Category: Tech
സ്മാര്‍ട്ട് വിപ്ലവം; ആദ്യ റോബോട്ട് എന്‍ജിനീയറുമായി യു എ ഇ
എന്‍ജിനീയറിംഗ് ഇന്റലിജന്‍സ് ‘സ്മാര്‍ട്ട് വിപ്ലവത്തിന്’ ദുബൈ ഒരുങ്ങി. ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത് റോബോട്ട് എന്‍ജിനീയര്‍ ആണ് സ്മാര്‍ട്ട് മേളയിലെ താരം. സുപ്രധാനമായ ചുമതലകള്‍ അനായാസം നിര്‍വഹിക്കുന്ന സൂപ്പര്‍ സ്മാര്‍ട്ട് എന്‍ജിനീയറിന്റെ പേറ്റന്റ് ചുമതല ഉടന്‍ തന്നെ കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സ്മാര്‍ട്ട് റോബോട്ടിന് കൃത്യസമയത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, എല്ലാ ജോലികളും ഏറ്റെടുക്കാനും കഴിയുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെന്‍ഹൈഫ് അല്‍ നു ഐമി പറഞ്ഞു. നൂതന ആശയങ്ങളുടെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വികസന പ്രക്രിയയ്ക്ക് വേഗം കൂട്ടാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു എ ഇ ശതവത്സര പദ്ധതി മുന്‍ നിര്‍ത്തി അടിസ്ഥാന സൗകര്യ മേഖലയില്‍ ഒട്ടേറെ പദ്ധിതികള്‍ നടപ്പാക്കുകയാണ്. പുതിയൊരു ലോകത്തിനായി ജനങ്ങളെ സജ്ജരാക്കുകയാണ് അതു കൊണ്ട് തന്നെ ഇതില്‍ ഓരോ വ്യക്തിയും പങ്കുവഹിക്കുവാനാകും. സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ബൗദ്ധികവും വൈജ്ഞാനികവുമായും മുന്നേറണമെന്ന് ... Read more
അഞ്ചു വര്‍ഷത്തേയ്ക്ക് ഫ്രീ ചാനലുകള്‍; സൗജന്യ ഓഫറുമായി ബിഗ് ടിവി
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ബിഗ് ടിവി വൻ ഓഫറുമായി രംഗത്ത്. അഞ്ഞൂറോളം ചാനലുകളാണ് ബിഗ് ടിവി നൽകുന്നത്. ഓഫർ പ്രകാരം എച്ച്.വി.ഇ.സി സെറ്റ് ടോപ് ബോക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം പേ ചാനലുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം എച്ച്.ഡി ചാനലുകള്‍ ഒരു വര്‍ഷം ഫ്രീയായി ലഭിക്കും. ഇതിനുപുറമെ അഞ്ചു വര്‍ഷത്തേക്ക് ഫ്രീ ടു എയര്‍ ചാനലുകളും റീചാര്‍ജ് ചെയ്യാതെ ലഭിക്കും. ബിഗ് ടിവി സെറ്റ് ടോപ് ബോക്സിന്‍റെ ബുക്കിങ് തുടങ്ങി. ബിഗ് ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ്. റെക്കോർഡിങ്, യുഎസ്ബി പോർട്ടുകൾ, യുട്യൂബ്, ടെലിവിഷൻ ഷോ റെക്കോർഡിങ് തുടങ്ങി ഫീച്ചറുകൾ ലഭ്യമാണ്. 499 രൂപയാണ് സെറ്റ്ടോപ് ബോക്സിന്‍റെ വില. എന്നാല്‍ കണക്ഷന്‍ ആക്ടിവേറ്റ് ചെയ്യാന്‍ 1500 രൂപ റീചാര്‍ജ് ചെയ്യണം. പേ ചാനലുകള്‍ ഒരു വര്‍ഷം മാത്രമേ ലഭിക്കൂ. തുടര്‍ന്നും പേ ചാനലുകള്‍ ലഭിക്കാന്‍ മാസം 300 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. രണ്ടു വര്‍ഷം തുടര്‍ച്ചയായി റീചാര്‍ജ് ചെയ്താല്‍ 2000 ... Read more
കണ്ണും പൂട്ടി മെസേജ് അയക്കല്ലേ: കണ്ണുംനട്ട് വാട്സ് ആപ്പുണ്ട്
ഫോണില്‍ കിട്ടുന്നതെന്തും കണ്ണും പൂട്ടി ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഇനി വാട്സ് ആപ്പിന്‍റെ കണ്ണ് ഇത്തരം ചറപറാ സന്ദേശങ്ങളിലുണ്ടാകും. മറ്റൊരിടത്ത് നിന്നോ അതേ ഗ്രൂപ്പില്‍ നിന്നോ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്‌താല്‍ അതിനു മുകളില്‍ ഫോര്‍വേര്‍ഡ് മെസ്സേജ് എന്ന് തെളിയും. വാട്സ് ആപ് നിരീക്ഷണ സൈറ്റായ വാബട്ടൈന്‍ഫോയിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് വിവരമുള്ളത്. സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല: മറിച്ച് സ്പാം മെസ്സേജുകള്‍ വൈറല്‍ ആക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് സൂചന. ചികിത്സാസഹായമായി ഈ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്‌താല്‍ വാട്സ് ആപ്പില്‍ നിന്ന് പണം കിട്ടും എന്നതടക്കം നിരവധി സ്പാം മെസേജുകള്‍ പലര്‍ക്കും ധാരാളമായി വരാറുണ്ട്. ആന്‍ഡ്രോയ്ഡ 2.18.67 വേര്‍ഷനില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ ഈ സംവിധാനം. ഗ്രൂപ്പ് വിശദീകരണ സംവിധാനവും നിലവിലുണ്ട്. ഗ്രൂപ്പിലെ ആര്‍ക്കും ഇതിന്‍റെ ഉള്ളടക്കം മാറ്റാം.പരമാവധി 500 വാക്കുകള്‍ ഉള്‍പ്പെടുത്താം.
മഴക്കാട്ടില്‍ ഓഫീസ്: ആമസോണ്‍ ആസ്ഥാനം കാണൂ
സിയാറ്റില്‍ : ആമസോണ്‍ വലിയ മഴക്കാടാണ് .നിരവധി പ്രകൃതി വിസ്മയങ്ങളാണ് ആമസോണ്‍ വനത്തില്‍. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ്. സിയാറ്റിലെ പുതിയ ആസ്ഥാനം തീര്‍ത്തിരിക്കുന്നത് മഴക്കാട് മാതൃകയിലാണ്. ദി സ്ഫിയെഴ്സ് എന്നാണ് പുതിയ ആസ്ഥാന സമുച്ചയത്തിനു പേര്. മരങ്ങള്‍, ചെടികള്‍,സൂര്യപ്രകാശം,വെള്ളം ഇവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അരുവികളുടെ കളകളാരവവും,വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാരവുമാണ് ആമസോണ്‍ വളപ്പിലെങ്ങും. ഹൃദ്യമായ പൂമണം ആരെയും ആകര്‍ഷിക്കും.ജോലി എവിടെയും ചെയ്യാം. വെള്ളച്ചാട്ടത്തിന് അരികിലോ,അരുവിയുടെ തീരത്തോ,കൂറ്റന്‍ മരച്ചുവട്ടിലോ, ട്രീ ഹൗസിലോ എവിടെയും. 4ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് നിര്‍മാണം. അഞ്ചു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളില്‍ നിന്നും 400 ഇനത്തില്‍പ്പെട്ട 40000 സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. മലമുകളില്‍ കൊടും തണുപ്പില്‍ വളര്‍ന്ന സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും അതേ തണുപ്പ് ക്രമീകരിച്ചിരിക്കുന്നു. ഉള്ളില്‍ താപനിലയും വായുവിന്യാസവും കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ നിലകളിലായി ജീവനക്കാര്‍ക്ക് മാത്രമായി ഷോപ്പിംഗ് മാള്‍, ഫുഡ് കോര്‍ട്ട് എന്നിവയുണ്ട്. ഇതൊക്കെയാണെങ്കിലും ഓഫീസില്‍ പ്രത്യേക ക്യൂബുകളില്ല. വിശാലമായ മഴക്കാട് മാത്രം. ... Read more
ആപ്പിളിനും ബിസിനസ് ചാറ്റ്; പുതിയ ആപ് ഈ വര്‍ഷം മുതല്‍
വാട്സ്ആപ്പിനു പിറകെ ആപ്പിളും ബിസിനസ് ചാറ്റുമായി രംഗത്ത്. ‘ഐ മെസേജ്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ബിസിനസുകാരുമായി ആശയവിനിമയം നടത്താം. ഈ വര്‍ഷം തന്നെ പുതിയ സംവിധാനം നടപ്പാക്കുമെന്ന് ആപ്പിള്‍ പറഞ്ഞു. ഡിസ്കവര്‍, ഹില്‍റ്റണ്‍, ലോവസ്, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ ബിസിനസ് കമ്പനികളുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുക എന്ന് കഴിഞ്ഞ വര്‍ഷം ആപ്പിളിന്‍റെ ആഗോള ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അറിയിച്ചിരുന്നു. സേവന ധാതാവുമായി കൂടികാഴ്ച തരപ്പെടുത്തുക, ‘ആപ്പിള്‍ പേ’ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുക തുടങ്ങിയ സേവനങ്ങള്‍ ബിസിനസ് ചാറ്റ് ആപ്ലിക്കേഷന്‍ ലഭ്യമാക്കും. ഇന്ത്യയെപ്പോലെ വളര്‍ന്നുവരുന്ന വിപണിയിലെ ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഇത്തരത്തിലുള്ള അപ്ലിക്കേഷനുകള്‍ ആവിശ്യമാണ്. അപ്പിള്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഫെസ്ബുക്ക് നടത്തിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 63 ശതമാനം ആളുകള്‍ അവരുടെ ബിസിനസ് ആവിശ്യങ്ങള്‍ക്ക് വേണ്ടി മെസേജ് സംവിധാനം ഉപയോഗിക്കുന്നു എന്നാണ്. 2017ല്‍ ഇന്ത്യയില്‍ 25 കോടി ജനങ്ങള്‍ ബിസിനസ് അവിശ്യങ്ങള്‍ക്ക് ... Read more
ആപ്പിളിന് തിരിച്ചടി; ഐഫോണ്‍ എക്സ് നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്
ആപ്പിളിന്‍റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ എക്സ് നിര്‍മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് വേണ്ടത്ര ഉപഭോക്താക്കളെ ലഭിച്ചില്ല. ഇതോടെ അപ്പിള്‍ പ്രതിസന്ധിയിലായി. 2018 മധ്യത്തില്‍ തന്നെ ഐഫോണ്‍ എക്സിന്‍റെ നിര്‍മാണം നിര്‍ത്തിയേക്കുമെന്നാണ് ആപ്പിളിനെ സംബന്ധിച്ച പ്രവചനങ്ങളില്‍ മികവു കാണിച്ച ചരിത്രമുള്ള മിങ് ചി-കുവോ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ മുന്‍വര്‍ഷത്തെ മോഡല്‍ അടുത്ത വര്‍ഷം ഇറക്കാതെയാവുന്ന ആദ്യ ഐഫോണാകും ഐഫോണ്‍ എക്സ്. കാര്യമായി വിറ്റുപോകുമെന്ന് പ്രതീക്ഷിച്ച രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഐഫോണ്‍ എക്സിന് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. താരതമ്യപ്പെടുത്തുമ്പോള്‍ ഐഫോണ്‍ 8 പ്ലസ്സിന്‍റെ സ്ക്രീനാണ് ഉപയോഗിക്കാന്‍ കൂടുതല്‍ നല്ലതെന്ന് ഉപയോക്താക്കള്‍ പറഞ്ഞതായി വാര്‍ത്തകളുണ്ട്. കൂടാതെ ഫ്രണ്ട് കാമറ പിടിപ്പിക്കാന്‍ കൂടുതല്‍ സ്ഥലം മാറ്റിവെച്ചത് സ്ക്രീനിന്‍റെ വലിപ്പം കുറച്ചുവെന്ന പരാതിയുമുണ്ട്. കൂവോ പറയുന്നത് ഈ വര്‍ഷം ഐഫോണ്‍ മൂന്ന് പുതിയ മോഡലുകള്‍ ഇറക്കുമെന്നാണ്. എല്ലാ ഫോണുകള്‍ക്കും ഫുള്‍ വിഷന്‍ ഡിസ്പ്ലേ ആയിരിക്കും. വില കുറഞ്ഞ മോഡലിന് എല്‍സിടി പാനല്‍ ... Read more
കേട്ടില്ലേ..കണ്ടില്ലേ.. ഇത് ..ഇനി വരുന്നൊരു കാഴ്ച്ചക്കാലം ..
pic courtesy: youtube.com മാഡ്രിഡ്: ടൂറിസം രംഗത്ത് അത്യത്ഭുതവുമായി പുത്തന്‍ വെര്‍ച്വല്‍ റിയാല്‍റ്റി. പല വെര്‍ച്വല്‍ റിയാല്‍റ്റി പരീക്ഷണങ്ങളും ഈ രംഗത്ത് നടന്നിട്ടുണ്ടെങ്കിലും സ്പെയിനില്‍ ഫിറ്റൂര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഒന്നൊന്നര സംഭവമാണ്. ഹോട്ടല്‍ മുറികള്‍ മുന്‍കൂട്ടി അതിഥികള്‍ക്ക് തന്നെ തരപ്പെടുത്താവുന്നതാണ് പുതിയ സംവിധാനം. അച്ചടിച്ച ബ്രോഷര്‍ ഇല്ല, പകരം ഹെഡ് സെറ്റിലൂടെ കാര്യങ്ങള്‍ മനസിലാക്കാം. ഇതോടെ ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റിന്‍റെ ആവശ്യം വരില്ല. മുഖം തിരിച്ചറിയാനാകുന്ന കണ്ണാടിയിലൂടെ കടന്നുപോയാല്‍ ചെക്ക് ഇന്‍ ചെയ്യലായി. മുഖം കണ്ണാടി തിരിച്ചറിഞ്ഞാലുടന്‍ ഹോട്ടല്‍ മുറി നിങ്ങള്‍ ബുക്ക് ചെയ്തപ്പോള്‍ നിര്‍ദ്ദേശിച്ച അഭിരുചികള്‍ക്ക് അനുസരിച്ച് മാറുകയായി. താപനില, പ്രകാശം തുടങ്ങി ചുവരില്‍ വേണ്ടത് വാന്‍ഗോഗിന്‍റെയോ പിക്കാസയുടെയോ ചിത്രമോ? എങ്ങനെയും മുറി നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറും. ഫ്രഞ്ച് കമ്പനി അല്‍ത്രാന്‍ ആണ് പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര ഹോട്ടലുകളാണ് അല്‍ത്രാന്‍റെ ആദ്യ ലക്‌ഷ്യം. ഹോട്ടല്‍ മുറിയിലെ കിടക്കകള്‍ സെന്‍സറുകള്‍ ഘടിപ്പിച്ചതാണ്. ഉറക്കത്തിലെ ചലനങ്ങള്‍ സെന്‍സറുകള്‍ ... Read more
ന്യൂസ് ഫീഡിലെ വിശ്വാസ്യത : പരിഷ്ക്കാരവുമായി ഫെയ്സ്ബുക്ക്
ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ളടക്കങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക്. ന്യൂസ്‌ഫീഡ് വഴി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഉപയോക്താക്കള്‍ നല്‍കുന്ന റേറ്റിംഗ് അടിസ്ഥാനപ്പെടുത്തിയാവും ഇത് നടപ്പാക്കുക. ഇതിനായി ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുകയാണെന്ന് ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്‍റെ ഫേയ്സ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ത്തകള്‍ മറ്റുള്ളവരുടെ ന്യൂസ്‌ഫീഡില്‍ പ്രദര്‍ശിപ്പിക്കണോ എന്ന് തീരുമാനിക്കുക. മാധ്യമങ്ങള്‍ നേരത്തെ പ്രചരിപ്പിച്ചിട്ടുള്ള വ്യാജ വാര്‍ത്തകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഫെയ്സ്ബുക്ക് പരിശോധിക്കും. ക്രിയാത്മക ആശയവിനിമയങ്ങള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസ്‌ഫീഡ് ഉള്ളടക്ക ക്രമീകരണം അടിമുടി മാറ്റുകയാണെന്ന് ഫെയ്സ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ വായനക്കാരിലേക്കെത്താന്‍ ഫെയ്സ്ബുക്ക് പ്രയോജനപ്പെടുത്തുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ പ്രചരിക്കുന്ന ഗുരുതര സ്വഭാവമുള്ള വ്യാജ വാര്‍ത്തകള്‍ കുറച്ചു നാളായി ഫെയ്സ്ബുക്കിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. 2016ല്‍ അമേരിക്കയുടെ തിരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ അനുകൂലര്‍ ഫെയ്സ്ബുക്ക് വഴി വ്യാജ വാര്‍ത്തകളും പരസ്യങ്ങളും പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് ... Read more
വാട്ട് എ വാട്സ്ആപ്പ്…സേവനവും ബിസിനസും വിരല്‍ത്തുമ്പില്‍
വാട്സ്ആപ്പ് വഴിയും ഇനി ബിസിനസ് നടത്താം. ചെറുകിട ബിസിനസ് ചെയ്യുന്നവര്‍ക്ക് സന്തോഷിക്കാം. ബിസിനസ്ക്കാര്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി വളരെ എളുപ്പത്തില്‍ സംവദിക്കാം. ബുക്ക് മൈ ഷോ, മേക്ക് മെയ് ട്രിപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ വാട്ട്സ്ആപ്പില്‍ ലഭ്യമാവും. തുടക്കത്തില്‍ ഇന്‍ഡോനേഷ്യ, ഇറ്റലി, മെക്സിക്കോ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. വരുന്ന ആഴ്ചകളില്‍ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ആണ്ട്രോയിഡ്, ഐഫോണ്‍ വേര്‍ഷനുകളാണ് പുറത്തിറക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. 1.3 ബില്ല്യന്‍ വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഈ ബിസിനസ് ആപ്പ് സേവനം ലഭിക്കും. ബിസിനസ് വിവരങ്ങള്‍, ഇ-മെയില്‍, വെബ്സൈറ്റ് അഡ്രസ്, കടകളുടെ അഡ്രസ് തുടങ്ങിയവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉപപോക്താവിനെ വാട്സ്ആപ്പ് സഹായിക്കും. ഇതിലെ സ്മാര്‍ട്ട് മെസ്സേജിംഗ് ടൂള്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാം. നിങ്ങളുടെ വാട്സ്ആപ്പ് നമ്പര്‍ ബിസിനസ് നമ്പറായി മാറ്റണം. വാട്സ്ആപ്പ് വഴി ഉപഭോക്താക്കളോട് ആശയ വിനിമയം നടത്തുന്നതിലൂടെ ഇന്ത്യയിലും ബ്രസീലിലും 80 ശതമാനം ചെറുകിട ... Read more
ഓണ്‍ലൈന്‍ ആണോ… ഇന്‍സ്റ്റാഗ്രാം അറിയിക്കും
ഇമേജ് സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമിലെ മെസേജിംഗ് ഡയറക്ടിന് ഉപയോക്താക്കള്‍ ഏറെയാണ്. എന്നാല്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒരു സന്ദേശം ലഭിച്ചാല്‍ അയാള്‍ ഓണ്‍ലൈനിലാണോ എന്നറിയാനുള്ള സംവിധാനമുണ്ട്. ഏറെ ജനപ്രീതിയുള്ള ഇന്‍സ്റ്റഗ്രാമില്‍ അതില്ലായിരുന്നു. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ സൗകര്യം ലഭ്യമാകും. ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ആണോ എന്നും എപ്പോഴാണ് ഓണ്‍ലൈനില്‍ അവസാനം വന്നത് എന്നും ഇന്‍സ്റ്റഗ്രാമില്‍ കാണാം. നിങ്ങളുടെ എല്ലാ ഫോളോവര്‍മാര്‍ക്കും നിങ്ങള്‍ ഓണ്‍ലൈനിലുണ്ടോ എന്നറിയാന്‍ പറ്റുമോ അതോ ഡയറക്ടര്‍ വഴി ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ അറിയാന്‍ പറ്റുകയെന്നും വ്യക്തമല്ല. നിങ്ങള്‍ ഓണ്‍ലൈനില്‍ ആണെങ്കില്‍ ‘Active now’ എന്ന് നിങ്ങളുടെ പേരിനരികില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും. അതേ സമയം വാട്സ്ആപ്പിലെ പോലെ ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാമിലുണ്ടാവും.
വിപണി പിടിക്കാന്‍ ഉറച്ചുതന്നെ; വമ്പന്‍ ഓഫറുമായി ജിയോ
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ തമ്മിലെ മത്സരം മുറുകുകയാണ്. കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകള്‍ കുത്തനെ കുറച്ച ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫരാണ് മുമ്പോട്ട്‌വെക്കുന്നത്. 398നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം 400 രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപ ക്യാഷ് ബാക്ക് തുക വൗച്ചറായാണ് ഉപയോകിക്കാന്‍ കഴിയുക. ജനുവരി 16 മുതല്‍ 31 വരെയാണ് ഓഫര്‍ ലഭിക്കുക. ആമസോണ്‍ പേ വഴി റീ ചാര്‍ജ് ചെയ്താല്‍ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോള്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് ലഭിക്കും. മൊബിക്യുക്ക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയുമാണ് ലഭികുക. 199 രൂപയ്ക്കു 28 ജിബി നല്‍കിയിരുന്ന പ്ലാന്‍ 149 രൂപയായി കുറച്ചു. ദിവസം ... Read more
ഉത്സവ കലണ്ടര്‍ ആപ്പുമായി ടൂറിസം മന്ത്രാലയം
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള്‍ ഇനി ഒറ്റ വിരല്‍തുമ്പില്‍ ലഭ്യം. മൊബൈല്‍ ആപ്പും ഡിജിറ്റല്‍ കലണ്ടറും കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കി. പ്ലാനറിനു തുല്യമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ . ആന്‍ട്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരവര്‍ക്ക് വേണ്ട വിവരങ്ങള്‍ ഡിജിറ്റല്‍ കലണ്ടറില്‍ രേഖപ്പെടുത്താം. കോണ്ടാക്റ്റില്‍ ഉള്ളവര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറാനും കഴിയുമെന്ന് ടൂറിസം മന്ത്രാലയംഅറിയിച്ചു. പന്ത്രണ്ടു തരം യാത്രകളും അവയ്ക്കുള്ള ഇടങ്ങളും അതുല്യ ഭാരത മേശക്കലണ്ടറിലുണ്ട് . ഇന്ത്യ എല്ലാവര്ക്കും എന്നതാണ് മേശക്കലണ്ടറിന്‍റെ ആശയം.