Category: VoxPop
വീണ്ടെടുക്കാം കുട്ടനാടിനെ; ചില നിര്‍ദേശങ്ങള്‍
(പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ വീണ്ടെടുക്കാന്‍ ചെയ്യേണ്ടതെന്ത്? കുട്ടനാട്ടുകാരനായ ശ്യാം ഗോപാല്‍ എഴുതുന്നു) വെള്ളപ്പൊക്കത്തിന് ശേഷം കുട്ടനാട്ടിലെ ഒരു വീടിന്റെ ഭിത്തിയിൽ കാണപ്പെട്ട വിള്ളലാണ് ഈ ഫോട്ടോയിൽ കാണുന്നത്. ഇത് ഒരു വീട്ടിൽ നിന്നുള്ള ചിത്രം. കുട്ടനാട്ടിലെ പല വീടുകളുടെയും ഇപ്പോളത്തെ അവസ്ഥ ഇതാണ്. മറ്റു മിക്ക സ്ഥലങ്ങളിലും വെള്ളം ഒരാഴ്ച, കൂടിപ്പോയാൽ രണ്ടാഴ്ചയാണ് നിന്നിട്ടുള്ളത്. പക്ഷെ കഴിഞ്ഞ ഒന്നര മാസത്തോളമായി കുട്ടനാട്ടിൽ വെള്ളപ്പൊക്കമാണ്. ഇപ്പോഴും പല ഭാഗങ്ങളിലും വീടുകൾ വെള്ളത്തിനടിയിലാണ്. ഈ വീടുകളിലാണ് ജനങ്ങൾ ഇനി താമസിക്കാൻ പോവുന്നത്. എത്ര കാലമെന്നു വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ കഴിയും അവർ. തുടരെത്തുടരെ വന്ന രണ്ട് വെള്ളപ്പൊക്കങ്ങൾ വല്ലാത്തോരു അവസ്ഥയിലാണ് കുട്ടനാടിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. എല്ലാത്തരം വിളകളും നശിച്ചിരിക്കുന്നു, വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്നു, വീട്ടു സാധനങ്ങളും ഉപകരണങ്ങളും മിക്കതും നശിച്ചിരിക്കുന്നു, പല സ്‌കൂളുകളും തുറന്നിട്ട് രണ്ട് മാസത്തോളം ആയിരിക്കുന്നു, കച്ചവട സ്ഥാപനങ്ങൾ മിക്കതും വെള്ളംകയറി നാശമായിരിക്കുന്നു.. വലിയൊരു അനിശ്ചിതത്വം മുന്നിൽ നിൽക്കുന്ന ... Read more
സീറ്റിനും വിധിക്കും മദ്ധ്യേ പെരുവഴിയിലായ യാത്രക്കാര്‍
അതിവേഗ ബസില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് പോകാനാവില്ലന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരിയും വിദ്യാര്‍ഥിയുമായ ഐറിന്‍ എല്‍സ ജേക്കബ് എഴുതുന്നു ചിത്രം കടപ്പാട് : മാധ്യമം, വി ആര്‍ രാഗേഷ് നാലു കൊല്ലം മുൻപത്തെ സംഭവമാണ്. ഡിഗ്രി ഫസ്റ്റ് ഇയർ കാലം. സ്വാഭാവികമായും കെഎസ്ആര്‍ടിസിയിൽ തന്നെയാണ് കോളേജിൽ പോകുന്നത്. (പ്രൈവറ്റ് ബസ് ഇല്ലാഞ്ഞിട്ടല്ല) ചങ്ങനാശ്ശേരി വരെ പോവാൻ രണ്ട് കൺസഷൻ കാർഡുണ്ടായിരുന്നു. നാരകത്താനി-തിരുവല്ലയും തിരുവല്ല- ചങ്ങനാശ്ശേരിയും. ഇതിൽ ഈ ആദ്യത്തെ കാർഡെടുത്തിരിക്കുന്നത് 8.20 ന് വരുന്ന കെഎസ്ആര്‍ടിസി കണ്ടിട്ടാണ്. ചുങ്കപ്പാറ- തിരുവല്ല. അതിനു പോയാൽ സമയത്തെത്തും. കാര്യങ്ങൾ അങ്ങനെ പൊക്കോണ്ടിരുന്നപ്പോ ഡ്രൈവർ മാറി. ഞാനിറങ്ങി നിൽക്കും, കൈകാണിക്കും. പക്ഷേ വണ്ടി നിർത്തുകേല. പല തവണയായി. ഈ വണ്ടി നിർത്താതെ പോയാൽ മെനക്കേടാണ്. നടക്കണം, കവല എത്തണം. അവിടുന്ന് ബസ് കേറി രണ്ട് കിലോമീറ്റർ അപ്പുറം എത്തിയാലേ പിന്നെ ഏതേലും വഴി വരുന്ന തിരുവല്ല വണ്ടി കിട്ടൂ. അങ്ങനെ തെള്ളു ... Read more
മിശ്ര വിവാഹിതരേ ഇതിലേ ഇതിലേ..
മിശ്ര വിവാഹിതര്‍ക്ക് സംരക്ഷണം നല്‍കി സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് ന്യൂസ് 18 അസിസ്റ്റന്റ് ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ എം ഉണ്ണികൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വീട്ടുകാരുടെ സമ്മർദ്ദവും സാമുദായിക മത ഭീഷണികളും കാരണം മിശ്ര വിവാഹിതരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവരും നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഇതൊക്കെ ഭയന്ന് വിവാഹം കഴിച്ചു നാടുവിട്ടു പോകേണ്ടി വന്ന എത്രയോപേർ നമുക്ക് ചുറ്റിലുമുണ്ട്. ഉത്തരേന്ത്യയിൽ ദമ്പതിമാരെ വധിക്കാനോ ഭ്രഷ്ട് കല്പിക്കാനോ ഖാപ്പ് പഞ്ചായത്തുകൾ വിധിക്കും. ദുരഭിമാന കൊലകൾ സാക്ഷര കേരളത്തിൽ പോലും ഇന്ന് യാഥാർഥ്യമാണ്. ശക്തിവാഹിനി കേസിൽ സുപ്രീം കോടതി ഇന്ന് ( 27/03/18) പുറപ്പെടുവിച്ച മാർഗ്ഗരേഖയെപ്പറ്റി അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം. ഖാപ്പ് പഞ്ചായത്തുകളെയും ദുരഭിമാന കൊലപാതകങ്ങളും തടയാൻ നടപടി ആവശ്യപ്പെട്ടായിരുന്നു ശക്തി വാഹിനിയുടെ ഹർജി. പ്രായപൂർത്തിയായവർ തമിൽ പരസ്പര സമ്മത പ്രകാരമുള്ള വിവാഹത്തിന് കുടുംബത്തിന്റെയും സമുദായത്തിന്റെയും സമ്മതം നിർബന്ധമല്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി ന്യായം. രണ്ടുപേർ തമ്മിലുള്ള ... Read more
ട്രെക്കിങ്ങ് നിരോധനമല്ല ബോധവല്‍ക്കരണമാണ് വേണ്ടത്: മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്
കുരങ്ങിണി മലയിലെ തീപിടിത്തത്തെത്തുടര്‍ന്ന് കേരളത്തിലെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. എന്നാല്‍ നിരോധനം അശാസ്ത്രീയമെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം: തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടുതീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പ്പറ്റി ഒരു ലേഖനം എഴുതും എന്നത് ഇപ്പോൾ കേരളത്തിലെ ഒരു നാട്ടു നടപ്പാണ്. ചേട്ടൻ ഇതിനെക്കുറിച്ച് എഴുതണമെന്ന് ഏറെപ്പേർ പറയുകയും ചെയ്‌തു. എന്തെഴുതാനാണ് ? എനിക്ക് കുറച്ച് പരിചയമുള്ള ഒരു മേഖലയാണിത്.1998ലെ എൽ നിനോ കാലത്ത് ബോർണിയോ ദ്വീപിൽ വൻ അഗ്നിബാധ ഉണ്ടായി, പുക ഫിലിപ്പീൻസ് മുതൽ സിംഗപ്പൂർ വരെ പരന്നു, വിമാനത്താവളങ്ങൾ അടച്ചിട്ടു. അക്കാലത്ത് ഉപഗ്രഹ ചിത്രങ്ങളുമായി ഫയർ മോണിറ്ററിങ് ചെയ്യാനും ഹെലികോപ്ടറിൽ ഫയർ ഫൈറ്റിങ്ങ് നടത്താനുമുള്ള അവസരം ഉണ്ടായിട്ടുണ്ട് (ഇത് ചെറുത്..) ഫ്രാൻസിലെ അഗ്നിശമന സേനയുടെ പ്രധാന പരിശീലന ... Read more
കൊളുക്കുമലയിലേക്ക് ഓഫ് റോഡ് യാത്ര
ഓഫ്റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് കൊളുക്കുമലയിലേക്ക് പോകാം. അവിടേക്ക് നടത്തിയ ബുള്ളറ്റ് യാത്രയെക്കുറിച്ച് മാഹിന്‍ ഷാജഹാന്‍ എഴുതുന്നു. കുട്ടിക്കാലം മുതൽ കണ്ട സ്വപ്നമായിരുന്നു കോട പുതച്ച മലമടക്കുകളിൽ കൂടിയൊരു ബുള്ളറ്റ് യാത്ര. കുറച്ചു മാസങ്ങൾക്കു മുൻപ് സുഹൃത്ത് നജീമുമായി ചേർന്ന് ആ ആഗ്രഹം നിറവേറി. മൂന്നാർ-കൊളുക്കുമല യാത്രയിലൂടെ! മലനിരകളുടെയും, തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെ കോടമഞ്ഞിനെ വകഞ്ഞു മാറ്റി കാഴ്ചകൾക്കു മുന്നേ പാഞ്ഞ ശബ്ദവുമായി ബുള്ളറ്റിൽ മൂന്നാർ എത്തിയപ്പോൾ മനസ്സിൽ കയറിക്കൂടിയതായിരുന്നു ഒരു ഓഫ് റോഡ് യാത്ര, ചില തേടലുകൾക്കുത്തരമായി വീണു കിട്ടിയ പേരാണ് കൊളുക്കുമല. മൂന്നാറിൽ നിന്നും 32കിലോമീറ്റര്‍ മാറി സൂര്യനെല്ലി വഴിയാണ് കൊളുക്കുമല പോകേണ്ടത്. സൂര്യനെല്ലിയെത്തിയപ്പോൾ ഉച്ചയ്ക്ക് മൂന്നു മണിയോടടുത്തിരുന്നു. പിന്നെയും പത്തു കിലോമീറ്ററോളമുണ്ട് കൊളുക്കു മലയിലേക്ക്. ടിക്കറ്റെടുത്ത് മല കയറാൻ തുടങ്ങുമ്പോഴേ താഴെ നിന്നും താക്കീതിന്‍റെ സ്വരത്തിൽ പലരും പറഞ്ഞിരുന്നു ജീപ്പ് യാത്രയാകും നല്ലതെന്ന്.പക്ഷെ കൊല്ലത്തു നിന്നും ഇത്രയും ദൂരം വന്ന ഞങ്ങൾക്ക് മനസ്സിൽ പതിയുന്ന യാത്രയാകണം ഇതെന്ന് തോന്നിയതിനാൽ ബുള്ളറ്റുമായുള്ള ... Read more
വാല്‍പ്പാറ യാത്രാനുഭവം
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒരു യാത്രപോയാലോ? അത്തരം യാത്രക്ക് പറ്റിയ ഇടമാണ് വാല്‍പ്പാറ. മനോരമ, മാതൃഭൂമി, ഇന്ത്യാവിഷന്‍ ചാനലുകളില്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ച തങ്കം തോമസ് വലിയവീട് വാല്‍പ്പാറ യാത്രയെക്കുറിച്ച് എഴുതുന്നു ചില സ്ഥലങ്ങളെക്കുറിച്ചുള്ള കേട്ടറിവുകള്‍ നമ്മെ വല്ലാതെ ഭ്രമിപ്പിക്കും. ഒരിക്കലെങ്കിലും ഒന്നു പോകാന്‍ കൊതിപ്പിക്കുന്ന ഇടങ്ങള്‍. അങ്ങനെ ഒരിടമാണ് വാല്‍പ്പാറ. അത്യാവശ്യം നല്ല ബഹളക്കാരിയാണ് ഞാനെങ്കിലും യാത്ര ചെയ്യാനിഷ്ടം, വനത്തിന്‍റെ നിഗൂഢ സൗന്ദര്യത്തിലേക്കാണ്. വല്ലപ്പോഴുമൊക്കെ നമ്മോടു തന്നെ ഒന്നു സംസാരിക്കാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങളിലേക്ക് ഒരു ഒളിച്ചോട്ടം. വാല്‍പ്പാറയിലേക്കുള്ള ഒളിച്ചോട്ടം പലതവണ പ്ലാന്‍ ചെയ്തെങ്കിലും നടന്നില്ല. ചാലക്കുടിയില്‍ നിന്ന് ബസില്‍ പോകാനായിരുന്നു പദ്ധതിയെങ്കിലും സുഹൃത്തുക്കളും കൂടെക്കൂടാന്‍ തയ്യാറായതോടെ കാറിലാക്കി യാത്ര. വനപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കാടിന്‍റെ നിശബ്ദതയെ ആദരിക്കുന്നവര്‍ക്ക് ഒപ്പം വേണം പോകാന്‍. സുഹൃത്തുക്കള്‍ എല്ലാവരും കാടിനെ നന്നായി അറിയുന്നവരായിരുന്നു. ഓരോ മരവും ഓരോ കിളിയും അവര്‍ക്ക് സുപരിചിതം. കൊച്ചിയില്‍ നിന്ന് രാവിലെ 5 മണിയോടെ നാല്‍വര്‍ സംഘം യാത്രപുറപ്പെട്ടു. ഒറ്റ സ്ട്രെച്ചില്‍ ... Read more
യവനകഥയിലെ വിസ്മയമോ …ഗ്രീസിന്‍റെ വശ്യതയോ …
താരാ നന്തിക്കര ഗ്രീസിലെ രണ്ട് ദ്വീപുകളായ സക്കിന്തോസും സന്‍റെറിനി മിറ്റിയോറ കുന്നുകളും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഏഥൻസ് വഴിയല്ലാതെ ഈ സ്ഥലങ്ങളിലേക്ക് പോകാൻ എളുപ്പമല്ലാത്തതിനാൽ ഏഥൻസും പ്ലാനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരോട്ടപ്രദക്ഷിണം. ഏഥൻസ് വഴി സക്കിന്തോസിലേക്കും തിരിച്ച് ഏഥൻസിലെത്തി അവിടെ നിന്ന് മിറ്റിയോറയിലേക്കും വീണ്ടും ഏഥൻസിൽ വന്ന് സാന്‍റെറിനിയിലേക്കും തിരിച്ചും. അങ്ങനെ പല ദിവസങ്ങളിലായി നാലു തവണ ഏഥൻസിൽ ചെലവഴിക്കാൻ സാധിച്ചു. പലപ്പോഴായി ഏഥൻസിന്‍റെ പൊട്ടും പൊടിയും കാണാൻ കഴിഞ്ഞെന്ന് പറയാം. Picture courtasy: ഗൗതം രാജന്‍ ഏഥൻസിൽ കാലു കുത്തിയ ആദ്യ ദിവസം മഴ കൊണ്ടുപോയി. ഉച്ച തിരിഞ്ഞ് ഏഥൻസിലെത്തി അവിടത്തെ പ്രശസ്തമായ പ്ലാക്കയിൽ നിന്ന് അത്താഴം കഴിക്കാനായിരുന്നു പ്ലാൻ. പക്ഷെ പെരുമഴ ആയതിനാൽ എയർപോർട്ടിൽ നിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നു. കുട കയ്യിൽ കരുതിയിരുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് മിറ്റിയോറയിലേക്ക് ട്രെയിനിൽ പോവാൻ സന്ധ്യക്കേ റെയിൽവേ സ്റ്റേഷനിൽ എത്തി. പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ മഴ. ഒരു ... Read more
ത്രിവേണി സംഗമത്തിലെ ഉദയാസ്തമയം
മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്‍റെ തുരുത്താണ്. പൊന്നുഷസ് സൗന്ദര്യം തീര്‍ത്ത കടവ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. പാലക്കാട് കേരളത്തിനു കൊടുത്താണ് തമിഴ്നാട് കന്യാകുമാരിയെ വാങ്ങിയതെന്നു പറയപ്പെടുന്നു. ഈ ത്രിവേണി സംഗമ ഭൂമി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ദ്രാവിഡ ദേവതായായ കുമരിയുടെ പേരില്‍ നിന്നാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒത്തുചേരുന്ന ഭൂമികക്ക് കന്യാകുമാരി എന്ന് പേരുവന്നത്. തിരുവനന്തപുരത്തു നിന്നു ബസ്സിലോ ട്രെയിനിലോ കന്യാകുമാരിയിലെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേ കന്യാകുമാരി ബീച്ചിലേക്കൊള്ളൂ. ബീച്ചിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കച്ചവടങ്ങളാണ്. കരയിലൂടെ അല്‍പ്പദൂരം നടന്നാല്‍ കടലിന്‍റെ അടുത്തെത്താം. പാറകള്‍ നിറഞ്ഞ തീരങ്ങളാണ് ഇവിടുത്തേത്. കരയില്‍ നിന്ന് അഞ്ഞൂര്‍ മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. വിവേകാനന്ദന്‍ ധ്യാനിച്ചു എന്ന് ചരിത്രം പറയുന്ന പാറകള്‍ക്ക് മുകളിലാണ് 1970ല്‍ സ്മാരകം പണികഴിപ്പിച്ചത്. ദേവി കന്യാകുമാരിയും തപസ്സു ചെയ്തതു ഇവിടെതന്നെയാണെന്നു വിശ്വാസം. കടല്‍ പ്രക്ഷുബ്ധമാവുന്ന സമയങ്ങളില്‍ വിവേകാനന്ദ ... Read more
ഹിമവാന്‍റെ മടിത്തട്ടിലെ ഓലി കാഴ്ച
ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. picture courtesy: uttarakhandtourism.gov.in സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി ട്രെക്കിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം മതവിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്. ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്കീയിംഗ് പ്രശസ്തമാണ്. ... Read more