Tag: അതിരപ്പിള്ളി
ആനവണ്ടിയെക്കൊണ്ട് തോറ്റു; ആനത്താരയ്ക്ക് അരികിലൂടെ ഇനി തോട്ടത്തില്‍ ഓടില്ല
ചാലക്കുടി അതിരപ്പിള്ളി വഴി വാല്‍പ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്.ടി.സിയുടെ സമയക്രമം മാറ്റിയതാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് സർവീസ് അവസാനിപ്പിക്കുന്നത്. മലയോര മേഖലയ്ക്കു താങ്ങും തണലുമായ ബസ്. തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു. ചാലക്കുടി വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന തോട്ടത്തിൽ ട്രാൻസ്പോർട്ടിന്റെ രണ്ടു സർവീസുകളിൽ ഒന്നാണ് നിര്‍ത്തുന്നത്. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് ചാലക്കുടിയിൽ വന്ന് തിരിച്ചു 1.20ന് മടങ്ങുന്ന സര്‍വീസാണിത്. ഈ ബസിന്റെ തൊട്ടു മുമ്പിലേക്ക് കെ.എസ്.ആര്.ടി.സി. ബസിന്റെ സമയം മാറ്റി. ഇതോടെ, സ്വകാര്യ ബസിന് ആളെ കിട്ടാത്ത സ്ഥിതിയായി. നാട്ടുകാരും തൊഴിലാളികളും വ്യാപാരികളും പ്രതിഷേധത്തിലാണ്.
മഴയ്ക്കൊപ്പം നടക്കാം
അതിരപ്പിള്ളി, ഷോളയാര്‍ വനമേഖലയിലൂടെ വനം വകുപ്പിന്റെ മഴയാത്ര ആരംഭിച്ചു. ദിവസവും 50 പേര്‍ക്ക് കാടും കാട്ടാറും മൃഗങ്ങളും കണ്മുമ്പില് തെളിയുന്ന മണ്‍സൂണ്‍ യാത്ര ആസ്വദിക്കാം. മഴ നനഞ്ഞെത്തുന്നവര്ക്ക് ചൂടന്‍ കരുപ്പെട്ടിക്കാപ്പിയും പുഴുങ്ങിയ കപ്പയും കാന്താരിച്ചമ്മന്തിയും. ഉച്ചയ്ക്ക് ചാലക്കുടി പുഴയിലെ മീന്‍ വറുത്തതും എട്ടു കൂട്ടം കറികളും സഹിതം ഭക്ഷണം. പിന്നെ 200 രൂപയുടെ ഒരു കുട സമ്മാനവും.രാവിലെ 8 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമയം. ഔഷധക്കഞ്ഞി, ഗൈഡിന്റെ സേവനം എന്നിവയുണ്ട്. യാത്രക്കിടെ പകര്‍ത്തുന്ന മഴച്ചിത്രങ്ങളില്‍ മികച്ചതിനു സമ്മാനം. തുമ്പുര്‍ മുഴി, അതിരപ്പിള്ളി, ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങല്‍ കുത്ത്, ആനക്കയം, ഷോളയാര്‍ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാവുന്ന മഴയാത്രക്ക് ട്രാവെലര്‍ 1000 രൂപയും ബസ്സ് 1100 രൂപയ്ക്കാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2769888,9497069888.