Category: Tech
ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും
റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. എന്നാല്‍ നിലവിലുള്ള പ്രൈം അംഗത്വത്തിനുള്ള കാലാവധി ഇനിയും തുടരുമോ അതിന് പകരമായി മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരുമെന്നോ ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 99 രൂപയ്ക്കുള്ള പ്രൈം അംഗത്വം അല്‍പം കൂടിയ വിലയില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യത. പക്ഷേ ആ കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് അധിക ഡാറ്റാ ആനൂകൂല്യങ്ങള്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുക്കാം. പ്രൈം അംഗങ്ങള്‍ക്കായി മാത്രമുള്ള ഓഫറുകള്‍ ലഭിക്കണമെങ്കില്‍ അംഗത്വം എടുത്തിരിക്കണം. ഒറ്റത്തവണ മാത്രം റീച്ചാര്‍ജ് ചെയ്താല്‍ മതി. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ജിയോ നല്‍കുന്നുണ്ട്. 19 രൂപയില്‍ തുടങ്ങി 9999 രൂപ വരെയുള്ള ഓഫറുകള്‍ ഇക്കൂട്ടത്തിലുണ്ട്.
സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ ഫീച്ചേഴ്സുമായി ഫെയ്സ്ബുക്ക്
സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെയാണ് നടപടിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനി വിശദീകരിക്കുന്നു. നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ ആഴ്ചയോടെ മനസ്സിലായി എന്ന ആമുഖത്തോടെയാണ് ഫെയ്‌സ്ബുക്ക് ചീഫ് പ്രൈവസി ഓഫിസര്‍ എറിന്‍ ഈഗന്‍ ഈഗന്‍ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. പ്രൈവസി സെറ്റിങ്‌സ് ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന പരാതിയെ മുന്‍നിര്‍ത്തിയാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന മാറ്റങ്ങള്‍ ലളിതമായ സെറ്റിങ്‌സ് പട്ടിക: നിലവില്‍ സെറ്റിങ്‌സില്‍ 17 ഉപവിഭാഗങ്ങളാണുള്ളത്. ഇവ ഏകോപിപ്പിക്കുകയും കൂടുതല്‍ ലളിതമാക്കുകയും ചെയ്തു. പുതിയ പ്രൈവസി ഷോര്‍ട്ട്കട്ട്: പോസ്റ്റുകള്‍ പുനപരിശോധിക്കാനും അവയോട് പ്രതികരിക്കാനും തങ്ങളെ ലക്ഷ്യമിടുന്ന പരസ്യങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ആക്‌സസ് യുവര്‍ പേജ്: ഉപയോക്താക്കള്‍ ലൈക്ക് ചെയ്തതും കമന്‍റ് ചെയ്തതുമായ പോസ്റ്റുകള്‍ കാണാം, വേണമെങ്കില്‍ നീക്കം ചെയ്യാം. പ്രത്യേകസമയത്തെ ഫോട്ടോ ഉള്‍പ്പെടെയുള്ള ... Read more
യു. ടി. എസ് ഇനി ഐഫോണിലും
സബേര്‍ബന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന റെയില്‍വേയുടെ യുടിഎസ് (UTS) മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐഫോണിലും. 2014ല്‍ പുറത്തിറക്കിയ ആപ് ഇതുവരെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നൊള്ളൂ. തിരക്കുള്ള ദിനങ്ങളില്‍ ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാം എന്നതായിരുന്നു ആപ് കൊണ്ടുള്ള ഗുണം. http://itunes.apple.com/in/app/uts/id1357055366?mt=8 എന്ന ലിങ്കില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. റെയില്‍വേ വാലറ്റ് വഴി പണം അടയ്ക്കുന്ന് ആപ്പില്‍ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. എസി ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും ആപ് ഉപയോഗിച്ച് എടുക്കാമെന്നും പശ്ചിമ റെയില്‍വേ അറിയിച്ചു.
ഷവോമി എംഐ മിക്സ് 2എസ് വിപണിയില്‍
ആപ്പിളിന് വെല്ലുവിളിയായി ഷവോമി എംഐ മിക്സ് 2എസ്. മുന്‍ഗാമിയായ എംഐ മിക്സ് 2 സ്മാര്‍ട് ഫോണിന്‍റെ അതേ രൂപകല്‍പനയാണെങ്കിലും ഐഫോണ്‍ ടെന്നിനോട് കിടപിടിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. ചൈനീസ് വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും പുതിയ പ്രൊസസറുമായാണ് എംഐ മിക്സ് 2 എസ് എത്തുന്നത്. 5.99 ഇഞ്ച് എഡ്ജ് റ്റു എഡ്ജ് ഡിസ്പ്ലേയാണ് ഫോണിന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ 2.8 ജി.എച്ച്. ഇസഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഫോണിന് കരുത്തു പകരുക. സോണിയുടെ ഏറ്റവും പുതിയ ഐ.എം.എക്‌സ് 363 1.4 മൈക്രോ പിക്‌സല്‍ വലിപ്പമുള്ള സെന്‍സറാണ് എംഐ മിക്‌സ 2എസില്‍ ഉപയോഗിച്ചിട്ടുള്ളത്. ടെലിഫോട്ടോ വൈഡ് ആംഗിള്‍ ലെന്‍സുകളാണ് 12 മെഗാപിക്‌സലിന്‍റെ ഡ്യുവല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ക്ക് വ്യക്തത പകരുക. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ് സൗകര്യവും ഈ ക്യാമറയ്ക്കുണ്ടാവും. എംഐ മിക്‌സ് 2ലേത് പോലെ പുതിയ ഫോണിലും ഫോണിന്‍റെ താഴെയാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. 6 ജി.ബി റാം- 64 ജി.ബി സ്റ്റോറേജ്, ... Read more
നോക്കിയയുടെ വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍
നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ആൻഡ്രോയിഡ് ഒറിയോ ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഫോണാണ് പുറത്തിറക്കിയത്. ഗൂഗിളിന്‍റെ പ്രധാന ആപ്പുകളുടെ ചെറുപതിപ്പുകള്‍ ഫോണില്‍ ലഭ്യമാകും. 4.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 1.1 ജിഗാഹെഡ്സ് ക്വാഡ് കോർ മീഡിയടെക് പ്രോസസര്‍ ഫോണിനു കരുത്ത് പകരും 1 ജി.ബിയാണ് റാം. 5 മെഗാപിക്സലാണ് കാമറ. രണ്ട് മെഗാപിക്സലിന്റെതാണ് മുൻ കാമറ. പിന്നിൽ എൽ.ഇ.ഡി ഫ്ലാഷും നൽകിയിരിക്കുന്നു. എട്ട് ജി.ബിയാണ് സ്റ്റോറേജ് ഇത് 128 ജി.ബി വരെ ദീർഘിപ്പിക്കാം. 4 ജി വോൾട്ടാണ് കണ്ക്ടിവിറ്റിക്കായി നൽകിയിരിക്കുന്നത്. വൈ-ഫൈ, ബ്ലൂടുത്ത് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. 2150 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഉണ്ടാവുക. 9 മണിക്കുർ ടോക്ടൈമും 15 ദിവസം സ്റ്റാന്‍റ് ബൈ ടൈമും ബാറ്ററി നൽകും. 5499 രൂപയാണ് ഫോണിന്‍റെ വില. റെഡ്ബസ് വഴി ഫോൺ ബുക്ക് ചെയ്യുന്നവർക്ക് 20 ശതമാനം ഡിസ്കൗണ്ടും നൽകും.
സാവനും ജിയോ മ്യൂസിക്കും കൈകോര്‍ക്കുന്നു
ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മ്യൂസിക് രംഗത്തെ മുന്‍നിര കമ്പനിയായ സാവനും കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളര്‍ (6817 കോടി രൂപ) മുതല്‍മുടക്കില്‍ ആഗോള ഡിജിറ്റല്‍ മാധ്യമ കൂട്ടുകെട്ടിന് തുടക്കമിടുകയാണ്. ഇതു സംബന്ധിച്ച് ജിയോ ഡയറക്ടര്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സാവന്‍ അധികൃതരും കരാറിലെത്തി. ഈ സംരംഭത്തില്‍ 67 കോടി ഡോളര്‍ (4567 കോടി രൂപ) നിക്ഷേപമൂല്യമാണ് ജിയോ മ്യൂസിക്കിനുള്ളത്. ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്‍റ്, ലിബര്‍ട്ടി മീഡിയ, ബെര്‍ട്ടല്‍സ്മാന്‍ എന്നിവ കൈവശം വച്ചിരിക്കുന്ന 104 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സാവന്‍റെ ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും. സാവന്‍റെ സഹ സ്ഥാപകരായ ഋഷി മല്‍ഹോത്ര, പരം ദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ സാവന്‍റെ തലപ്പത്തു തന്നെ തുടരും. ജിയോ-സാവന്‍ സംയുക്ത പ്ലാറ്റ്‌ഫോമിന്‍റെയും മുന്നോട്ടുളള വളര്‍ച്ചയുടെയും മേല്‍നോട്ടം ഇവര്‍ക്കായിരിക്കും. സൗത്ത് ഏഷ്യന്‍ സംഗീത സംസ്‌കാരം ലോകമെമ്പാടും എത്തിക്കാന്‍ ഒരു മ്യൂസിക് പ്ലാറ്റ് ഫോം എന്നതായിരുന്നു പത്ത് വര്‍ഷം മുമ്പ് ... Read more
പത്രങ്ങളിലൂടെ മാപ്പുപറഞ്ഞ് സക്കര്‍ബര്‍ഗ്
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബ്രിട്ടനിലെ എല്ലാ പ്രധാന പത്രങ്ങളുടെ പിറകുവശത്തെ പേജിലാണ് സക്കര്‍ബര്‍ഗിന്‍റെ പരസ്യം നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വിവരശേഖരണ ഏജന്‍സി ചോര്‍ത്തിയെന്ന ആരോപണത്തിലാണ് മാപ്പ്. ‘ഞങ്ങള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ട്. ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എന്നാണെങ്കില്‍ ഞങ്ങളത് അര്‍ഹിക്കുന്നില്ല,’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. Pic Courtesy: AP 2014-ല്‍ കേംബ്രിജ് സര്‍വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ക്വിസ് പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് പരസ്യത്തില്‍ പറയുന്നു. 2014ല്‍ നടന്ന സംഭവത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനാണ് മാപ്പ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. സമാനരീതിയില്‍ വിവരശേഖരണം നടത്തുന്ന ആപ്പുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ സ്വകാര്യതാനിയമങ്ങള്‍ ലംഘിക്കുന്നവയെ മുഴുവന്‍ നിരോധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.
വന്‍നേട്ടം കൈവരിച്ച് ജിയോ
വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് നേടി റിലയന്‍സ് ജിയോ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെയാണ് വരിക്കാരുടെ എണ്ണവും കുത്തനെ കൂടിയത്. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോയ്ക്ക് ഏകദേശം 83 ലക്ഷം അധിക വരിക്കാരുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി. രാജ്യത്തെ മുൻനിര കമ്പനികളായ എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികളുടെ ജനുവരിയിലെ വരിക്കാരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെയാണ് ജിയോ സ്വന്തമാക്കിയത്. എയര്‍ടെല്‍ 15 ലക്ഷം വരിക്കാരേയും ഐഡിയ 11 ലക്ഷം വരിക്കാരേയും വോഡാഫോണ്‍ 12.8 ലക്ഷം വരിക്കാരേയും സ്വന്തമാക്കി. എന്നാൽ ബി.എസ്.എൻ.എല്ലിന് 3.9 ലക്ഷം വരിക്കാരെ ചേര്‍ക്കാനെ കഴിഞ്ഞൊള്ളൂ. സര്‍വീസ് നിർത്തിയ ആർകോമിൽ നിന്ന് 2.1 കോടി വരിക്കാർ പിരിഞ്ഞുപോയി. പ്രതിസന്ധി നേരിടുന്ന എയർസെല്ലിന് 34 ലക്ഷം വരിക്കാരെയും ടാറ്റാ ടെലിക്ക് 19 ലക്ഷം വരിക്കാരേയും നഷ്ടപ്പെട്ടു.
bff പച്ച ആയാല്‍ ഫേസ്ബുക്ക് അക്കൌണ്ട് സുരക്ഷിതമോ?
ഫേസ്ബുക്കില്‍ വൈറല്‍ ആവുകയാണ് നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമോ എന്നറിയാന്‍ bff എന്നടിക്കൂ എന്ന പോസ്റ്റുകള്‍. bff എന്നടിച്ചാല്‍ അത് പച്ച നിറത്തിലായാല്‍ അക്കൌണ്ട് സുരക്ഷിതമെന്നും പോസ്റ്റുകളിലുണ്ട്. പലരും കമന്റായി പോസ്റ്റിനു താഴെ ഇത് പരീക്ഷിക്കുന്നുമുണ്ട്. ഫേസ്ബുക്ക് അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ക്കിടെ bff പരീക്ഷണ പോസ്റ്റുകള്‍ വ്യാപകമാവുകയാണ് സംഭവം സത്യമോ? വ്യാജം. best friends forever എന്നതിന്‍റെ ചുരുക്കെഴുത്താണ് bff. നിരവധി വാക്കുകള്‍ക്ക് നിറംമാറ്റം ഫേസ്ബുക്ക് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നടപ്പാക്കിയിരുന്നു. മലയാളത്തില്‍ ഉമ്മ, അഭിനന്ദനം തുടങ്ങിയ വാക്കുകള്‍ക്ക് ഈ നിറംമാറ്റം ഉണ്ട്. ചെറിയ അനിമെഷനും ഈ നിറം മാറുന്ന വാക്കുകള്‍ക്കൊപ്പം വരും. അത് കൊണ്ട് bff എന്നെഴുതി നിറം മാറാത്തവരും വിഷമിക്കേണ്ട. അക്കൌണ്ട് സുരക്ഷിതം തന്നെ. നിങ്ങളുടെ ഫേസ്ബുക്കോ ബ്രൌസറോ അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ടാകാം നിറം മാറാത്തത്. അല്ലെങ്കില്‍ നിറം മാറ്റ പരീക്ഷണം നിങ്ങളുടെ എഫ്ബി അക്കൌണ്ടില്‍ വന്നിട്ടുണ്ടാവില്ല. അക്കൌണ്ട് വിവരം സുരക്ഷിതമല്ലന്നു തോന്നിയാല്‍ bff എന്നടിച്ചു സമയം കളയാതെ ... Read more
ബി.എസ്.എന്‍.എല്‍ 4ജി ജൂണില്‍; 5ജി അടുത്ത വര്‍ഷം
ബി.എസ്.എൻ.എൽ മൊബൈൽ 4ജി സേവനം ജൂൺ അവസാനത്തോടെ രാജ്യത്ത് ലഭ്യമാകും. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഒഴികെ 4ജി വ്യാപിപ്പിക്കാനാണ് ടെലികോം വകുപ്പിന്‍റെ ശ്രമം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 7,000 കോടിയും ബി.എസ്.എന്‍.എല്‍ 5,500 കോടിയും നീക്കിവെയ്ക്കും. കേരളത്തില്‍ നിലവില്‍ 4ജി സേവനം ലഭിക്കുന്നത് ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ മാത്രമാണ്. ഒറീസയിലും പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ഉടന്‍ നിലവില്‍ വരും. ടെലികോം രംഗത്തെ കടുത്ത മത്സരങ്ങള്‍ കാരണം മൊബൈല്‍ സേവന രംഗത്തുനിന്നും ബി.എസ്.എന്‍.എല്‍ പിന്തള്ളപ്പെടാതിരിക്കാന്‍ 4ജി സേവനം വിപുലമാക്കാന്വേണ്ട അനുമതിയും പിന്തുണയും നൽകണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ട്. അതിനിടെ 5ജി സേവനം തുടങ്ങുന്നതിന് നോക്കിയ, ഇസഡ് ടി.ഇ എന്നീ കമ്പനികളുമായി ബി.എസ്.എൻ.എൽ ധാരണപത്രം ഒപ്പുവെച്ചു. 4ജി വ്യാപിപ്പിക്കാനുള്ള കരാറും ഈ കമ്പനികള്‍ക്കാണ്. അടുത്ത വര്‍ഷം 5ജി സേവനം ലഭ്യമാക്കാം എന്നാണു ബി.എസ്.എൻ.എല്ലിന്റെ പ്രതീക്ഷ. അടുത്ത ഒരു വർഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം വൈഫൈ ... Read more
വീഴ്ച പറ്റി: സക്കര്‍ബര്‍ഗ്
കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജിലൂടെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീഴ്ചയുണ്ടായതായി സക്കര്‍ബര്‍ഗ് കുറ്റസമ്മതം നടത്തിയത്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചനയുണ്ടായതായും സക്കര്‍ബര്‍ഗ് പറഞ്ഞു. 2013ല്‍ നിര്‍മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോട അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു.
വിവരങ്ങള്‍ ചോര്‍ത്തല്‍: ഫേസ്ബുക്കിനു മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ഫേസ്ബുക്ക് 50 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശ ഏജന്‍സികളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പൗരന്മാരെ ശാക്തീകരിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് അംഗീകരിക്കുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. യു.എസ് പ്രസിഡൻറ് ട്രംപിന്റെ വിജയത്തിനായി 50 മില്യൺ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഫേസ്ബുക്ക് ചോർത്തിയെന്ന വാർത്തകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, വാട്സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയന്‍ ആക്ടൺ ഫേസ്ബുക്കിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്നാണ് ബ്രയന്‍ ട്വിറ്ററില്‍ കുറിച്ചത്. ഡിലീറ്റ് ഫോർ ഫേസ്ബുക്ക് എന്ന ഹാഷ് ടാഗോട് കൂടിയാണ് ബ്രയന്‍ ട്വിറ്ററിലിൽ പോസ്റ്റിട്ടിരിക്കുന്നത്. വിവരങ്ങൾ ചോർന്നതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ഹാഷ് ടാഗിന് പിന്തുണയുമായി ... Read more
ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ ഫ്രീ കോളുകള്‍
ബി.എസ്. എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം. നിലവില്‍ നഗരങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ് ലൈനില്‍ നിന്നും ബി.എസ്.എന്‍.എല്‍ മൊബൈലിലേയ്ക്കും ലാന്‍ഡ് ലൈനിലേയ്ക്കും മാത്രമായിരുന്നു കോളുകള്‍ക്ക് സൗജന്യ. ഇനി മുതല്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യം ലഭ്യമാകും. നിലവില്‍ ലാന്‍ഡ് ലൈനിനു നല്‍കുന്ന ഞാറാഴ്ചയിലെ സൗജന്യ കോളും രാത്രികാല സൗജന്യ കോളും തുടരും. 180 രൂപ, 220 രൂപ മാസ വാടകയിലാണ് ഈ സംവിധാനം ലഭ്യമാകുന്നത്. ഞാറാഴ്ചകളില്‍ ദിവസം മുഴുവനും രാത്രിയില്‍ പത്തര മുതല്‍ രാവിലെ ആറുവരെയാണ് ഈ സൗജന്യ ലാന്‍ഡ് ലൈന്‍ ഓഫര്‍. കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്‌കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും കേരളാസര്‍ക്കിളാണ്.
ജിയോയുടെ പിറവി വെളിപ്പെടുത്തി മുകേഷ് അംബാനി
ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നര വർഷത്തിനുള്ളിൽ ചരിത്രസംഭവമായി മാറിയ റിലയൻസ് ജിയോയുടെ പിന്നണി രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. 2011ല്‍ തന്‍റെ മകൾ ഇഷയാണ് ജിയോ പദ്ധതി ആദ്യമായി മുന്നോട്ടുവെച്ചതെന്ന് അംബാനി പറഞ്ഞു. ലണ്ടനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി. അമേരിക്കയിലെ യാലെ സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത് ഇഷ അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ജിയോ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. പഠനത്തിന്‍റെ ഭാഗമായി അവൾക്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ കുറച്ചു റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ടായിരുന്നു. അന്ന് വീട്ടിലെ ഇന്‍റര്‍നെറ്റിന്‍റെ വേഗത്തെ കുറിച്ചു മകൾ പറഞ്ഞ പരാതിയും അംബാനി ഓർത്തെടുത്തു. ഇതേക്കുറിച്ച് ഇഷയുടെ സഹോദരൻ ആകാശ് പറഞ്ഞത് ഇങ്ങനെ, ‘പഴയ തലമുറയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. പഴയ കാലത്ത് ടെലികോം ശബ്ദം മാത്രമായിരുന്നു, കോളുകൾ വിളിച്ചാലും സ്വീകരിച്ചാലും ജനങ്ങൾ പണം നൽകേണ്ടിവന്നു, എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്’. ഇഷയും ആകാശും ഈ ആശയം മുന്നോട്ടുവെക്കുന്ന സമയത്ത് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് നെറ്റ്‌വർക്ക് വേഗം പരിതാപകരമായിരുന്നു. കുറഞ്ഞ ഡേറ്റ ഉപയോഗിക്കാൻ ... Read more
ഗ്രൂപ്പുകൾക്ക് വാട്സ്ആപ്പില്‍ പുതിയ ഫീച്ചർ
ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഗ്രൂപ്പിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. ആൻഡ്രോയിഡ്, വിൻഡോസ് ഫോണുകളിലാവും പുതിയ അപ്ഡേഷൻ ആദ്യം ലഭ്യമാകുക. ഗ്രൂപ്പിലെ പ്രത്യേക അംഗത്തിന് ഇതിനെ സംബന്ധിച്ചുള്ള വിവരണം ഉൾപ്പെടുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് നൽകുക. ചാറ്റ് വിൻഡോയിൽ തന്നെ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള വിവരണവും ലഭ്യമാകും. ഗ്രൂപ്പിലേക്ക് ആളുകളെ ക്ഷണിച്ചുള്ള ഇൻവിറ്റേഷൻ ലിങ്കിലും ഇൗ വിവരണം കാണാൻ സാധിക്കും. ഇതിനൊപ്പം ഗ്രൂപ്പ് മെമ്പർമാരെ സേർച്ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനവും വാട്സ്ആപ്പ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോണിൽ ഇൗ സംവിധാനം നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.