Tag: ആകാശ വിസ്മയം
പുതുവര്‍ഷത്തില്‍ അഞ്ച് ഗ്രഹണങ്ങള്‍; രണ്ടെണ്ണം ഇന്ത്യയില്‍ കാണാം
അടുത്തവര്‍ഷം ആകാശത്ത് വിസ്മയം സൃഷ്ടിക്കുന്ന അഞ്ചു ഗ്രഹണങ്ങള്‍, എന്നാല്‍ ഇതില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് കാണുവാന്‍ സാധിക്കൂ. ജനുവരി ആറിനാണ് ഇക്കൊല്ലത്തെ ആദ്യത്തെ ഗ്രഹണം. അന്നുണ്ടാകുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍നിന്നു കാണാന്‍ കഴിയില്ലെന്ന് ഉജ്ജയിനി ആസ്ഥാനമായ ജിവാജി ഒബ്സര്‍വേറ്ററിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രകാശ് ഗുപ്ത് പറഞ്ഞു. ജനുവരി 21-ന് പൂര്‍ണ ചന്ദ്രഗ്രഹണം. ഗ്രഹണസമയം നമുക്കു പകലായതിനാല്‍ അതും കാണാനാകില്ല. ജൂലൈ രണ്ടിനു പൂര്‍ണസൂര്യഗ്രഹണമുണ്ട്. അതു സംഭവിക്കുന്ന നമ്മുടെ രാത്രിസമയത്തായതിനാല്‍ കാണാന്‍ കഴിയില്ല. ജൂലൈ 16-17നുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26-നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും. ചന്ദ്രനു ചുറ്റും മോതിരവളയം പോലെ പ്രകാശം കാണാനാകുന്ന സൂര്യഗ്രഹണമാണു ഡിസംബറിലുണ്ടാകുക. ഇക്കൊല്ലം മൂന്നു പൂര്‍ണ ചന്ദ്രഗ്രഹണങ്ങളും രണ്ടു ഭാഗിക സൂര്യഗ്രഹണങ്ങളുമാണുണ്ടായത്.