Category: Tech
ജിയോയോട് ഒപ്പമെത്താന്‍ ബിഎസ്എന്‍എല്‍: 349 രൂപയ്ക്ക് 54 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും
പുതിയ ഡാറ്റ, കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍. 90 ദിവസം കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസം കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ വന്നിരിക്കുന്നത്. 54 ദിവസം കാലാവധിയുള്ള 349 രൂപയുടെ പ്ലാനാണ് പുതുതായി അവതരിപ്പിച്ചത്. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവയാണ് പ്ലാനിലുള്ളത്.ടെലികോം രംഗത്ത് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാണ് ബിഎസ്എന്‍എല്‍ ജിയോ നല്കുന്ന അതേ നിരക്കുകളില്‍ മൊബൈല്‍ പ്ലാനുകള്‍ നല്‍കുന്നത്. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളിലൊഴികെ 90 ദിവസം പരിധിയില്ലാത്ത റോമിങ് ഉള്‍പ്പടെയുള്ള സൗജന്യ കോളുകളാണ് 319 രൂപയുടെ പ്ലാനിലുള്ളത്. 99 രൂപയുടെ പ്ലാനില്‍ 26 ദിവസത്തെ സൗജന്യകോള്‍ സൗകര്യമാണുള്ളത്.
ഉപയോക്താക്കൾ പാസ്വേഡ് മാറ്റണമെന്ന് ട്വിറ്റര്‍
ട്വിറ്ററിന്റെ ഇന്റെണൽ ലോഗിൽ സോഫ്റ്റ്വെയർ പിഴവു കണ്ടെത്തിയെന്നും ഉപയോക്താക്കളെല്ലാം പാസ്വേര്ഡുകള് മാറ്റണമെന്നും ട്വിറ്ററിന്റെ മുന്നറിയിപ്പ്. 33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണ് പാസ്വേഡ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും തകരാര്‍ വേഗത്തില്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായാണു സന്ദേശമെന്നും ട്വിറ്റർ വ്യക്തമാക്കി. എത്ര പാസ്വേഡുകളാണു തകർക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. പുറത്തായിരിക്കുന്ന പാസ്വേഡുകളുടെ എണ്ണം സാരമുള്ളതാണെന്നും മാസങ്ങളെടുത്തു മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ട്വിറ്റർ വക്താക്കളിലൊരാൾ പറഞ്ഞു. ട്വിറ്ററിന്റെ ഹാഷിങ് ഫീഡിലാണു പിഴവു കണ്ടെത്തിയത്. ഒരാൾ നൽകുന്ന പാസ്വേഡിനെ നമ്പറുകളും അക്ഷരങ്ങളുമാക്കി മാറ്റി സൂക്ഷിക്കുന്ന സംവിധാനമാണ് ഹാഷിങ്.
കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തുന്നു
ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ വിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്കയും (സിഎ) മാതൃ സ്ഥാപനവുമായ എസ്സിഎൽ ഇലക്ഷൻസും പ്രവർത്തനം നിർത്തുന്നു. വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ തുടർപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്ക ലണ്ടനിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകർക്കുവേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വാർത്തയാണ് കമ്പനിക്കു തിരിച്ചടിയായത്. യുകെയിലും ന്യൂയോർക്കിലെ ഫെഡറൽ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികൾക്കായി കേംബ്രിജ് അനലിറ്റിക്ക ഹർജി നൽകി. അതേസമയം, കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തിയാലും വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരായി ആരംഭിച്ച നിയമനടപടികൾ തുടരും. വിവര വിശകലന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകൾ മാറ്റിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014ൽ ഫെയ്സ്ബുക്ക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണ് ചോര്‍ന്നത്. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരമാണ് ... Read more
ടെലികോം വിപ്ലവത്തിനൊരുങ്ങി കേന്ദ്രം
കരട് ടെലികോം നയത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കി. 2022ൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പേരിലാണ് ടെലികോം നയം അവതരിപ്പിച്ചത്. റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയ നൂതന സംരംഭങ്ങൾക്കും കരടുനയത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഡിജിറ്റൽ ആശയവിനിമയ മേഖലയിൽ 100 ബില്യൻ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും നയത്തിൽ പറയുന്നു. എല്ലാവര്ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷൻ നല്കുന്നതിലൂടെയാണ് 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നു കണക്കാക്കുന്നത്. രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. ഇതിലൂടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം എട്ട് ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. 2020ൽ എല്ലാ പൗരന്മാർക്കും 50 എംബിപിഎസ് വേഗത്തിലും ... Read more
മുഖം മിനുക്കി ഫെയ്സ്ബുക്ക്: വരുന്നു ഡേറ്റിങ്ങ് ആപ്പ്
സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കി കൊണ്ട് പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ്ങ് ആപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരാണ് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഫെയ്സ്ബുക്ക് ഓഹരയില്‍ 1.1ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറും വീഡിയോ കാണലും മറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫെയ്സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫെയ്സ്ബുക്കില്‍ ചെലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സക്കര്‍ബര്‍ഗ് കരുതുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഉള്ള ആലോചനയാണ് ഒടുവില്‍ പുതിയ ആപ്പിലൂടെ ഫെയ്സ്ബുക്ക് നടപ്പാക്കുന്നത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള അഭിരുചിക്കനുസരിച്ചായിരിക്കും ഫെയസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടത്തി നിര്‍ദേശം ... Read more
ആധാറില്ലെങ്കിലും സിം കാർഡ് ലഭിക്കും: വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം
ആധാറില്ലെങ്കിലും സിം കാർഡ് നല്കാൻ കേന്ദ്രസർക്കാർ അനുമതി. നേരത്തെ ആധാര്‍ കാര്‍ഡ് നല്കിയാല് മാത്രമേ സിം കാര്‍ഡ് ലഭിച്ചിരുന്നുള്ളൂ. ഇത് ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും വിദേശത്ത് സ്ഥിരതാമസക്കാരായ ഇന്ത്യക്കാരേയും പ്രതികൂലമായി ബാധിച്ചിരുന്നു. അധാറില്ലാത്തതിനാല്‍ ഇവര്‍ക്ക് സിംകാര്‍ഡുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ടെലികോം വകുപ്പിന്റെ പുതിയ തീരുമാനം ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ് കേന്ദ്ര നിർദേശം. ഇക്കാര്യം അടിയന്തരമായി നടപ്പാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദേശം നല്കി. അധാർ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ആധാറില്ലാതെയും സിം കാർഡ് വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. മറ്റു കെവൈസി (നോ യുവർ കസ്റ്റമർ) രേഖകൾ സ്വീകരിച്ച് സിം കാർഡ് നൽകുന്നതു തുടരാനാണ് ടെലികോം കമ്പനികളെ അറിയിച്ചിരിക്കുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്എംഎസ്, ഫോൺ ... Read more
വിവോ വൈ53ഐ സ്മാര്‍ട്ഫോണ്‍ വിപണിയില്‍
വിവോ ‘വൈ’ സ്മാര്‍ട്ഫോണ്‍ ശ്രേണിയിലേക്ക് പുതിയ സ്മാര്‍ട്ഫോണ്‍ കൂടി. വിവോ വൈ53ഐ സ്മാര്‍ട്ഫോണാണ് കമ്പനി പുറത്തിറക്കിയത്. അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യയും ഫേസ് ആക്സസ് ഫീച്ചറുമുള്ള ‘വിവോ വൈ53 ഐക്ക് അഞ്ച് ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. രണ്ട് മെഗാപിക്സല്‍ റാമും 16 ജിബി ഇന്റെണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 425 പ്രൊസസറാണ് ഫോണിനുള്ളത്. 2500 എംഎഎച്ചാണ് ബാറ്ററി. എട്ട് മെഗാപിക്സല്‍ റെയര്‍ ക്യാമറയിലെ അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടര്‍ച്ചയായി ചിത്രങ്ങള്‍ എടുക്കാം. 32 മെഗാപിക്സല്‍ റസലൂഷന്‍ വരെയുള്ള ചിത്രങ്ങള്‍ ഇങ്ങനെ പകര്‍ത്താന്‍ സാധിക്കും. അഞ്ച് മെഗാപിക്സലാണ് സെല്‍ഫിക്യാമറ. കുറഞ്ഞ പ്രകാശത്തിലും മികച്ച സെല്‍ഫികള്‍ എടുക്കുന്നതിന് സ്ക്രീന്‍ ഫ്ലാഷ് സംവിധാനവും ഫോണിലുണ്ടാവും. സ്ക്രീനില്‍ നിന്നും നീല വെളിച്ചം കുറച്ച് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് ഐ പ്രൊട്ടക്ഷന്‍ സംവിധാനവും രണ്ട് ആപ്ലിക്കേഷനുകള്‍ ഒന്നിച്ചുപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ക്ലോണ്‍ സൗകര്യവും ഫോണിലുണ്ട്. ... Read more
ട്വിറ്ററിലും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
ഡേറ്റാ ചോർത്തൽ വിവാദത്തിലേക്ക് ട്വിറ്ററും. ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനു സമാന രീതിയിലാണ് ട്വിറ്ററിലും വിവരച്ചോർച്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകൻ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച ‘ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്’ എന്ന ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങൾ ചോർത്തിയത്. ഇതേ കോഗൻ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്ആര്) എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ‘ദ് സൺഡേ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈൽ ചിത്രങ്ങള്‍, പോസ്റ്റു ചെയ്ത ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ത്തിയത്. എത്രപേരുടെ വിവരങ്ങളാണു ജിഎസ്ആര് സ്വന്തമാക്കിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ബ്രാൻഡ് റിപ്പോർട്ട്, സർവേ എക്സ്റ്റെൻഡർ ടൂൾസ് തുടങ്ങിയ ആവശ്യങ്ങൾക്കായാണു വിവരങ്ങൾ ശേഖരിച്ചതെന്നും ട്വിറ്റർ നയങ്ങൾ മറികടന്നിട്ടില്ലെന്നും വാദമുണ്ട്. ഉപയോക്താക്കൾ പങ്കിടുന്ന പൊതു അഭിപ്രായങ്ങൾ ശേഖരിക്കാൻ കമ്പനികൾക്കും സംഘടനകൾക്കും ... Read more
ഐഫോണ്‍ ത്രിഡി ടച്ച് ഫീച്ചര്‍ അവസാനിപ്പിക്കുന്നു
വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണുകളില്‍ നിന്നും ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തല്‍. കെജിഐ സെക്യൂരിറ്റീസിലെ പ്രശസ്ത അനലിസ്റ്റായ മിങ് ചി കുവോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ഡിസ്പ്ലേ സാങ്കേതികവിദ്യയായ കവര്‍ ഗ്ലാസ് സെന്‍സര്‍ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതിനാലാണ് ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് മിങ് ചി കുവോ പറയുന്നു. കവര്‍ഗ്ലാസ് സെന്‍സറും ത്രിഡി ടച്ച് സംവിധാനവും ഒന്നിച്ച് പോവില്ല. മാത്രവുമല്ല ഇതുവഴി ഐഫോണ്‍ നിര്‍മ്മാണത്തിനുള്ള ചിലവ് വലിയൊരളവില്‍ കുറക്കാനും ആപ്പിളിന് സാധിക്കും. വരാനിരിക്കുന്ന 6.1 ഇഞ്ച് ഐഫോണില്‍ നിന്നും ത്രീഡി ടച്ച് പൂര്‍ണമായി നീക്കുമെന്നാണ് കുവോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ ടെന്നിന്റെ പിന്‍ഗാമിയായ ഐഫോണ്‍ ടെന്‍ പ്ലസില്‍ ത്രിഡി ടച്ച് സംവിധാനം നിലനിര്‍ത്തുമെന്നും 2019 ഓടെ എല്ലാ ഐഫോണുകളും കവര്‍ഗ്ലാസ് സെന്‍സറിലേക്ക് മാറുമെന്നും കുവോ പറഞ്ഞു. 2015ല്‍ ഐഫോണ്‍ 6 എസിലാണ് ത്രീഡി ടച്ച് സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്.
കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു
കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു. കോടിക്കണക്കിന് ഉപയോക്താക്കുള്ള ഇന്‍സ്റ്റഗ്രാം പുതിയ അഞ്ച് ഫീച്ചറുകളാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ തങ്ങളുടെ മുഖ്യ എതിരാളിയായ സ്നാപ് ചാറ്റിനെ ബഹുദൂരം പിന്നിലാക്കമെന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഉടമയായ ഫെയ്സ്ബുക്ക് പ്രതീക്ഷിക്കുന്നത്. വീഡിയോ കോളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്ന പ്രധാന ഫീച്ചര്‍. സ്നാപ് ചാറ്റിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ വീഡിയോ കോള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അധികം വൈകാതെ അറിയിക്കും. ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രൊഫൈലുകളെ അണ്‍ഫോളോ ചെയ്യാതെ തന്നെ നിയന്ത്രിക്കുന്നതിനു പുതിയ ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മ്യൂട്ട് പ്രൊഫൈല്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലേക്ക് ഫെയ്സ്ബുക്കില്‍ പരീക്ഷിച്ച് വിജയിച്ച റിയാക്ഷന് ഇമോജിയും കൂടി ചേര്‍ക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഉപയോക്താക്കളുടെ പോസ്റ്റിനു താഴെ ഫെയ്സ്ബുക്കിലെ പോലെ ഇമോജികള്‍ ഉപയോഗിക്കാം. സ്ലോമോഷന്‍ ഫീച്ചറാണ് അണിയറില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാന ആയുധം. ഇതു വൈറലാകുമെന്നാണ് ഇന്‍സ്റ്റഗ്രാം പ്രതീക്ഷിക്കുന്നത്.
വാട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഫെയ്സ്ബുക്കും ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം
ഫെയ്സ്ബുക്കിന് പിന്നാലെ വാട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ അവസരമൊരുക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ നിയമം മേയ് 25ന് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഈ നീക്കം. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഈ സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വാട്സ്ആപ്പില്‍ ബീറ്റാ ആപ്ലിക്കേഷനില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. എന്നാല്‍ അധികം വൈകാതെ തന്നെ വാട്സ്ആപ്പിന്റെ പ്രധാന ആപ്ലിക്കേഷനിലും ഈ സൗകര്യം ലഭ്യമാവും. ഇന്‍സ്റ്റാഗ്രാമില്‍ ഇതിനായി പ്രത്യേകം ലിങ്ക് നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രൈവസി സെറ്റിങ്സ് വഴിയും ഇന്‍സ്റ്റാഗ്രാം ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതുവഴി ചിത്രങ്ങള്‍, വീഡിയോകള്‍, ആര്‍ക്കൈവ് ചെയ്ത സ്റ്റോറികള്‍, പ്രൊഫൈല്‍, അക്കൗണ്ട് വിവരങ്ങള്‍, കമന്റുകള്‍ ഡയറക്ട് മെസേജസ് എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡൗണ്‍ലോഡ് റിക്വസ്റ്റ് നല്കിയാല് 48 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കും. ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ ലിങ്ക് പ്രവര്‍ത്തിക്കുക. ഫെയ്സ്ബുക്കില്‍ ജനറല്‍ സെറ്റിങ്സില്‍ പ്രൊഫൈല്‍ ... Read more
ജിയോഫോണ്‍ മാച്ച് പാസ്; വരിക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ജിയോ
ക്രിക്കട്ട് സീസണ് ആഘോഷമാക്കാന്‍ വമ്പന്‍ ഓഫറുമായി ജിയോ. എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാം. ക്രിക്കറ്റ് സീസണില്‍ 112 ജിബി ഡേറ്റയാണ് ജിയോ ഫ്രീയായി നല്‍കുന്നത്. ജിയോഫോണ്‍ മാച്ച് പാസ് എന്ന പേരിലാണ് ഓഫര്‍. 56 ദിവസത്തേക്കാണ് 112 ജിബി ഡേറ്റ നൽകുന്നത്. ഓഫർ ലഭിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോയും ജിയോയുടെ ടോൾഫ്രീ നമ്പറിലേക്ക് (1800-890-8900) വിളിക്കാൻ ആവശ്യപ്പെടണം. ഈ സമയത്ത് വിളിക്കാൻ പറഞ്ഞ വ്യക്തിയുടെ പത്തക്ക ജിയോ നമ്പർ നൽകണം. കൂടാതെ പിൻകോഡും രേഖപ്പെടുത്തണം. ഉടൻ തന്നെ അടുത്ത റിലയൻസ് റീട്ടെയിലറോ ജിയോ ഡോട്ട് കോം വഴിയോ വിളിച്ച സുഹൃത്തിന് ഫോൺ ലഭിക്കും. ഫോൺ കൊണ്ടു വരുമ്പോൾ വിളിക്കാൻ ഉപയോഗിച്ച നമ്പർ നൽകണം. നാലു പേരെ ജിയോ ഫോൺ വാങ്ങിപ്പിച്ചാൽ നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കും. ഇതുപോലെ കൂടുതൽ പേരെ ചേർക്കുമ്പോൾ അക്കൗണ്ടിൽ വരുന്ന ഡേറ്റയും കൂടും. ഓരോ 8 ജിബി പാക്കിന്റെയും കാലാവധി നാലു ദിവസമാണ്. ഇങ്ങനെ ... Read more
വിലക്കുറച്ച് ആപ്പിള്‍: ഐഫോണ്‍ 13,400 രൂപയ്ക്ക്
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വിലയേറിയ ഫോണാണ് ഐഫോണ്‍. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഉപഭോക്താക്കളെ ഐഫോണ്‍ വിപണിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ഇനി അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ 2018 വിപണിയിലിറക്കിയ മോഡല്‍ ഐഫോണുകള്‍ക്കാണ് കുറഞ്ഞ വിലയില്‍ പുറത്തിറക്കിയേക്കുമെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മൂന്ന് പുതിയ മോഡലുകളാണ് ഐഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്പ്ലേ മോഡല്‍ ഹാന്ഡസെറ്റുകളാണ് അവതരിപ്പിക്കുന്നത്. ഇതില്‍ എല്‍സിഡി സ്ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്സെറ്റ് കേവലം 200 ഡോളറിന് (ഏകദേശം 13,400 രൂപ) വില്‍ക്കുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. മറ്റു രണ്ടു മോഡലുകള്‍ക്കും ഒഎല്‍ഇഡി ഡിസ്പ്ലെയായിരിക്കും. ഉപയോഗിക്കുന്ന പാര്‍ട്സുകളുടെ വില കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് എല്‍സിഡി ഐഫോണ്‍ പുറത്തിറക്കുക. ഒല്‍ഇഡി ഡിസ്പ്ലെയുടെ സ്ഥാനത്ത് എല്‍സിഡി ഉപയോഗിച്ചാല്‍ 50 ഡോളര്‍ വരെ നിര്‍മാണ ചിലവ് കുറയും. പുറമെ സ്റ്റീല്‍ ഫ്രെയിമുകളാണ് ഉപയോഗിക്കുക. ക്യാമറകളുടെ എണ്ണവും കുറയ്ക്കും. ഐഫോണ്‍ എല്‍സിഡി ... Read more
ഇന്‍സ്റ്റാഗ്രാമില്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെക്കാം
ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഒരേ സമയം പങ്കുവെക്കാം. അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് തിരഞ്ഞെടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടെയും പ്രിവ്യൂ കാണാനും സാധിക്കും. ഇതിനായി ഇന്‍സ്റ്റാഗ്രാം ഗാലറിയില്‍ വലത് വശത്ത് മുകളിലായി ഒരു പുതിയ ഐക്കണ്‍ കാണാം. അത് ക്ലിക്ക് ചെയ്തതിന് ശേഷം പത്ത് ചിത്രങ്ങളോ വീഡിയോകളോ തിരഞ്ഞെടുക്കുക. ശേഷം എഡിറ്റ് സ്ക്രീനില്‍ താഴെയായി തിരഞ്ഞെടുത്തവയുടെ പ്രിവ്യൂ കാണാന്‍ സാധിക്കും. ഒരോ ചിത്രങ്ങളും വെവ്വേറെ തിരഞ്ഞെടുത്ത് സ്റ്റിക്കറുകള്‍, ടെക്സ്റ്റ് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എഡിറ്റിങ് കഴിഞ്ഞ് നെക്സ്റ്റ് അമര്‍ത്തിയാല്‍ ഓരോ ചിത്രങ്ങളായി തിരഞ്ഞെടുത്ത ക്രമത്തില്‍ അപ്ലോഡ് ചെയ്യപ്പെടും. കൂടാതെ ചിത്രങ്ങളില്‍ നല്കുന്ന ലൊക്കേഷന്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നത് ഇന്‍സ്റ്റാഗ്രാം കൂടുതല്‍ ലളിതമാക്കിമാറ്റി. ചിത്രം എടുത്ത സ്ഥലത്തിന് അടുത്തുള്ള സ്ഥലങ്ങളെല്ലാം ലൊക്കേഷന്‍ സ്റ്റിക്കറില്‍ വരും. സ്ഥലങ്ങളുടെ പേര് അറിയില്ലെങ്കില്‍ അവ തിരിച്ചറിയാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. ഇന്‍സ്റ്റാഗ്രാമിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ പുതിയ മാറ്റങ്ങള്‍ ലഭ്യമാണ്.
ഫെയിസ്ബുക്കില് പങ്കുവെയ്ക്കാന്‍ അനുവദനീയമായ വിവരങ്ങളുടെ നിയമാവലി പുറത്തിറക്കി
Photo courtesy: Rob Latour ഏതൊക്കെ വിവരങ്ങളാണ് ഫെയിസ്ബുക്കില് പങ്കുവെയ്ക്കാന്‍ അനുവാദമുള്ളതെന്നു വ്യക്തമാക്കുന്ന നിയമാവലി ഫെയിസ്ബുക്ക് പുറത്തിറക്കി. ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമാവലിയുടെ വിശദാംശങ്ങള്‍ ഫെയിസ്ബുക്ക് പുറത്തുവിട്ടത്. ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഫെയിസ്ബുക്കിനെ കുറിച്ച് ഉപയോക്താക്കളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നതെന്ന് ഫെയ്സ്ബുക്ക് പ്രോഡക്ട് പോളിസി ആന്‍ഡ് കൗണ്ടര്‍ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെര്‍ട്ട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക പോസ്റ്റ് നീക്കംചെയ്താല്‍ അതില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഫെയ്സ്ബുക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തേ അക്കൗണ്ടോ പേജോ നീക്കംചെയ്താല്‍ മാത്രമായിരുന്നു അപ്പീല്‍ നല്കാന് അവസരമുണ്ടായിരുന്നത്. നിയമാവലി അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ മുറിവേറ്റവരുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇവ മുന്നറിയിപ്പോടെ ഉപയോഗിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായല്ലാതെ മരുന്നുപയോഗിക്കുന്നുവെന്ന് വ്യക്തിപരമായി അംഗീകരിക്കുന്ന തരത്തില്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍. ഹാക്കിങ്ങിലൂടെ ലഭ്യമായ ... Read more