Tag: അബുദാബി
അബുദാബി വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്
അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകുന്നു. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ മാത്രം 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം, സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ്, ഐഡക്സ് എക്സിബിഷന്, അബുദാബി റീടൈല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, പുസ്തകോത്സവം എന്നിവയെല്ലാം വിദേശ സഞ്ചാരികളെ അബുദാബിയില്‍ എത്തിച്ചു. സന്ദര്‍ശകര്‍ക്കായി തുറന്ന് നല്കിയ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഖസ്ര് അല്‍ വതന്‍, വാര്‍ണര്‍ബ്രോസ്, അല്‍ ഹൊസന്‍ സാംസ്കാരിക കേന്ദ്രം എന്നിവയെല്ലാം സന്ദര്‍ശകരുടെ ഇഷ്ടയിടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ഹോട്ടലുകളിലും 79 ശതമാനവും അതിഥികളുണ്ട്. മുറികളില്‍ നിന്നുള്ള വരുമാനം 24 ശതമാനമായും ഭക്ഷ്യ, പാനീയങ്ങളില്‍ നിന്നുള്ള വരുമാനം 10.4 ശതമാനമായും ഉയര്‍ന്നു. അബുദാബിയിലെ 169 ഹോട്ടലുകളിലും അപ്പാര്‍ട്ടമെന്റുകളിലുമായി 2019 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 12,91,482 സന്ദര്‍ശകരെത്തി. അമേരിക്ക, ... Read more
യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍
അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് യുഎഇയില്‍ ഇസ്റാഅ് മിഅ്റാജ് അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അബുദാബി എയര്‍പേര്‍ട്ടില്‍ വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്സും അറിയിച്ചു. 29നാണ് എമിറേറ്റ്സ് വിമാനങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളത്. ഏപ്രില്‍ രണ്ട് വരെ തിരക്ക് തുടരും. ഇക്കാലയളവില്‍ എമിറേറ്റ്സിന് മാത്രം 1.6 ലക്ഷം യാത്രക്കാരുണ്ടെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ... Read more
കലയുടെ വസന്തമൊരുക്കി ആര്‍ട്ട് ദുബൈ ഇന്ന് ആരംഭിക്കും
കലയുടെ വിവിധഭാവങ്ങള്‍ വിരിയുന്ന ആര്‍ട്ട് ദുബൈ 2019 ഇന്ന് തുടങ്ങും. പ്രാദേശിക-അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13-ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80-ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളില്‍നിന്നുള്ള 90 പ്രശസ്ത ഗാലറികള്‍ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500-ലധികം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക-ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചര്‍ച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബല്‍ ആര്‍ട്ട് ഫോറം കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും പ്രയോജനപ്പെടും. യു.എ.ഇ. നൗ, റെസിഡന്റ്സ് എന്നീ വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദീനത്ത് ജുമേരയില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ ഗാലറി വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 20 -ാം നൂറ്റാണ്ടിലെ പ്രമുഖരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. യു.എ.ഇ.യില്‍ നിന്നുള്ള കലാകാരന്മാരുടെയും ഓണ്‍ലൈന്‍ കൂട്ടായ്മകളുടേയും സൃഷ്ടികളാണ് യു.എ.ഇ. നൗ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശേഖരത്തിലുള്ള സഹിഷ്ണുതയുടെ ... Read more
സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി ഫീസ് പകുതിയാക്കി കുറച്ച് അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം (ഡിസിടി). ഇതിനു പുറമേ 50 കോടി ദിര്‍ഹത്തിന്റെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം ഫീസ് ആറില്‍നിന്ന് 3.5 ശതമാനമായും മുനിസിപ്പാലാറ്റി ഫീസ് 4ല്‍നിന്ന് 2 ശതമാനമായുമാണ് കുറച്ചത്. മൂന്നു വര്‍ഷത്തിനകം 100 കോടി ദിര്‍ഹത്തിന്റെ ഫീസിളവാണ് ഇതുവഴി ലഭ്യമാകുകയെന്ന് ഡിസിടി അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു. എണ്ണയിതര മേഖലയുടെ വികസനം ലഭ്യമിട്ടാണ് ടൂറിസം രംഗത്ത് 50 കോടി ദിര്‍ഹം നിക്ഷേപിക്കുന്നത്. അബുദാബി എമിറേറ്റിന്റെ വികസനത്തിനായി കിരീടാവകാശിയും സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നേരത്തേ പ്രഖ്യാപിച്ച 5000 കോടി ദിര്‍ഹത്തിന്റെ ഗദാന്‍ 21 പദ്ധതിയുടെ ഭാഗമാണിത്. സാമ്പത്തിക, വൈജ്ഞാനിക, സാമൂഹിക, ജീവിത മേഖലകളിലാണ് തുക വിനിയോഗിക്കുക. ഇതിന്റെ ഗുണം സ്വദേശികള്‍ക്കു മാത്രമല്ല, താമസക്കാര്‍ക്കും ബിസിനസ് ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഹോട്ടല്‍മുറിക്ക് ദിവസേന നല്‍കേണ്ട ... Read more
അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നു
കാത്തിരിപ്പിന് അവസാനമായി. അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഇതോടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുതിയ പേരുമായി. രാഷ്ട്രത്തിന്റെ കൊട്ടാരം എന്നര്‍ഥം വരുന്ന ഖസ്ര് അല്‍ വതന്‍ എന്നായിരിക്കും കൊട്ടാരം ഇനി അറിയപ്പെടുക. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ ചേര്‍ന്നാണ് കൊട്ടാരം സന്ദര്‍ശകര്‍ക്കായി സമര്‍പ്പിച്ചത്. യു.എ.ഇ.യുടെ സാംസ്കാരിക പൈതൃകം അമൂല്യമായതാണെന്നും അത് ഇന്നത്തെയും നാളെത്തെയും തലമുറയ്ക്കായി പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. സമൂഹവും സംസ്കാരവുംതമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്ന മഹത്തരമായ ഉദ്യമമാണ് ഇതിലൂടെ നിര്വഹിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയുടെ ശക്തമായ സന്ദേശവും പൈതൃകവും വരും തലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിലൂടെ അടയപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. സാംസ്കാരിക വിനിമയത്തിലൂടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന ... Read more
അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രം; നിര്‍മ്മാണം ഏപ്രില്‍ 20ന് ആരംഭിക്കും
അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും. ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സ്വാമി മഹാരാജിന്റെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 29 വരെയാണ് ശിലാന്യാസ ചടങ്ങുകൾ നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പൽവഴിയും വിമാനമാർഗവും വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും. 2020 ഏപ്രിലിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കമെന്ന് ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന് വേണ്ടി കഴിഞ്ഞ ദിവസം യു എഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്. 13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം നടക്കുന്നത്. എല്ലാ മതവിഭാഗങ്ങളെയും സംസ്കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ... Read more
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കും
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്ക്കറ്റ്, ദോഹ, ബഹ്റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വര്‍ധിച്ച ആവശ്യമുണ്ട്. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നത്. കണ്ണൂരില്‍ നിന്ന് വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ... Read more
അംഗീകാരങ്ങളുടെ മികവുമായി അബുദാബി യാസ് ഐലന്‍ഡ്
യാസ് ഐലന്‍ഡിന് അംഗീകാരങ്ങളുടെ വര്‍ഷമായി 2018. അബുദാബിയിലെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ യാസ് ഐലന്‍ഡിന് പ്രാദേശിക, മേഖലാ രാജ്യാന്തര അംഗീകാരങ്ങളടക്കം ഈ വര്‍ഷം 34 പുരസ്കാരങ്ങളാണ് ലഭിച്ചത്. സേവനങ്ങളുടെയും സൌകര്യങ്ങളുടെയും മികവാണ് ഈ നേട്ടത്തിന് നിദാനമെന്ന് മിറല്‍ ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. ഏറ്റവും പുതുതായി തുറന്ന വര്‍ണര്‍ ബ്രോസ് വേള്‍ഡും ഇതിന് ആക്കം കൂട്ടി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന്റെ മധ്യപൂര്‍വദേശത്തെ ഏറ്റവും നല്ല തീംപാര്‍ക്കായി ഈ വര്‍ഷം തിരഞ്ഞെടുത്തത് യാസ് ഐലന്‍ഡിലെ ഫെറാരി വേള്‍ഡ് അബുദാബിയെയാണ്. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും മനോഹരമായ 100 സ്ഥലങ്ങളിലൊന്നായി വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബിയെ തിരഞ്ഞെടുത്തു. ട്രിപ് അഡൈ്വസേഴ്സിന്റെ ഹാള്‍ ഓഫ് ഫെയിം, മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും വച്ച് ഏറ്റവും മികച്ച വാട്ടര്‍ പാര്‍ക്ക്, വാട്ട്സ് ഓണ്‍ അബുദാബിയുടെ ഫേവറേറ്റ് ഡേ ഔട്ട്, ഫേവറേറ്റ് ലേഡീസ് നൈറ്റ് തുടങ്ങി പുരസ്കാരങ്ങളുടെ പട്ടിക നീളും. ലോകത്തിലെ ഏറ്റവും മികച്ച വാട്ടര്‍ ... Read more
ഗോ എയര്‍ ഗള്‍ഫ് സര്‍വീസിന് അനുമതി നല്കി വ്യോമയാന മന്ത്രാലയം
ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതിനല്‍കി. മസ്കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഗോ എയര്‍ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സര്‍വീസ് ചൊവ്വാഴ്ച തുടങ്ങും.
സ്വപ്നച്ചിറകിലേറി കണ്ണൂര്‍; സംസ്ഥാന സര്‍ക്കാറിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 9.30 ന് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്. രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട് കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയെന്നും ഉദ്ഘാടന ദിവസമായ ഇന്ന് വ്യോമയാന ചരിത്രത്തിലെ ... Read more
പ്രാചീനകാല പ്രൗഢിയോടെ അല്‍ ഹൊസന്‍ കോട്ട തുറന്നു
പ്രാചീനകാല പ്രൗഢിയോടെ സ്വദേശികളുടെ ജീവിതത്തിലേക്ക് വാതില്‍ തുറക്കുന്ന ഖസര്‍ അല്‍ ഹൊസന്‍ കോട്ട പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോട്ട രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വകുപ്പ് പുതുക്കി പണിത കോട്ടയെ അല്‍ഹൊസന്‍, പവിലിയന്, ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സ്, ഖസര്‍ അല്‍ ഹൊസന്‍ ഫോര്‍ട്ട്, കള്‍ചറല്‍ ഫൗണ്ടേഷന് എന്നീ നാലു വിഭാഗമാക്കി തിരിച്ചാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്നു മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സ്വദേശികളുടെ പഴയകാല ജീവിതത്തിന്റെ ശേഷിപ്പുകളും അപൂര്‍വ ചിത്രങ്ങളും ദൃശ്യങ്ങളും നൂതന സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. പുരാതന ജനതയുടെ സംസ്കാരവും പൈതൃകവും മൂല്യങ്ങളും പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും ഇവയില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. ചടങ്ങില്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ ഡോ അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, വിദേശകാര്യ, ... Read more
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് യുഎഇയിൽ അംഗീകാരം
ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ തുറന്നിട്ട സമ്മേളനത്തിൽ എണ്ണ, ഊർജ മേഖലകളിലടക്കം കൂടുതൽ സഹകരണത്തിനും ധാരണയായി. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം മൂലം ഇന്ത്യൻ ലൈസൻസ് യുഎഇയിൽ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതിയെന്നാണ് പുതിയ തീരുമാനം.അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് ... Read more
കണ്ണൂര്‍-ഷാര്‍ജ എയര്‍ ഇന്ത്യ സര്‍വീസ് ഡിസംബര്‍ 10ന്
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യാ എക്സ്പ്രസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്കി. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും തിരിച്ചും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസുണ്ടാവുക. കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ അവിടത്തെ സമയം 11.30-ന് എത്തും. തിരിച്ച് 12.30-ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40-ന് കണ്ണൂരിലെത്തും. അബുദാബിയിലേക്ക് ആദ്യദിവസം സര്‍വീസ് നടത്തുന്ന സമയമല്ല തൊട്ടടുത്ത ദിവസങ്ങളില്‍. ഉദ്ഘാടനദിവസമായതിനാല്‍ ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച രാവിലെ 10-നാണ് സര്‍വീസ് തുടങ്ങുന്നത്. തിരിച്ച് പുറപ്പെടുന്നത് 1.30-നും എത്തുന്നത് വൈകീട്ട് ഏഴിനുമാണ്. എന്നാല്‍ തുടര്‍ന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലെ സാധാരണ സര്‍വീസിന് ഒരുമണിക്കൂര്‍ വ്യത്യാസമുണ്ട്. രാവിലെ ഒമ്പതിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അബുദാബിയില്‍ അവിടത്തെ സമയം 11.30-ന് എത്തും. 12.30-ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറുമണിക്ക് കണ്ണൂരിലെത്തും. വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂര്‍-റിയാദ് സര്‍വീസുണ്ടാവുക. രാത്രി 9.05-ന് ... Read more
കണ്ണൂരില്‍ നിന്ന് വിദേശത്തേക്ക് വിമാന സര്‍വീസിന് അനുമതിയായി
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതിനല്‍കി. ജെറ്റ് എയര്‍വേസ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം. കണ്ണൂര്‍-ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും കണ്ണൂര്‍-അബുദാബി, കണ്ണൂര്‍-മസ്കറ്റ്, കണ്ണൂര്‍-റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും അപേക്ഷിച്ചിട്ടുണ്ടെന്നും ഈ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാകും. വി. മുരളീധരന് എം.പി.ക്കൊപ്പമാണ് കണ്ണന്താനം ചൊവ്വാഴ്ച സുരേഷ് പ്രഭുവിനെ കണ്ടത്.
വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഉദ്ഘാടനം ചെയ്തു
വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മകതൂം,അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്തു. സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച മുതല്‍ പ്രവേശനം നല്‍കും. നമ്മുടെ കുടുംബങ്ങള്‍ക്ക് വിനോദ കേന്ദ്രവും വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ചുവട് വെയ്പുമായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തലസ്ഥാനത്തെ പുതിയ നാഴിക്കല്ലാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു. യാസ് ഐലന്‍ഡിലെ കുടുംബ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ആകര്‍ഷണമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിപ്രായപ്പെട്ടു. ഏഴ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച വാര്‍ണര്‍ ബ്രോസ് വേശഡിന് 100 കോടി ദിര്‍ഹമാണ് നിര്‍മാണ ചെലവ്. 16 ദശലക്ഷംചതുരശ്രയടി വിസ്തീര്‍ണമുള്ള ഇവിടെ 29 റൈഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഗോതം സിറ്റി, മെട്രോപോളിസ്, കാര്‍ട്ടൂണ്‍ ജംഗ്ഷന്, ബെഡ് ... Read more