Tag: അടവി

പച്ചപ്പിന്റെ കൂട്ടുകാരന്‍ പത്തനംത്തിട്ട

വേറിട്ട കാഴ്ച്ചകള്‍ തേടിയാണ് യാത്രയെങ്കില്‍ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ യാത്രയില്‍, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ തക്ക നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയില്‍. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതില്‍ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ…ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം. ഗവി സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകര്‍ഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും പുല്‍മേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു. കാടിനു നടുവിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര. ആ യാത്ര ഓരോ യാത്രികനും പുത്തനനുഭവങ്ങള്‍ സമ്മാനിക്കുമെന്നതിനു തര്‍ക്കമില്ല. ധാരാളം സഞ്ചാരികള്‍ കാട് കാണാനിറങ്ങുന്നതു ... Read more

അടവി -ഗവി ടൂര്‍ വീണ്ടും; നിരക്കില്‍ നേരിയ വര്‍ധനവ്

വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോന്നി- അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാ നിരക്കില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. അടവിയിലെ കുട്ടവഞ്ചി സവാരി,വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. പ്രഭാതഭക്ഷണം,ഉച്ച ഭക്ഷണം,വൈകിട്ട് ലഘു ഭക്ഷണം എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 300 രൂപാ കൂടുതലാണ്. കോന്നി വനം വികസന ഏജന്‍സി നിശ്ചയിച്ച നിരക്ക് പ്രകാരം ഒരാള്‍ക്ക് രണ്ടായിരം രൂപയാണ് പാക്കേജിനു നല്‍കേണ്ടത്. 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘമാണെങ്കില്‍ ഒരാള്‍ക്ക്‌ 1900 രൂപ മതി. 16 പേരുള്ള സംഘമാണെങ്കില്‍ തുക 1800 ആയി കുറയും.അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ ഏഴിന് കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്നാരംഭിക്കുന്ന യാത്ര രാത്രി 9.30ന് അവസാനിക്കും. ഇക്കോ ടൂറിസം സെന്ററില്‍ നിന്നും അടവിയിലേക്കാണ് യാത്ര.ഇവിടെ കുട്ടവഞ്ചി സവാരിയ്ക്ക്‌ ശേഷം പ്രഭാത ഭക്ഷണം.തുടര്‍ന്ന് തണ്ണിത്തോട്,ചിറ്റാര്‍,ആങ്ങമൂഴി,പ്ലാപ്പള്ളി,കോരുത്തോട്,മുണ്ടക്കയം,വളഞ്ഞങ്ങാനം വെള്ളച്ചാട്ടം,കുട്ടിക്കാനം,പീരുമേട്,വണ്ടിപ്പെരിയാര്‍,വള്ളക്കടവ് വഴി ഗവിയിലെത്തും. ഗവിയില്‍ നിന്നും തിരികെ വള്ളക്കടവ്,പരുന്തുംപാര,കുട്ടിക്കാനം,പമുണ്ടക്കയം,എരുമേലി,റാന്നി,കുമ്പഴ വഴി കോന്നിയിലെത്തുന്ന ... Read more

അടവി അണിഞ്ഞൊരുങ്ങുന്നു

സഞ്ചാരികളുടെ പറുദീസയാണ് അടവി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്. 2014 സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വിദേശികളുള്‍പ്പെടെ സഞ്ചാരികളുടെ മനം കവര്‍ന്ന് തുടങ്ങിയിരുന്നു. ഇപ്പോള്‍ പുതുതായി ക്യാന്റിന്‍ കം കഫറ്റീരിയ, ടോയ്‌ലെറ്റ് ഡ്രെസിങ് റൂം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടിക്കറ്റ് കൗണ്ടര്‍ എന്നിവയുടെ നിര്‍മാണവും കല്ലുപയോഗിച്ചുള്ള പന്ത്രണ്ട് ഇരിപ്പിടങ്ങളുടെ നിര്‍മാണവും നടന്ന് വരികയാണ്. ക്യാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനംസംരക്ഷണ സമിതിയാണ് ചുക്കാന്‍ പിടിക്കുക. ഓണത്തിന് പുതിയ കുട്ടവഞ്ചികളാകും ഇറക്കുക. ഇതിനായി ഹൊഗനക്കലില്‍ നിന്നുള്ള വിദഗ്ദ്ധരെ പരിശീലനത്തിനായി എത്തിക്കും. വൈവിധ്യമാര്‍ന്ന ചെടികളും, ഔഷധസസ്യങ്ങളും ഉള്‍പ്പെടുന്ന ... Read more