Tag: അഭിലാഷ് ടോമി

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി;സുരക്ഷിതനെന്ന് നാവികസേന

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട ഇന്ത്യന്‍ നാവികസേന കമ്മാന്റര്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു. അപകടത്തില്‍ പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഗ്രിഗറിനെ രക്ഷിക്കാനായി ഫ്രഞ്ച് കപ്പല്‍ ഓസിരിസ് ഇപ്പോള്‍ നീങ്ങുകയാണ്. ഇദ്ദേഹവും അഭിലാഷ് ടോമിക്ക് സമീപത്ത് തന്നെയുണ്ടെന്നാണ് വിവരം. അഭിലാഷ് ടോമിക്ക് ഇപ്പോഴും ബോധമുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നാണ് കപ്പലില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. അദ്ദേഹത്തിന് വെളളവും ഭക്ഷണവും നല്‍കി. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷ് ടോമിക്ക് അടുത്തേക്ക് എത്തിയത്. അദ്ദേഹത്തിന് പ്രാഥമിക വൈദ്യശുശ്രൂഷകള്‍ക്ക് ശേഷം ഓറഞ്ച് നിറത്തിലുളള സ്‌ട്രെച്ചറിലാണ് മാറ്റിയത്. പായ്വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷ് ടോമിയുടെ നടുവിനാണ് പരിക്കേറ്റിരിക്കുന്നത്. അദ്ദേഹത്തിന് അനങ്ങാന്‍ സാധിക്കാത്ത നിലയിലാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗത്തില്‍ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് ശ്രമം. ഓസിരിസ് കപ്പലിനെ ബന്ധിപ്പിച്ച യാനങ്ങളാണ് ഇപ്പോള്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനായി എത്തിയിരിക്കുന്നത്. ഇത് രണ്ട് സോഡിയാക് ബോട്ടുകളാണ്. അഭിലാഷ് ടോമിയുടെയും ഇദ്ദേഹം യാത്ര ചെയ്ത തുരിയ പായ്വഞ്ചിയുടെ ... Read more

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; നാവികന്‍ അഭിലാഷ് സുരക്ഷിതന്‍ തിരച്ചിലിന് ഇന്ത്യന്‍ നേവിയും

ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‌വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി.ഗുരുതര പരുക്കുണ്ടെന്നും സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും സന്ദേശം. കണ്ടെത്താന്‍ വിപുലമായ തിരച്ചിലിന്       നാവികസേനയും    ഐഎന്‍എസ് സത്പുരയും . എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോര്‍ഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ ... Read more