Category: Tech

ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍

ജിയോയെ വെല്ലുവിളിച്ച് അതിഗംഭീര ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. 49 രൂപയ്ക്കാണ് എയര്‍ടെലിന്റെ 3ജിബി 4ജി ഡാറ്റ നല്‍കുന്ന ഓഫര്‍. ഒരു ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനാണ് എയര്‍ടെലിന്റെ നീക്കം. ജിയോയുടെ സമാന ഓഫര്‍ കുറച്ചു വ്യത്യസ്തമാണ്. 49 രൂപയ്ക്ക് 1 ജിബി, 28 ദിവസത്തേക്കാണ് കലാവധി. 52 രൂപയുടെ ഓഫറില്‍ 1.05 ജിബി ലഭിക്കും, വാലിഡിറ്റി ഏഴ് ദിവസം. അതായത് പ്രതിദിനം .15 ജിബി. 49 രൂപയുടെ പാക്കാണെങ്കില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് എയര്‍ടെല്‍ ഇപ്പോള്‍ 49 രൂപയുടെ പ്ലാന്‍ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മേഖലയില്‍ പ്ലാന്‍ ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം റീചാര്‍ജ് ചെയ്യുക.

വൺ പ്ലസ്​ 6​ മെയ് 18നെത്തും

വൺ പ്ലസ്​ 6​ സ്മാര്‍ട്ട്‌ഫോണ്‍ മെയ്​ 18ന്​ ഇന്ത്യയിലെത്തും. ടെക്​ വെബ്​സൈറ്റുകളാണ്​ വാർത്ത പുറത്തുവിട്ടത്​. ഏപ്രിൽ അവസാനത്തിലോ മെയ്​ ആദ്യ വാരത്തിലോ ഫോൺ എത്തുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന റിപ്പോർട്ടുകൾ. 35,000 രൂപ മുതൽ 40,000 വരെയായിരിക്കും ഫോണി​ന്‍റെ വിപണി വില. രണ്ട്​ വേരിയന്‍റ്കളിലാകും ഇന്ത്യൻ വിപണിയിൽ വൺ പ്ലസ്​ എത്തുക. 6 ജിബി റാമും 64 ജിബി സ്​റ്റോറേജുമുള്ള വേരിയന്റും 8 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള വേരിയന്‍റ്മാവും കമ്പനി പുറത്തിറക്കുക. സ്​നാപ്​ഡ്രാഗൺ പ്രൊസസർ കരുത്ത്​ പകരുന്ന ഫോണിന്​ 16,20 മെഗാപിക്​സലി​ന്‍റെറ ഇരട്ട കാമറകളുണ്ട്. ഐ ഫോണ്‍ എക്സുമായി കിടപിടിക്കുന്ന ഡിസൈനും ഫീച്ചറുമാണ് വൺ പ്ലസ്​ 6​നുള്ളത്. ആമസോണിലുടെ മാത്രമായിരിക്കും ഫോണി​ന്‍റെ വിൽപന.

ആമസോണില്‍ സാംസങ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കിഴിവ്

ആമസോണില്‍ സാംസങ് 20-20 കാര്‍ണിവല്‍ ആരംഭിച്ചു. ഇന്നലെ തുടങ്ങി 21 വരെ നടക്കുന്ന പ്രത്യേക വില്‍പനയില്‍ ഗാലക്‌സി എ 8 പ്ലസ്, ഗാലക്‌സി ഓണ്‍ 7 പ്രൈം, ഗാലക്‌സി ഓണ്‍ 7 പ്രോ, ഗാലക്‌സി നോട്ട് 8 ഉള്‍പ്പടെയുള്ള സ്മാര്‍ട്‌ഫോണുകള്‍ 5000 രൂപവരെ വിലക്കിഴിവ് ലഭിക്കും. 34,990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ 8 പ്ലസ് 29,990 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി ഓണ്‍ 7 പ്രൈം (32ജിബി)ന്‍റെ വില 12,990 രൂപയില്‍ നിന്നും 9,990 രൂപയിലേക്കെത്തി. ഇതിന്‍റെ 64 ജിബി പതിപ്പിന് 11,990 രൂപയാണ് വില. ഗാലക്‌സി നോട്ട് 8ന് 67,900 രൂപയാണ് വില. സീറോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഗാലക്‌സി ഓണ്‍5 പ്രോ, ജെ7 പ്രൈം, ജെ7 പ്രോ, ജെ7 മാക്‌സ്, ജെ7 ഡ്യുവോ തുടങ്ങിയ സ്മാര്‍ട്‌ഫോണുകളും സാംസങ് 20-20 കാര്‍ണിവലില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്.

വീട്ടിലെ എല്ലാവർക്കും സൗജന്യ ഡേറ്റ, കോൾ

അണ്‍ലിമിറ്റഡ് ഡേറ്റയും കോളും ഒരുക്കി ബിഎസ്എൻഎല്ലിന്‍റെ ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജ്. 1199 രൂപയുടെ പാക്കേജിലാണ് അൺലിമിറ്റഡ് കോളും ഡേറ്റയും കിട്ടുക. ഇതിനൊപ്പം മൂന്ന് സിം കാർഡുകൾ കൂടി ലഭിക്കും. ഒരു വീട്ടിലെ എല്ലാവർക്കും ഡേറ്റാ– കോൾ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. 1199 മാസ വാടകയ്ക്ക് മൂന്നു സിമ്മുകളിലും പരിധിയില്ലാത്ത കോളും ഡേറ്റയും ലഭ്യമാകും. ഫ്രീ ഓണ്‍ലൈൻ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ സൗജന്യ ഓൺലൈൻ എജ്യുക്കേഷൻ പാക്കേജ് എന്നിവയും സിമ്മിൽ നൽകും. ബ്രോഡ്ബാൻഡ് പ്ലാനിലെ അൺലിമിറ്റഡ് ഡേറ്റയിൽ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും. സിം കാർഡുകളിൽ ദിവസം ഒരു ജിബി ഡേറ്റയാണു ലഭ്യമാവുക. നിലവിലുള്ള ബ്രോഡ്ബാൻഡ് വരിക്കാർക്കും ഈ പ്ലാനിലേക്ക് മാറാൻ അവസരമുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.

ഫേഷ്യല്‍ റെക്കഗ്നിഷന്‍; ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയിസ്ബുക്കിനെതിരെയുള്ള കേസ്. അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ ഇന്നലെയാണ് അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ നിയമനടപടിയ്ക്ക് ഉത്തരവിട്ടത്. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ‘ടാഗ് സജഷന്‍’ സംവിധാനമാണ് കേസിനാധാരമായിരിക്കുന്നത്. 2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ‘ ടാഗ് സജഷന്‍’ ഫീച്ചര്‍ അവതരിപ്പിച്ചത്. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമത്തിന്‍റെ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു. ശതകോടിക്കണക്കിന് ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലായേക്കുമെന്നും ജഡ്ജ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. അടുത്തിടെയാണ് മറ്റാരെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ... Read more

മൊബൈൽ നിരക്കുകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ് സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സർക്കാർ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ് സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും. സാധാരണ നിരക്കുകൾ, സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റില്‍ നൽകിയിട്ടുണ്ട്. നിലവിൽ ഡൽഹിയില്‍ മാത്രമാണ് സേവനം ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. നിലവിൽ ടെലികോം കമ്പനികൾ അവരുടെ വെബ് സൈറ്റുകളിലാണ് നിരക്കുകൾ നൽകുന്നത്. ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്‌യുടെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും. ഉപഭോക്താക്കൾക്കു മാത്രമല്ല, കമ്പനികൾക്കും ഈ വെബ് സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ... Read more

ഭീമന്‍ തുക പിഴയടപ്പിച്ച് ഫെയിസ്ബുക്ക് പൂട്ടിക്കുമോ…?

ഫെയ്സ്ബുക്കിന്‍റെ ഡാറ്റാ ചോര്‍ത്തൽ കേസിൽ അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച് മാര്‍ക് സക്കര്‍ബര്‍ഗ് മടങ്ങിയെങ്കിലും നിരവധി കേസുകൾക്ക് ഫെയ്‌സ്ബുക്ക് മറുപടി നൽകേണ്ടിവരും. കേസിൽ എഫ്ടിസി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഫെയ്‌സ്ബുക്കിന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ വലിയ തുക എഫ്ടിസിക്ക് പിഴയിടാമെന്നാണ് ചില നിയമവിദഗ്ധർ പറയുന്നത്. അത്ര വലുതാണത്രെ കമ്പനി ചെയ്തിരിക്കുന്ന കുറ്റം. 7.1 ലക്ഷം കോടി ഡോളര്‍ (ഏകദേശം 464.5 ലക്ഷം കോടി രൂപ) പിഴയിടാനുള്ള വകുപ്പുണ്ടെന്നാണ് വിലയിരുത്തല്‍. 2011ലെ ഡേറ്റാ കേസില്‍ ഫെയ്‌സ്ബുക്കും എഫ്ടിസിയും ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ഇതിലെ വ്യവസ്ഥകള്‍ വച്ചുതന്നെ എഫ്ടിസിക്ക് ഫെയ്‌സ്ബുക്കിന് 7.1 ലക്ഷം കോടി ഡോളര്‍ പിഴയിടാമെന്നാണ് കണ്ടെത്തല്‍. സ്വകാര്യ വ്യക്തികളുടെ ഡേറ്റ യഥേഷ്ടം കൈകാര്യം ചെയ്യുന്ന കാര്യത്തിലായിരുന്നു ഒത്തുതീര്‍പ്പ്. അതിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ ചെയ്തികളെക്കുറിച്ച് തങ്ങള്‍ സ്വകാര്യ അന്വേഷണം നടത്തുന്നുണ്ടെന്ന് എഫ്ടിസി അറിയിച്ചിട്ടുണ്ട്. നിലവിലെ ഒത്തുതീർപ്പ് പ്രകാരം നിയമം ലംഘിച്ചാൽ ഓരോ ഫെയ്സ്ബുക്ക് ഉപയോക്താവിന്‍റെ പേരിലും പിഴയായി 41,484 ഡോളർ നൽകണമെന്നാണ് എഫ്ടിസിയുടെ വെബ്‌സൈറ്റ് ... Read more

എല്ലാ നെറ്റ് വര്‍ക്കിലേയ്ക്കും ബിഎസ്എന്‍എല്ലില്‍ നിന്നും സൗജന്യകോള്‍

ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍നിന്ന് മാസവാടകമാത്രം ഈടാക്കി എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നിലവില്‍വന്നു. നഗരപ്രദേശങ്ങളില്‍ 40 രൂപ മാസവാടകയിലും ഗ്രാമപ്രദേശങ്ങളില്‍ 180, 220 രൂപ മാസവാടകയിലും ഈ സൗജന്യം ലഭിക്കും. നിലവില്‍ ബിഎസ്എന്‍എല്ലിലേക്ക് മാത്രമായിരുന്നു ഈ സൗകര്യം. ഇതോടൊപ്പം ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുവരെയും ഞായറാഴ്ച ദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. അതത് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ടോ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ അപേക്ഷ നല്‍കിയോ ഈ പ്ലാനിലേക്ക് ഉപഭോക്താക്കള്‍ക്ക് മാറാം. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനാണ് കേരള സര്‍ക്കിള്‍ ഈ പദ്ധതി അവതരിപ്പിച്ചത്.

ജിമെയിലില്‍ പുതിയ ഫീച്ചറുകള്‍

ഗൂഗിളിന്‍റെ ഇ-മെയില്‍ സേവനമായ ജിമെയില്‍ പുതിയ സംവിധാനങ്ങള്‍ എത്തുന്നു. വരുന്ന ആഴ്ചകളില്‍ പുതിയ രൂപകല്‍പന പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ജിമെയിലിന്‍റെ വെബ് പതിപ്പിലാണ് പുതിയ മാറ്റങ്ങളുണ്ടാവുക. ടെക് വെബ്‌സൈറ്റ് ആയ ദി വെര്‍ജ് പുതിയ രൂപകല്‍പനയുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു. ഗൂഗിള്‍ വെബില്‍ സ്മാര്‍ട് റിപ്ലൈ സംവിധാനം അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ജിമെയിലിന്‍റെ മൊബൈല്‍ പതിപ്പില്‍ ഇത് ലഭ്യമാണ്. അതായത് ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദ്ദേശങ്ങള്‍ റിപ്ലൈ ബോക്‌സിന് താഴെയായി ജിമെയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ യോജ്യമായത് നമുക്ക് തിരഞ്ഞെടുക്കാം. ഇന്‍ബോക്‌സില്‍ നിന്നും താല്‍കാലികമായി ഇമെയിലുകള്‍ തടയുന്ന പുതിയ ‘സ്‌നൂസ്’ ഫീച്ചറും ജിമെയിലില്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വരുന്ന ഇമെയില്‍ സന്ദേശങ്ങളെ താല്‍പര്യമില്ലെങ്കില്‍ മാറ്റി നിര്‍ത്താന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. സ്‌നൂസ്, സ്മാര്‍ട് റിപ്ലൈ ഫീച്ചറുകള്‍ ജിമെയിലിന്‍റെ ഇന്‍ബോക്‌സ് എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ജിമെയില്‍ ഇന്‍ബോക്‌സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാവും. ഇഷ്ടാനുസരണം ... Read more

വിലക്കുറവിന്‍റെ മികവില്‍ തോംസണ്‍ ടെലിവിഷന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

വിലക്കുറവിന്‍റെ മാജിക്കുമായി നിരവധി തവണ ഉപഭോക്താക്കൾക്ക് മുന്നിലെത്തിയ ഫ്രാൻസ് കമ്പനി തോംസൺ പുതിയ മൂന്നു സ്മാർട് ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്മാർട് ടിവി വിൽക്കുന്നതും തോംസൺ തന്നെയാണ്. ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് സെയില്‍ നടന്നപ്പോൾ നിമിഷ നേരത്തിനുള്ളിലാണ് മൂന്നു മോഡൽ സ്മാർട് ടിവികളും വിറ്റുപോയത്. 32, 40, 43 ഇഞ്ച് വേരിയന്‍റ്കളാണ് തോംസൺ അവതരിപ്പിച്ചത്. നോയിഡയിൽ നിർമിച്ച ടെലിവിഷനുകൾക്ക് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗ്‌ലൈനുമുണ്ട്. കുറഞ്ഞ വിലയ്ക്ക് സ്മാർട് ടിവി വിൽക്കുന്ന മൈക്രോമാക്സ്, ഷവോമി എന്നിവർക്ക് വൻ വെല്ലുവിളിയാണ് തോംസൺ. 32 ഇഞ്ചിന്‍റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 13,499 രൂപയ്ക്കാണ്. 20 ഡബ്ല്യൂ സ്പീക്കർ ഔട്പുട്, അൾട്ര എച്ച്ഡി 4 എക്സ് ഡിസ്പ്ലെ എന്നിവ പ്രധാന ഫീച്ചറുകളാണ്. 178 ഡിഗ്രി വ്യൂ ആംഗിൾ, 1.4 ജിഗാഹെഡ്സ് ഡ്യുവൽ കോർ കോർട്ടക്സ്–എ 53 പ്രോസസർ, 1ജിബി റാം, 8 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഒഎസ് ... Read more

പാസ്‌വേഡുകള്‍ മണ്‍മറയുമോ…?

സാങ്കേതിക വിദ്യകളുടെ യുഗത്തില്‍ എല്ലാ അക്കൌണ്ടുകളും താഴിട്ടു പൂട്ടുന്നത് പാസ്‌വേഡുകള്‍ കൊണ്ടാണ്. ഈ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പുതിയ വെബ് ഒതന്‍റിക്കേഷന്‍ സ്റ്റാന്‍റെര്‍ഡ്. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്‌ഫോണ്‍ ഫിങ്കര്‍പ്രിന്‍റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി. ഫിഡോ (FIDO), വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (WwwC) വെബ് സ്റ്റാന്‍റെര്‍ഡ് ബോഡികളാണ് പുതിയ പാസ്വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്. ഒന്നിലധികം പാസ്‌വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവ ഉപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റും. ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസമാണ്. അതായത് ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്‍റെ യൂസര്‍ നെയിം നല്‍കുമ്പോള്‍ ഫോണില്‍ അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്‍റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്‌സൈറ്റ് ലോഗിന്‍ ആവും. ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്‍റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും. ... Read more

സമൂഹമാധ്യമ ലോകത്തേയ്ക്ക് ‘ഹലോ’ വരുന്നു

ഇന്ത്യയിലെ സമൂഹമാധ്യമ ലോകത്തേയ്ക്ക് പുതിയൊരു ആപ്ലിക്കേഷന്‍ കൂടി. ‘ഹലോ’. ഫെയ്സ്ബുക്കിനു മുമ്പ് യുവഹൃദയങ്ങൾ കീഴടക്കിയ ഓർക്കൂട്ടിന്‍റെ സ്ഥാപകനാണ് ഹലോയെന്ന മൊബൈൽ ആപ്ലിക്കേഷനു പിന്നിൽ. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാധ്യതകളും ആദ്യമായി ലോകത്തെ അറിയിച്ചത് ഓർക്കൂട്ടായിരുന്നു. 2004ല്‍ ഓർക്കൂട്ട് ബുയോകോട്ടൻ എന്ന ടർക്കിഷ് സോഫ്റ്റ്‌വെയർ എൻജിനിയറാണ് ഓർക്കൂട്ടിനു രൂപം നൽകിയത്. വളരെപ്പെട്ടെന്ന് യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായി മാറിയ ഓർക്കൂട്ട് ഫെയ്സ്ബുക്കുമായി മാർക്ക് സക്കർബർഗ് രംഗത്തെത്തിയതോടെ പിന്തള്ളപ്പെടുകയായിരുന്നു. പിന്നാലെ വാട്സാപ്പും ഇൻസ്റ്റഗ്രാമുമെത്തിയതോടെ ഓർക്കുട്ടിന്‍റെ അന്ത്യമായി. വിവരങ്ങളുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരേ ഉപയോക്താക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹലോ എന്ന തന്‍റെ പുതിയ സംരംഭവുമായി ഇന്ത്യയിൽ വേരുറപ്പിക്കാനുള്ള ഓർക്കൂട്ട് ബുയോകോട്ടന്‍റെ ശ്രമം. ഫെയ്സ്ബുക്കിന് ഇന്ത്യയിൽ മാത്രം ഏതാണ്ട് 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവരുടെ ഇടയിലേയ്ക്ക് ഹലോ എത്തിക്കുകയാണ് ഓര്‍ക്കൂട്ടിന്‍റെ ലക്‌ഷ്യം. ആദ്യകാലത്ത് ഓർക്കൂട്ടിന് ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. തന്‍റെ പുതിയ സംരംഭത്തിനും ഇന്ത്യയിൽ വിപുലമായ ജനകീയാടിത്തറ സൃഷ്ടിക്കുകയാണ് ഹലോയിലൂടെ ഓർക്കൂട്ട് ബുയോകോട്ടൻ ലക്ഷ്യമിടുന്നത്. ഫെയ്സ്ബുക്കിനേക്കാൾ സുരക്ഷ ... Read more

വാട്സ്ആപ്പ് ഇന്ത്യയില്‍ മേധാവിയെ തേടുന്നു

വാട്‌സ്ആപ്പിനു ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ മേധാവിയെ തേടുന്നു. അതിനുള്ള അന്വേഷണത്തിലാണ് കമ്പനി. ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളുണ്ട് വാട്‌സ്ആപ്പിന്. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. വാട്‌സ്ആപ്പ് പേയ്മെന്‍റ്  സംവിധാനം ഇന്ത്യന്‍ വിപണിയിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ച് യുണിഫൈഡ് പേയ്മെന്‍റ്  ഇന്‍റര്‍ഫെയ്‌സ് സൗകര്യമാണ് വാട്‌സ്ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. വാട്‌സ്ആപ്പിലെ പീര്‍ റ്റു പീര്‍ പേയ്മെന്‍റ്  സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കമ്പനി താല്‍പര്യപ്പെടുന്നതായി മേധാവിയ്ക്കായുള്ള പരസ്യം വ്യക്തമാക്കുന്നു. ഇന്ത്യയിലെ പണമിടപാട് സാങ്കേതിക വിദ്യകളില്‍ അഞ്ച് വര്‍ഷത്തെയെങ്കിലും പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് കമ്പനി തേടുന്നത്. ചെറുകിട വ്യാപാരികള്‍ക്ക് അവരുടെ ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കുന്ന വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് തുടര്‍ന്ന് കൈകാര്യം ചെയ്യേണ്ടതും ഇന്ത്യയില്‍ മേക്ക് മൈ ട്രിപ്പ്, ബുക്ക് മൈ ഷോ, പോലുള്ള സ്ഥാപനങ്ങളുമായുണ്ടാക്കിയിട്ടുള്ള പങ്കാളിത്തം കൈകാര്യം ചെയ്യേണ്ടതും ഇന്ത്യന്‍ മേധാവിയുടെ ചുമതലയാവും. മുംബൈയിലായിരിക്കും വാട്‌സ്ആപ്പ് തലവന്‍റെ ഓഫീസ്. ... Read more

സാഹസികര്‍ക്കായി അണ്ടര്‍ വാട്ടര്‍ കാമറ ഇറക്കി ഗോപ്രോ

സാഹസികരായ സഞ്ചാരികള്‍ക്കായി അക്ഷന്‍ കാമറകളിറക്കി അനുഭവസമ്പത്തുള്ള ഗോപ്രോ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തി. വെള്ളത്തിനടിയില്‍ പത്ത് മീറ്റര്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോ പ്രോ ഹീറോ സേപോര്‍ട്‌സ് ആക്ഷന്‍ കാമറ ഏപ്രില്‍ മുതല്‍ വാങ്ങാന്‍ കിട്ടും. 18,990 രൂപ വില വരുന്ന കാമറയില്‍ വൈഡ് വ്യൂ, വോയിസ് കണ്‍ട്രോള്‍ , ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് പ്രധാന പ്രത്യേകത. CHDHB-501-RW എന്ന മോഡല്‍ നമ്പറിലാണ് കാമറ പുറത്തിറക്കുന്നത്. 10 മെഗാപിക്‌സല്‍ 1/ 2.3 ഇഞ്ച് സിമോസ് സെന്‍സറാണ്. 1080പി വീഡിയോകള്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വീതവും ഷൂട്ട് ചെയ്യാം. എന്നാല്‍ ഫോര്‍കെ, സ്ലോമോഷന്‍ വീഡിയോകള്‍ എടുക്കാന്‍ സാധിക്കില്ല എന്ന പോരായ്മയും പുതിയ കാമറയ്ക്ക് ഉണ്ട്. 117 ഗ്രാം ഭാരമുള്ള കാമറയ്ക്ക് 100-1600 ആണ് ഐ എസ് റേഞ്ച്, 4.95 ഇഞ്ച് ടച്ച് സ്‌ക്രീന്‍ 320X480 പിക്‌സല്‍ റസലൂഷനാണ് ഉള്ളത്. 128 ജി ബി വരെ മെമ്മറി കാര്‍ഡിടാവുന്ന നാല് ജി ബി ഇന്റേണല്‍ മെമ്മറിയാണ് ... Read more

വരുന്നു കേരള ലാപ്ടോപ്‌; നിര്‍മാണം മണ്‍വിളയില്‍

ഡിജിറ്റല്‍ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം സ്വന്തം ലാപ് ടോപ്പിറക്കി ഞെട്ടിക്കാനൊരുങ്ങുകയാണ്. കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ കെ​ല്‍ട്രോ​ണി​ന്‍റെ മ​ണ്ണി​ല്‍ ഉ​യ​രാ​ന്‍ പോ​കു​ന്ന​ത് ഇ​ന്ത്യ ഒ​ന്നാ​കെ അ​സൂ​യ​യോ​ടെ നോ​ക്കു​ന്ന മി​ക​വു​റ്റ സ്ഥാ​പ​നം. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച പു​തി​യ ക​മ്പ​നി​യാ​ണ് ഇ​തി​ന് വ​ഴി ഒ​രു​ക്കു​ന്ന​ത്.നി​ല​വി​ല്‍ ലാ​പ് ടോ​പ്പു​ക​ളും സെ​ര്‍വ​ര്‍ ക്ലാ​സ് മെ​ഷി​നു​ക​ളും ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്ല. വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കു​ക​യാ​ണ് ഇ​ന്ത്യ​യി​ല്‍ ചെ​യ്യു​ന്ന​ത്. സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​ന് 30 കോ​ടി രൂ​പ​യാ​ണ് മു​ത​ല്‍ മു​ട​ക്ക് ക​ണ​ക്കാ​ക്കി​യി​ട്ടു​ള​ള​ത്. പു​തി​യ ക​മ്പ​നി​യു​ടെ ചു​മ​ത​ല പൂ​ർ​ണ​മാ​യും കെ​ല്‍ട്രോ​ണി​ന് ന​ല്‍കി​കൊ​ണ്ടാ​ണ് വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ല്‍ പു​തി​യ നീ​ക്കം ന​ട​ത്തു​ന്ന​ത്. കേ​ര​ള സ​ര്‍ക്കാ​രും ഇ​ന്‍റ​ല്‍ കോ​ര്‍പ്പ​റേ​ഷ​നും യു​എ​സ്ടി ഗ്ലോ​ബ​ലും 2017 ന​വം​ബ​ര്‍ ഒ​ന്നി​ന് ഒ​പ്പി​ട്ട ധാ​രണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ക​മ്പ​നി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ഇ​തു​സ​രി​ച്ച് സെ​മി ക​ണ്ട​ക്റ്റ​ർ, മൈ​ക്രോ പ്രൊ​സ​സ​ര്‍ എ​ന്നി​വ നി​ര്‍മി​ക്കു​ന്ന ലോ​ക​ത്തി​ലെ പ്ര​ധാ​ന ക​മ്പ​നി​യാ​യ ഇ​ന്‍റെ​ല്‍ കോ​ര്‍പ​റേ​ഷ​ന്‍, കേ​ര​ള​ത്തി​ലെ പു​തി​യ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കും. ഡി​ജി​റ്റ​ല്‍ ഉ​പ​യോ​ഗ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന ... Read more