Category: Tech

യാത്രാപ്രേമികള്‍ക്കായി ഇതാ അഞ്ച് പരിഭാഷ ആപ്പുകള്‍

അതിര്‍വരമ്പുകള്‍ ഇല്ലാത്ത യാത്രയാണ് ഇന്ന് നാം നടത്തുന്നത്. രാജ്യന്തര  യാത്രവേളകളില്‍ അവിടുത്തെ ഭാഷ അറിയില്ലെങ്കില്‍ അത് വലിയൊരു പ്രശ്‌നം തന്നെയാണ്. ഫ്രാന്‍സില്‍ ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി സംസാരിക്കുമ്പോള്‍ സ്‌പെയിനില്‍ പോയി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഭാഷ അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പോലുള്ള കാര്യങ്ങളെ ആശ്രയിക്കാവുന്നതാണ്.  ആഗോള ആപ്പ് – ഗൂഗിള്‍ ട്രാന്‍സിലേറ്റ്  നൂറില്‍ കൂടുതല്‍ ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാം. ടെക്‌സര്‍, ശബ്ദം, അക്ഷരങ്ങള്‍ എന്നിവ സ്വയം തിരിച്ചറിഞ്ഞു തര്‍ജ്ജമ ചെയ്യാനുള്ള സംവിധാനം ഈ ആപ്പില്‍ ഉണ്ട്. മറ്റു ആപ്പുകളെ അപേക്ഷിച്ച് ലോകത്ത് കൂടുതല്‍ പ്രചാരണം ഉള്ള ആപ്പാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്. 58 ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഓഫ്ലൈനായി ലഭിക്കുമെന്ന് ഗൂഗിള്‍ മാതൃസ്ഥാപനമായ ആല്‍ഫബൈറ്റ് ഇന്‍ക്ക് വ്യക്തമാക്കി. ഫോണ്‍ ക്യാമറയുമായി ബന്ധിപ്പിച്ച ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ചു ഒരു മെനുവോ സൈന്‍ബോര്‍ഡുകളോ ഉണ്ടെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാവുന്നതാണ്. മിക്ക ആന്‍ഡ്രോയിഡ് ... Read more

അലക്‌സ ഇനി മലയാളം സംസാരിക്കും

ആമസോണിന്റെ അലക്‌സയും മലയാളം പഠിക്കുന്നു. ഇംഗ്ലീഷിലുള്ള നിര്‍ദേശം മാത്രം സ്വീകരിച്ചിരുന്ന അലക്‌സയോട് ഇന് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയില്‍ നിര്‍ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ ഡിജിറ്റല്‍ ഡിവൈസാണ് അലക്‌സ. ഇംഗ്ലീഷില്‍ നല്‍കുന്ന കമാന്‍ഡുകള്‍ മാത്രമാണ് അലക്‌സ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആമസോണിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ക്ലിയോ സ്‌കില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് സാധ്യമാകുക. ക്ലിയോ സ്‌കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ അലക്‌സ ഡിവൈസിനെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഭാഷകളും, സംസ്‌കാരവും ഉപയോക്താക്കള്‍ക്ക് പഠിപ്പിക്കാന്‍ സാധിക്കും. ക്ലിയോസ്‌കിള്‍ ആശയവിനിമയത്തിലൂടെ അലക്‌സയുടെ പ്രദേശികഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭാഷയില്‍ തന്നെ മറുപടി നല്‍കാനും അലക്‌സയെ പ്രാപ്തമാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അലക്‌സ ആപ്പിലെ സ്‌കിള്‍ സെക്ഷനിലോ ആമസോണ്‍ ഇക്കോ, അലക്‌സഡിവൈസിലോ ക്ലിയോ സ്‌കില്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് ചെയ്തുകൊടുക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് സാങ്കേതികവിദ്യ ... Read more

വിപണി കീഴടക്കാന്‍ സാംസങ് ഗ്യാലക്‌സി എ8 സ്റ്റാര്‍ എത്തി

ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി എ8 സ്റ്റാറുമായി വിപണി കീഴടക്കാന്‍ സാംസങ് എത്തി. കഴിഞ്ഞ ജനുവരിയില്‍ സാംസങ് വിപണിയിലെത്തിച്ച ഗ്യാലക്‌സി എ8 ന്റെ അപ്‌ഡേറ്റ് ചെയ്ത മോഡലാണ് ഗ്യാലക്‌സി എ8 സ്റ്റാര്‍. 34,990 രൂപ മുതലാണ് ഗ്യാലക്‌സി എ8 സ്റ്റാറിന്റെ വില ആരംഭിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി -സൂപ്പര്‍ അമോള്‍ഡ് (AMOLED) ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറകളുമാണ് എ8 സ്റ്റാറിന്റെ പ്രത്യേകത. വീഡിയോ കാണാനും മറ്റുമായി മികച്ച ഡിസ്പ്ലേ റേഷ്യോയും (18.5:9) എ8 സ്റ്റാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വശങ്ങളില്‍ മെറ്റല്‍ ബോഡിയും 2.5 ഡിയിലും 3 ഡിയിലുമുള്ള കര്‍വ്ഡ് ഗ്ലാസ്സ് ബോഡിയുമാണ് എ8 സ്റ്റാറിനുള്ളത്. 16 എം.പി, 24 എംപി സെന്‍സറുകളുടെ കോമ്പിനേഷനാണ് ഈ ഫോണിനെ ഡ്യുവല്‍ ഇന്റലിക്യാം ആക്കി മാറ്റുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ ക്വാളിറ്റി ഉറപ്പുവരുത്താവുന്ന f/1.7 അപേര്‍ച്ചറുകളോട് കൂടിയ ക്യാമറ സെന്‍സറുകളാണ് ഇരുക്യാമറകളിലും നല്‍കിയിരിക്കുന്നത്. 24 എംപിയാണ് മുന്‍വശത്തെ ക്യാമറ. ... Read more

പോക്കോ എഫ്1 ഇന്ത്യയില്‍ ഇറങ്ങി

ഷവോമിയുടെ ഉപബ്രാന്റായ പോക്കോഫോണിന്റെ ആദ്യഫോണ്‍ പോക്കോ എഫ്1 ഇന്ത്യയില്‍ ഇറങ്ങി. ഫ്‌ലാഗ്ഷിപ്പ് ബ്രാന്റുകളെ വെല്ലാന്‍ വേണ്ടിയാണ് പോക്കോഫോണ്‍ ഇറങ്ങുന്നത് എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പാണ് ഈ ഫോണിനുള്ളത്. 8ജിബി റാം ശേഷിയുള്ള ഫോണിന് ഒപ്പം 256 ജിബി ഇന്റേണല്‍ മെമ്മറി ശേഷിയാണ് ഫോണിനുള്ളത്. പോക്കോ എഫ്1 20,000 രൂപയ്ക്ക് 30,000 രൂപയ്ക്കും ഇടയിലാണ് ഫോണിന്റെ വില. മുന്‍പ് ഫ്‌ലാഗ്ഷിപ്പ് കില്ലര്‍ എന്ന് വിശേഷിക്കപ്പെട്ട വണ്‍പ്ലസ് 6നെക്കാള്‍ വിലകുറവാണ് ഈ ഫോണിന് എന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് പതിപ്പായാണ് പോക്കോ എഫ്1 എത്തുന്നത്. 6ജിബിറാം, 64ജിബി പതിപ്പ്, 6ജിബി റാം 128 ജിബി പതിപ്പ്, 8ജിബി 256 ജിബി പതിപ്പ്. ഒരു 20,000-30,000 റേഞ്ചില്‍ ഉള്‍പ്പെടുന്ന സാധാരണ ഫോണുകളെക്കാള്‍ മികച്ചതാണ് ഈ ഫോണിന്റെ ബില്‍ഡ്. പോളി കാര്‍ബണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. ഇതിന് ഒപ്പം തന്നെ വിലകൂടിയ കെവ്‌ലര്‍ ബോഡി പതിപ്പും ലഭിക്കും. 40,00 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി. ... Read more

സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല; പുതിയ ബാക്കപ്പ് സംവിധാനവുമായി വാട്‌സാപ്പ്

നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ പരിധിയില്‍ കവിഞ്ഞ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, വിഡിയോകള്‍ ഫോണിലേക്ക് എത്തി കഴിഞ്ഞാല്‍ അവയെല്ലാം വാട്‌സ് ആപ്പ് തന്നെ ഡിലീറ്റ് ചെയ്യും. എന്നാല്‍ ഉപയോക്താക്കളുടെ സൗകര്യത്തിനായി ഗൂഗിളുമായി ചേര്‍ന്ന് വാട്‌സ്ആപ്പ് പുതിയ ബാക്കപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. എന്നാല്‍ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ പരിധിയില്ലാതെ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്ന 15 ജി ബി സൗജന്യ സ്റ്റോറേജിന് പുറമേയാണിത്. പുതിയ ബാക്കപ്പ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക 2018 നവംബര്‍ 12 മുതലായിരിക്കും. നിലവില്‍ ബാക്കപ്പ് ഓപ്ഷന്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കാത്തവര്‍ നവംബര്‍ 12നകം ഇത് ചെയ്തില്ലെങ്കില്‍ വാട്‌സ്ആപ്പ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നഷ്പ്പെടും. വാട്‌സ്ആപ്പ് ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. ഇതിനായി സ്മാര്‍ട്ട് ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക സെറ്റിങ്‌സ് മെനുവില്‍ നിന്ന് ചാറ്റ്‌സ് ഓപ്ഷന്‍ തുറക്കുക, ചാറ്റ് ബാക്കപ്പ് ... Read more

വരുന്നു ജിയോ ഫോണ്‍ 2; പുതിയ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യന്‍ മൊബൈല്‍ വിപണി കൂടി ജിയോ ഫോണിന് കീഴിലാക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോ പുതിയ ജിയോ ഫോണ്‍ രംഗത്തിറക്കുന്നത്. ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 72ാമത് സ്വാതന്ത്യ ദിനത്തില്‍ റിലയന്‍ തങ്ങളുടെ ജിയോ ഫോണ്‍ 2 പുറത്തിറക്കും. 2999 രൂപയ്ക്കാണ് ജിയോ ഫോണ്‍ 2 വിപണിയിലെത്തുന്നത്. വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്ന കീപാര്‍ഡ് ഫോണാണ് ഇത്. റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ജിയോ ഫോണ്‍ 2 പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ജിയോ ഫോണിനായി ആഴ്ചകളോളം കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇക്കുറി ആഗസ്റ്റ് 15 ന് തന്നെ ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. മൈജിയോ ആപ് വഴി (MyJio app) നിലവിലെ ജിയോ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണിനായി ആഗസ്റ്റ് 15 ന് തന്നെ ബുക് ചെയ്യാം. പേര്, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ ഇവിടെ രേഖപ്പെടുത്തണം. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ലഭ്യമല്ല. അതിനാല്‍ ബുക് ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ തുകയും നല്‍കണം. ജിയോ ഫോണ്‍ 1 ഉപയോഗിക്കുന്ന ... Read more

വ്യാജ വാര്‍ത്താ പ്രചരണം തടയാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ദുരുപയോഗം ചെയ്യുന്നു എന്ന ശ്രദ്ധയില്‍പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കത്തയച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടുന്ന സൈറ്റുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബര്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സൈബര്‍ നിയമവിഭാഗത്തിന്റെ പ്രതികരണം. അടുത്തിടെ സന്ദേശങ്ങള്‍ കൂട്ടമായി കൈമാറുന്ന കാര്യത്തില്‍ വാട്ട്‌സ് ആപ്പിന് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമേ ഒരേസമയം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കൂ എന്നായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല, ക്വിക്ക് ... Read more

ഇനി യൂട്യൂബ് കാണാം വാട്ട്‌സാപ്പില്‍ തന്നെ; വരുന്നു പി ഐ പി

വാട്ട്‌സ്ആപ്പിന്റെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും എന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പിനെ യൂട്യൂബ്, വാട്ട്‌സ്ആപ്പ് വീഡിയോകളുമായി ഇന്റഗ്രേറ്റ് ചെയ്യാന്‍ സഹായിക്കുമെന്ന് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പ് 2.18.234 ല്‍ ഇത് ലഭ്യമാകുന്നു എന്നാണ് വിവരം. ഈ ഫീച്ചറില്‍ ഇനിയും അപ്‌ഡേറ്റുകള്‍ ആവശ്യമുണ്ടെന്നാണ് ബീറ്റ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നത്. ഇത് പ്രകാരം യൂട്യൂബ്, ഇന്‍സ്റ്റ വീഡിയോ ലിങ്കുകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിച്ചാല്‍ അത് പ്ലേ ആകുവാന്‍ അതാത് ആപ്പുകളിലേക്ക് ഡീ ഡയറക്ട് ചെയ്യില്ല. പകരം ഒരു ബബിള്‍ ഇഫക്ടില്‍ ആരാണോ അയച്ചത് ആ വ്യക്തിയുടെ ചാറ്റ് വിന്‍ഡോയില്‍ തന്നെ വീഡിയോ പ്ലേ ആകും

ഗ്രൂപ്പ് വീഡിയോ കോളുമായി വാട്‌സ് ആപ്പ്

വാട്ട്‌സ്ആപ്പ് ആഗോള വ്യാപകമായി ഗ്രൂപ്പ് വീഡിയോ കോള്‍ അവതരിപ്പിച്ചു. ഐഒഎസ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് വഴി ഈ സംവിധാനം ലഭിക്കും. ഈ വര്‍ഷം മെയ് മാസത്തില്‍ ഫേസ്ബുക്കിന്റെ ഡെവലപ്പ്‌മെന്റ് കോണ്‍ഗ്രസായ എഫ്8 ലായിരുന്നു ഗ്രൂപ്പ് വീഡിയോ കോളിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ 2017 ഒക്ടോബര്‍ മുതല്‍ ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ലോകത്തിലെ പല ഉപയോക്താക്കള്‍ക്കും ലഭിച്ചിരുന്നു. വാട്ട്‌സ്ആപ്പിന്റെ കണക്ക് പ്രകാരം അവരുടെ വീഡിയോ ഓഡിയോ കോളുകള്‍ ഒരു ദിവസം 2 ബില്ല്യണ്‍ മിനുട്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഗ്രൂപ്പ് കോള്‍ എത്തുന്നതോടെ ഇതില്‍ വലിയ കുതിച്ച്ചാട്ടം വാട്ട്‌സ്ആപ്പ് അധികൃതരും, അവരുടെ മാതൃകമ്പനിയായ എഫ്ബിയും പ്രതീക്ഷിക്കുന്നു. ചെറിയ നെറ്റ് വര്‍ക്കില്‍  പോലും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഗ്രൂപ്പ് കോളിംഗിന് എന്നാണ് വാട്ട്‌സ്ആപ്പ് അവകാശവാദം. ഒപ്പം ഈ കോളുകള്‍ എല്ലാം തന്നെ സാധാരണ വാട്ട്‌സ്ആപ്പ് സന്ദേശം പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ആയിരിക്കും. 9 ടു 5 ന്റെ റിപ്പോര്‍ട്ട് പ്രകാരം ... Read more

ഫോര്‍വേഡ് മെസേജുകള്‍ക്ക് പരിധി നിശ്ചയിച്ച് വാട്‌സ് ആപ്

വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കൂടുതല്‍ കര്‍ശന നടപടികളുമായി വാട്‌സ് ആപ്. ഒരു മെസേജ് തന്നെ ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപ്പിന്റെ പദ്ധതി. വാട്‌സ് ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്താവിന് അഞ്ച് പേര്‍ക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാനാകൂ. ഈ സംവിധാനം ആപിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. വ്യജ വാര്‍ത്ത തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്‌സ് ആപ് നിര്‍ബന്ധിതമായത്. വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീം കോടതിയും രംഗത്ത് വന്നിരിന്നു. നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്‌സ് ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്‌സ് ആപിന്റെ പുതിയ നീക്കം.

മെസഞ്ചര്‍ യുഗം അവസാനിപ്പിച്ച് യാഹൂ

രണ്ടുപതിറ്റാണ്ടുകാലം കോടിക്കണക്കിനാളുകള്‍ സന്ദേശം കൈമാറാന്‍ ഉപയോഗിച്ചിരുന്ന യാഹൂ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇനിയില്ല. ഇന്ന് മുതല്‍ യാഹു മെസഞ്ചര്‍ പ്രവര്‍ത്തനരഹിതമാകും. ജൂലൈ 17 ഓടെ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. തുടക്കം മുതല്‍ യാഹു മെസഞ്ചര്‍ ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കള്‍ ഞങ്ങള്‍ക്കുണ്ടെന്ന് അറിയാം. ആശയവിനിമയ മാര്‍ഗങ്ങള്‍ വിപ്ലവത്തിന്റെ പാതയില്‍ ആയത് കൊണ്ട് തന്നെ മികച്ച ഉപാധിയോടെ നിങ്ങളെ സമീപിക്കാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. അത്തരത്തിലൊരു പുതിയ ആശയവിനിമയ സംവിധാനം അവതരിപ്പിക്കുന്നതിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യാഹു പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറുമാസത്തെ സാവകാശം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. യാഹൂ മെയില്‍, യാഹൂ ഫാന്റസി തുടങ്ങിയവ ഉപയോഗിക്കുന്നതിന് യാഹൂ മെസഞ്ചര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. യാഹൂ മെസഞ്ചറിലെ ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഡൗണ്‍ലോഡര്‍ റിക്വസ്റ്റ് സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ഇവിടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സെലക്ട് ചെയ്യുകയും പാസ്വേഡ് നല്‍കുകയും വേണം. ഇതിനു ശേഷം ഉപയോക്താക്കള്‍ക്ക് ചാറ്റ് ... Read more

പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്; ഇനി വായിക്കാതെ തന്നെ സന്ദേശങ്ങളെ നിശബ്ദമാക്കം

വാട്ട്സ്ആപ്പില്‍ സമീപകാലത്തായി പുത്തന്‍ ഫീച്ചറുകളുടെ കുത്തൊഴുക്കാണ്. അടിക്കടിയുള്ള അപ്ഡേഷനുകള്‍ക്കൊപ്പം മികച്ച ഫീച്ചറുകളും അണിനിരക്കുന്നു. ഇപ്പോള്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്ടസ്ആപ്പ്. നോട്ടിഫിക്കേഷന്‍ ബാറില്‍ വെച്ച് തന്നെ ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും (mute) സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വരുമ്പോഴെല്ലാം നോട്ടിഫിക്കേഷന്‍ പാനലില്‍ പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. പുതിയതായി വരുന്ന സന്ദേശം തുറക്കുന്നതിന് തുല്യമാണ് മാര്‍ക്ക് ചെയ്യുന്നത്. സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്താല്‍ ആ സന്ദേശം അയച്ചയാള്‍ക്ക് സന്ദേശം വായിച്ചുവെന്ന ബ്ലൂടിക്ക് കാണാന്‍ സാധിക്കും. ശല്യമാവുന്ന ചാറ്റ് നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കിവെക്കാനും (mute) നോട്ടിഫിക്കേഷന്‍ ബാറില്‍ അവസരമൊരുങ്ങും. ഇതിലൂടെ ഇനി ആപ്പ് തുറക്കാതെ തന്നെ ഞൊടിയിടയില്‍ സന്ദേശങ്ങള്‍ നിശബ്ദമാക്കാനും വായിച്ചതായി മാര്‍ക്ക് ചെയ്യാനും പറ്റുമെന്ന് സാരം. വാട്‌സ്ആപ്പിന്റെ 2.18.214 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ശല്യമാവുന്ന ചാറ്റ് ... Read more

വസ്ത്രങ്ങള്‍ ഗുണമുള്ളതോ അറിയാന്‍ ഗുഡ് ഓണ്‍ യു ആപ്പ്

ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ റിവ്യൂ വായിച്ചുനോക്കി മികച്ച അഭിപ്രായങ്ങള്‍ നേടിയവ തിരഞ്ഞെടുക്കുന്നത് പലരും പതിവാക്കിയിട്ടുണ്ട്. എന്നാല്‍ നേരിട്ടെത്തി മാളുകളിലും മറ്റ് വസ്ത്രശാലകളിലും നിന്ന് വസ്ത്രം വാങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനല്ല. അതിപ്പൊ എത്ര വിലകൂടിയവ ആണെങ്കിലും ശരി. ഇട്ടുനോക്കി ഭംഗിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതല്ലാതെ അതിന്റെ ഗുണനിലവാരത്തെകുറിച്ച് അധികമൊന്നും അന്വേഷിക്കാത്തവരാണ് കൂടുതലും. എവിടെപോയി അന്വേഷിക്കാനാ ഒരു വിശ്വാസത്തില്‍ അങ്ങ് വാങ്ങും എന്നല്ലാതെ ഈ വിഷയത്തില്‍ പറയാന്‍ പ്രത്യേകിച്ച് മറുപടിയൊന്നും ഇല്ലായിരുന്നുതാനും. എന്നാല്‍ എന്തും ഏതും ആപ്പിന്റെ രൂപത്തില്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ വിഷയത്തിലും ഏറെകുറെ തീരുമാനമായിട്ടുണ്ട്. റാങ്കിംഗ് നല്‍കി വസ്ത്ര ബ്രാന്‍ഡുകളെ റേറ്റ് ചെയ്യുകയും അവയുടെ ഗുണനിലവാരം വിശ്വാസ്യത പോലുള്ള ഘടകങ്ങള്‍ വിശദീകരിച്ചു നല്‍കുകയും ചെയ്യുന്ന ആപ്പുകള്‍ സജീവമാകുകയാണ്. ഈ നിരയിലേക്ക് ആദ്യമായി അവതരിപ്പിച്ച ആപ്പ് എന്ന് വിളിക്കാം ഗുഡ് ഓണ്‍ യു എന്ന ആപ്ലിക്കേഷനെ. ഓസ്‌ട്രേലിയയില്‍ ആദ്യമായി അവതരിപ്പിച്ച ആപ്പ് പിന്നീട് ലോകം മുഴുവന്‍ എത്തുകയായിരുന്നു. 2000ത്തോളം ബ്രാന്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ നിന്ന് ... Read more

ക്വസ്റ്റന്‍ ബോക്‌സുമായി ഇന്‍സ്റ്റഗ്രാം

ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ചോദ്യ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവനിമിയം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്‍സ്റ്റാഗ്രാം ‘ക്വസ്റ്റിയന്‍ ബോക്സ്’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനൊപ്പം ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്സ് നല്‍കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും. അത് റസ്റ്റോറന്റുകളുടെ നിര്‍ദ്ദേശങ്ങളോ പാട്ടുകളോ എന്തുമാവാം. ഈ സ്റ്റിക്കര്‍ കഴിഞ്ഞ ഒരുമാസമായി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ഇത് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ സ്റ്റോറീസിനൊപ്പം ഒരു സ്റ്റിക്കര്‍ കൂടി ചേര്‍ക്കണം. ചോദ്യമോ കാഴ്ചക്കാര്‍ക്ക് മറുപടി പറയാനുള്ള സ്ഥലമോ അതില്‍ നല്‍കാം.കാഴ്ചക്കാര്‍ ആരെങ്കിലും മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ നോട്ടിഫിക്കേഷന്‍ ആ സ്റ്റോറിയ്ക്ക് താഴെ കാണാന്‍ സാധിക്കും. വ്യൂവേഴ്‌സ് ലിസ്റ്റിലാണ് മറുപടികളും കാണുക.

നിസാൻ തുടക്കം മാത്രം; മൈക്രോസോഫ്റ്റും ടെക് മഹീന്ദ്രയും ഇവിടേക്ക്; സ്ഥിരീകരണവുമായി മുഖ്യമന്ത്രി: കേരളം മറ്റൊരു സിലിക്കൺ വാലിയാകുന്നു

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ നിസാൻ ഗ്ലോബൽ ടെക്‌നോളജി ഹബ് കേരളത്തിൽ തുറക്കുന്നതിനു പിന്നാലെ, ഐ ടി രംഗത്തെ ആഗോള ഭീമൻ കമ്പനിയായ മൈക്രോസോഫ്റ്റ് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ താല്പര്യം പ്രകടമാക്കി. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്തു കാമ്പസ് തുറക്കാൻ താല്പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ഐ ടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്ന് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മിന്റ്’ ബിസിനസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി .കൂടുതൽ ലോകോത്തര കമ്പനികൾ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങൾ സംബന്ധിച്ച നിസാൻ കമ്പനിയുടെ ആഗോള ഗവേഷണ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലായിരിക്കും നടക്കുക. “ആറ് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് നിസ്സാൻ കേരളം തിരഞ്ഞെടുത്തത്. ഗ്ലോബൽ ടെക്ക് ഹബിന് അവർ സ്ഥലം തേടുന്നതായി ഞങ്ങൾ മനസിലാക്കി. ഉടൻ അവരെ ബന്ധപ്പെട്ട് കേരളത്തിന്റെ സൗകര്യങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. ... Read more