Tag: അഗസ്ത്യാർകൂടമലനിര
അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കം
അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതൽ സ്ത്രീകൾ അഗസ്ത്യമല കയറാൻ എത്തുന്നുണ്ട്. സ്ത്രീകൾ കയറുന്നതിൽ കാണി വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ തടയില്ല. ഗോത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.
അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ട്രക്കിങ്ങിനുള്ള വിലക്ക് നീക്കി
അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ഏർപ്പെടുത്തിയ ട്രക്കിങ്ങിനുള്ള വിലക്ക് കേരളാ ഹൈക്കോടതി നീക്കി. ട്രെക്കിങ്ങ് അനുവദനീയമായിരിക്കുന്ന അഗസ്ത്യാർകൂടമലനിരകളിൽ ലിംഗ വിവേചനം പാടില്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമൻ വിലക്ക് നീക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. ദക്ഷിണ കൈലാസം എന്ന് പുകള്‍പെറ്റ അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത് വനം വകുപ്പായിരുന്നു. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീകളും 4 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷം സ്ത്രീകളെ വിലക്കിയുള്ള സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേമുയര്‍ന്നപ്പോള്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇടപെട്ട് തിരുത്തി. എന്നാല്‍ സമയപരിധി തീര്‍ന്നതിനാല്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യാനായില്ല. കൊടും വനത്തിലൂടെ രണ്ട് ദിവസം നീളുന്ന 38 കിലാ മീറ്റര്‍ കഠിനയാത്ര സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഒപ്പം വന്യമൃഗങ്ങളുടെ ഭീഷണിയുണ്ടെന്നുമാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. അഗസ്ത്യമുനിയുടെ പ്രതിഷ്ഠ മുകളിലുണ്ട്, അദ്ദേഹം ബ്രഹ്മചാരിയായിരുന്നു; അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് എന്നൊരു വാദവും ഉണ്ട്.