Tag: ആടുദുരൈ

ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍

രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പ്രത്യേക സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തും. രാം സേതു എക്‌സ്പ്രസ് – തമിഴ്‌നാട് ടെംപിള്‍ ടൂര്‍ എന്ന പേരില്‍ സംസ്ഥാനത്തെ 15 തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. താംബരം സ്റ്റേഷനില്‍ നിന്നു 28നു പുലര്‍ച്ചെ 12.15നു പുറപ്പെടുന്ന ട്രെയിന്‍ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്തു മാര്‍ച്ച് 3ന് തിരികെയെത്തും. 4 ദിവസത്തെ തീര്‍ഥാടന യാത്ര പാക്കേജാണു സ്‌പെഷല്‍ ട്രെയിനില്‍ നല്‍കുന്നത്. യാത്രയും ഭക്ഷണവും ഉള്‍പ്പെടെ 4,885രൂപയാണു ചാര്‍ജ്. താംബരം, ചെങ്കല്‍പെട്ട്, തിണ്ടിവനം, വില്ലുപുരം, വിരുദാചലം തുടങ്ങിയ സ്റ്റേഷനുകളിലാണു സ്റ്റോപ്പുകള്‍. വിവരങ്ങള്‍ക്ക് portalwww.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 9003140681 / 680. ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം, സമയപുരം മാരിയമ്മന്‍ ക്ഷേത്രം, തിരുവണൈക്കാവല്‍ ജംബുകേശ്വരര്‍ ക്ഷേത്രം, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തഞ്ചാവൂര്‍ ബൃഹദീശ്വരര്‍ ... Read more