്ഞാതവാസക്കാലത്ത് കുര്‍ണൂലിലെത്തിയ പാണ്ഡവര്‍, യാത്രാമധ്യേ, തങ്ങള്‍ സന്ദര്‍ശിച്ച ശ്രീശൈലം മല്ലികാര്‍ജുന ക്ഷേത്രത്തിലുള്ളതുപോലൊരു ശിവലിംഗം കുര്‍ണൂലിലും സ്ഥാപിക്കണമെന്നു തീരുമാനിച്ചു. അതിനായി ധര്‍മ്മരാജാവായ യുധിഷ്ഠിരന്, സഹോദരനായ ഭീമനോട് കാശിയില്‍ നിന്നും ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഭീമന് കാശിയില്‍ നിന്നും കൊണ്ട് വന്ന ശിവലിംഗം, കൃഷ്ണ നദിയും തുംഗഭദ്ര നദിയും സംഗമിക്കുന്ന സ്ഥലത്താണ് പ്രതിഷ്ഠിച്ചത്. ഈ ഇരു ... Read more
പേരിനൊപ്പം വാഹന രജിസ്ട്രേഷനും മാറാന്‍ പശ്ചിമ ബംഗാള്‍
നാമമാറ്റത്തിനുള്ള തയാറെടുപ്പിലാണ് പശ്ചിമ ബംഗാള്‍. ബംഗ്ലയെന്നാണ് ഈ സംസ്ഥാനത്തിന്റെ പുതിയ പേര്. പേര് മാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടാകുന്ന പ്രധാനമാറ്റമാണ് വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ സംസ്ഥാനങ്ങളുടെ പേര് രേഖപ്പെടുത്തുന്നതിനുള്ള കോഡ് മാറുന്നത്. നിലവില്‍ വെസ്റ്റ് ബംഗാളിന്റെ ചുരുക്ക പേരായി WB എന്നാണ് നമ്പര്‍ പ്ലേറ്റില്‍ ആലേഖനം ചെയ്യുന്നത്. എന്നാല്‍ പേര് മാറുന്നതിനൊപ്പം ഇതും മാറുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാകുമ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ BA,BG,BL എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും രേഖപ്പെടുത്തുക. ഇതില്‍ BA യ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പേര് മാറുന്നതിനൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷനും മാറുന്നത് ആദ്യത്തെ സംഭവമല്ല. ഉത്തരാഞ്ചല്‍ എന്ന സംസ്ഥാനം ഉത്തരാഖണ്ഡായി മാറിയതിനെ തുടര്‍ന്ന് വാഹനങ്ങളുടെ രജിസ്ട്രേഷന് UA എന്നത് UK ആയി മാറിയിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന രൂപപ്പെട്ടപ്പോള്‍ TS എന്ന പുതിയ രജിസ്ട്രേഷന് സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ വിഭജനത്തിന് മുമ്പ് ആന്ധ്രയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ തെലുങ്കാനയില്‍ പോലും AP രജിസ്ട്രേഷനിലാണ് ഓടുന്നത്. 1930 കാലഘട്ടത്തില്‍ BMC ... Read more